Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
പെയിന്റ് പകുതിയായി,യോഗര്‍ട്ട് എന്ന് കരുതി കുടിച്ചു
പ്രായമായവര്‍ വീട്ടിലുള്ളത് എന്നും നല്ലതാണ്. അവരോട് കൂടെ സമയം ചിലവഴിക്കുന്നതിനും അവരുടെ ഉപദേശങ്ങളും വഴക്കും എല്ലാം കേള്‍ക്കുന്നതും നല്ലതാണ്. എന്നാല്‍ അല്പം പ്രായക്കൂടുതല്‍ ആവുമ്പോഴേക്ക് അവര്‍ക്ക് കുട്ടികളുടെ സ്വഭാവം തുടങ്ങുന്നു. ഒരിക്കല്‍ കൂടി തന്റെ ബാല്യകാലത്തിലേക്ക് അവര്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത്തരത്തില്‍ ഒരു അപ്പൂപ്പന്റെ കഥയാണ് ഈ ലേഖനത്തില്‍ ഉള്ളത്. 90 വയസ്സുള്ള ഒരു അപ്പൂപ്പനാണ് ഇതിലെ നായകന്. പുള്ളിക്ക് യോഗര്‍ട്ട് എന്ന് വെച്ചാല്‍ ജീവനാണ്. എന്നാല്‍ അദ്ദേഹം യോഗര്‍ട്ട് എന്ന് കരുതി കഴിച്ചതാകട്ടെ നല്ല ഒന്നാന്തരം പെയിന്റ്.
പകുതി കുടിച്ചപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് അത് യോഗര്‍ട്ടല്ല വേറെന്തോ ആണെന്ന്. അദ്ദേഹത്തിന് ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് യോഗര്‍ട്ട്. എന്നാല്‍ യോഗര്‍ട്ട് എന്ന് കരുതി കുടിച്ചതാകട്ടെ നല്ല പെയിന്റും. പിന്നീട് സംഭവിച്ചത് എന്താണെന്ന് നമുക്ക് വീഡിയോ കൂടി കണ്ടിട്ട് മനസ്സിലാക്കാം. ഈ രസകരമായ അപ്പൂപ്പന്റെ വീഡിയോ പങ്ക് വെച്ചത് അദ്ദേഹത്തിന്റെ പേരക്കുട്ടി തന്നെയാണ്.

ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോ
അദ്ദേഹത്തിന്റെ തന്നെ പേരക്കുട്ടിയാണ് ഈ വീഡിയോ പങ്ക് വെച്ചത്. ബോബി എന്നാണ് ഈ അപ്പൂപ്പന്റെ പേര്. ട്വിറ്ററില്‍ പങ്ക് വെച്ച ഈ വീഡിയോക്ക് വന്‍ സ്വീകാര്യതയാണ് ഇന്ന് ലോകത്ത് അങ്ങു നിന്നിങ്ങോളം ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചുണ്ടില്‍ നിറയെ പെയിന്റുമായി
ചുണ്ടില്‍ നിറയെ പെയിന്റുമായി നില്ക്കുന്ന ഈ അപ്പൂപ്പന്റെ ചിത്രം മിനിട്ടുകള്‍ക്കുള്ളിലാണ് വൈറലായി മാറിയത്. അര ലിറ്ററോളം പെയിന്റ് അകത്താക്കിയതിന് ശേഷം മാത്രമാണ് അത് യോഗര്‍ട്ടല്ല പെയിന്റാണ് എന്ന് അറിയുന്നത്. ചുണ്ടില്‍ മുഴുവന്‍ പെയിന്റായി നില്ക്കുന്ന ഈ അപ്പൂപ്പനെ കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

യോഗര്‍ട്ടിന് വേണ്ടി മാത്രം ജീവിക്കുന്നത്
യോഗര്‍ട്ടിന് വേണ്ടി മാത്രമാണ് ജീവിക്കുന്നത് , കാരണം അത്രക്കും ഇഷ്ടമാണ് ഇദ്ദേഹത്തിന് യോഗര്‍ട്ട്. അഞ്ച് ലക്ഷത്തോളം ലൈക്ക്സ് ആണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ഒരു ലക്ഷത്തോളം റിട്വീറ്റ് ഇതിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം തന്നെ പ്രധാനപ്പെട്ട ഒരു വീഡിയോ ആയാണ് ഇത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഏകദേശം അര ലിറ്ററോളം
ഏകദേശം അരലിറ്ററോളം പെയിന്റ് കുടിച്ച ശേഷമാണ് ഇദ്ദേഹത്തിന് അത് പെയിന്റല്ല എന്ന് മനസ്സിലായത്. ഇതിനെത്തുടര്‍ന്ന് പക്ഷേ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്നതാണ് ഏവരേയും അതിശയിപ്പിക്കുന്ന കാര്യം. അതുകൊണ്ട് തന്നെ ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണ് ഇദ്ദേഹം.
പ്രശ്നങ്ങളൊന്നുമില്ലാതെ
എന്നാല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ആരോഗ്യത്തോടെ തന്നെ ഈ മുത്തശ്ശന് ഇരിക്കുന്നുണ്ട്. യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ അദ്ദേഹം തന്റെ ദൈനം ദിന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പെയിന്റ് ഇത്രയധികം കുടിച്ചിട്ടും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല ഇദ്ദേഹത്തിന്.



Click it and Unblock the Notifications
