For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണങ്ങിയ മുള ഈ ദിക്കില്‍ വച്ചാല്‍ ഐശ്വര്യവും ധനവും

ഉണങ്ങിയ മുള ഈ ദിക്കില്‍ വച്ചാല്‍ ഐശ്വര്യവും ധനവും

|

വീട്ടില്‍ ഐശ്വര്യവും ധനവുമെല്ലാം വരുവന്‍ വേണ്ടി പല വഴികളും തേടുന്നവരുണ്ട്. പലരും പലപ്പോഴും വിശ്വാസങ്ങളെ മുറുകെപ്പിടിച്ചാണ് ഇത്തരം കാര്യങ്ങള്‍ക്കു വഴി തേടുന്നത്.

വീട്ടില്‍ ഐശ്വര്യം വരുവാന്‍ ഫെംഗ്ഷൂയി പ്രകാരം ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. ചൈനീസ് ശാസ്ത്രമെങ്കിലും ഇത് നാം പിന്‍തുടരുകയും ചെയ്യുന്നു.

ഫെംഗ്ഷുയി പ്രകാരം വീട്ടില്‍ ഐശ്വര്യത്തിനും ധനത്തിനുമെല്ലാമായി വച്ചു പിടിപ്പിയ്ക്കാവുന്ന ഒന്നാണ് മുള. ഇത് ചില പ്രത്യേക രീതിയില്‍ വേണം, വച്ചു പിടിപ്പിയ്ക്കാന്‍.

മുള

മുള

മുള വീട്ടിനുള്ളിലും പുറത്തും വച്ചു പിടിപ്പിയ്ക്കാം. എന്നാല്‍ അകത്താണെങ്കിലും പുറത്തെങ്കിലും കിഴക്കു ഭാഗത്തു വേണം, ഇതു വച്ചു പിടിപ്പിയ്ക്കുവാന്‍. ഇതാണ് വീടിന് ഐശ്വര്യം എന്നു പറയാം.

പൊസറ്റീവ് ഊര്‍ജം

പൊസറ്റീവ് ഊര്‍ജം

തടസങ്ങള്‍ നീക്കാന്‍ മുള വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഏറെ ഉത്തമമാണെന്നു വേണം, പറയുവാന്‍. ഇതിന് നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും കിഴക്കു ഭാഗത്തു വയ്ക്കുന്നതാണ് പൊസറ്റീവ് ഊര്‍ജം വരുവാന്‍ ഏറെ നല്ലതായിട്ടുള്ളത്. മുള വടിയാണ് പലപ്പോഴും പല നല്ല കാര്യങ്ങള്‍ക്കും, എന്തിന് ഷോക്കടിച്ചാല്‍ ഇതൊഴിവാക്കാന്‍ പോലും ഉപയോഗിയ്ക്കുന്നത്.

ഉണങ്ങിയ മുള

ഉണങ്ങിയ മുള

ഇതു പോലെ ഉണങ്ങിയ മുള വച്ചു പിടിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് വീടിനുള്ളിലോ പുറത്തോ ആകാം. കിഴക്കു ദിക്കില്‍ തന്നെ വയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. ഫെംഗ്ഷുയി പ്രകാരം ചെറിയ മുള തന്നെ ലഭ്യമാണ്. ഫെംഗ്ഷുയി ബാംബൂ എന്നാണ് ഇതിനെ പറയുന്നത്. ഇത് വീടിനുള്ളിലാണു വച്ചു പിടിപ്പിയ്ക്കുന്നത്. ഇതിന്റെ തണ്ടുകള്‍ അനുസരിച്ച് വിവിധ കാര്യങ്ങള്‍ നടപ്പാകുമെന്നും വിശ്വാസമുണ്ട്.

ഫെംഗ്ഷുയി ബാംബൂ

ഫെംഗ്ഷുയി ബാംബൂ

കിഴക്കു തെക്കു ഭാഗമാണ് കുബേര ദിക്കായി പൊതുവേ അറിയപ്പെടുന്നത്. ഇതു കൊണ്ടു തന്നെ വീടിനുള്ളില്‍ ഫെംഗ്ഷുയി ബാംബൂ ഈ ദിശയില്‍ വയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത് സാമ്പത്തിക ലാഭം കൊണ്ടു വരുമെന്നാണ് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നത്. ആരോഗ്യപരമായ ഗുണങ്ങളാണ് പ്രതീക്ഷിയ്ക്കുന്നതെങ്കില്‍ ഇത് കിഴക്കു ഭാഗത്തു വയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ബാംപൂവിന്റെ തണ്ടുകളും

ബാംപൂവിന്റെ തണ്ടുകളും

ബാംപൂവിന്റെ തണ്ടുകളും പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നുണ്ട്. ഒറ്റ തണ്ടുള്ള ഫെംഗ്ഷുയി ബാംബൂവെങ്കില്‍ ഇത് വളര്‍ച്ചയെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. രണ്ടു തണ്ടുള്ളത് ദാമ്പത്യത്തിനും പ്രണയത്തിനുമെല്ലാം നല്ലതാണ്. രണ്ടു തണ്ട് രണ്ട് പങ്കാളികളെ സൂചിപ്പിയ്ക്കുന്നു. 3 തണ്ടുള്ള ബാംബൂ സന്തോഷവും ആയുസും ധനവും സൂചിപ്പിയ്ക്കുന്നു. ആറു തണ്ട് ഭാഗ്യവും അഭിവൃദ്ധിയും സൂചിപ്പിയ്ക്കുന്നു. 7 തണ്ട് ആരോഗ്യവും അഭിവൃദ്ധിയും, 8 തണ്ടെങ്കില്‍ ഉയര്‍ച്ച, 10 തണ്ടു പരിപൂര്‍ണത, 11 ധനത്തിനും ആരോഗ്യത്തിനും എന്നിങ്ങനെ പോകുന്നു.

വീടിന്റെ കിഴക്കു തെക്കു ഭാഗത്ത്

വീടിന്റെ കിഴക്കു തെക്കു ഭാഗത്ത്

വീടിന്റെ കിഴക്കു തെക്കു ഭാഗത്ത് കാഠിന്യമുളള വൃക്ഷങ്ങള്‍ വച്ചു പിടിപ്പിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Grow Bamboo In This Area For Prosperity And Wealth

Grow Bamboo In This Area For Prosperity And Wealth, Read more to know about,
Story first published: Tuesday, July 16, 2019, 14:02 [IST]
X
Desktop Bottom Promotion