Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര് -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഗര്‍ഭം,പ്രസവം,45മിനിറ്റ്
ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ വയറും പ്രസവവും
ഗര്‍ഭവും പ്രസവവുമെല്ലാം പ്രകൃതി ഒരുക്കിയിരിയ്ക്കുന്ന പ്രതിഭാസങ്ങളാണെന്നു വേണം, പറയാന്‍. തലമുറകള്‍ അവസാനിയ്ക്കാതിരിയ്ക്കാന്‍ നടക്കുന്ന പ്രകൃതിയുടെ വിദ്യ.
ഗര്‍ഭവും പ്രസവവുമൊന്നും അത്ര എളുപ്പമല്ല. സങ്കീര്‍ണമായ പ്രക്രിയകള്‍ തന്നെയാണ്. അമ്മയുടേയും കുഞ്ഞിന്റേയും ജീവനു വരെ അപകടമുണ്ടായേക്കാവുന്ന പല അവസ്ഥകളുമുണ്ടാകുകയും ചെയ്യും.
പലപ്പോഴും നമുക്ക് അവിശ്വസനീയമാകുന്ന ഗര്‍ഭ, പ്രസവ കഥകള്‍ കേള്‍ക്കാറുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നും ടോയ്‌ലററില്‍ പ്രസവിച്ചുവെന്നും മറ്റുമുള്ള പല തരത്തിലെ കഥകള്‍. ഇത് അറിയാതെയിരിയ്ക്കുന്നതെങ്ങനെയെന്ന ചിന്തയും പലര്‍ക്കുമുണ്ടാകും.
ഇത്തരത്തിലെ ഒരു വ്യത്യസ്ത സംഭവത്തെ കുറിച്ചറിയൂ, നടന്ന സംഭവമാണ്. നമുക്ക് അവിശ്വസനീയമെന്നു തോന്നാവുന്ന ഒന്ന്.

ഇമ്മാലുവസ് ലെഗേറ്റ് എന്ന യുവതിയ്ക്കാണ് ഈ അവിശ്വസനീയ അനുഭവമുണ്ടായത്. തലേന്നു രാത്രിയില്‍ കിടക്കുമ്പോള്‍ വയറില്ലാതിരുന്നു ഈ 19 കാരി രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന തരം വയര്‍ തനിക്കു കണ്ട് അമ്പരന്നു. തലേന്നു രാത്രി കിടക്കാന്‍ പോകുന്നതു വരെ യാതൊരു പ്രശ്‌നവും ഈ പെണ്‍കുട്ടിയ്ക്കുണ്ടായിരുന്നുമില്ല.
ഇമ്മാലുവസ് ലെഗേറ്റ് എന്ന യുവതിയ്ക്കാണ് ഈ അവിശ്വസനീയ അനുഭവമുണ്ടായത്. തലേന്നു രാത്രിയില്‍ കിടക്കുമ്പോള്‍ വയറില്ലാതിരുന്നു ഈ 19 കാരി രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന തരം വയര്‍ തനിക്കു കണ്ട് അമ്പരന്നു. തലേന്നു രാത്രി കിടക്കാന്‍ പോകുന്നതു വരെ യാതൊരു പ്രശ്‌നവും ഈ പെണ്‍കുട്ടിയ്ക്കുണ്ടായിരുന്നുമില്ല. സ്‌കോട്ട്‌ലന്റുകാരിയാണ് ഇവര്‍.

പരിഭ്രാന്തയായ പെണ്‍കുട്ടി
ഇതേത്തുടര്‍ന്നു പരിഭ്രാന്തയായ പെണ്‍കുട്ടി അമ്മയോടു വിവരം പറഞ്ഞു. അമ്മ അമ്മൂമ്മയോട്, അതായത് തന്റെ അമ്മയെ വിവരമറിയിച്ചു. ഗ്രാന്‍ന്റ്മാ ഇത് ഗര്‍ഭ ലക്ഷണം തന്നെയാണെന്നു പറയുകയും ചെയ്തു.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് അമ്മ കൂടുതല്‍ പരിശോധനകള്‍ക്കായി ഈ പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഹോസ്പിറ്റലിലേക്കു കൊണ്ടു പോയി. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പു തന്നെ ആശുപത്രിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയായില്‍ വച്ച് കാറില്‍ ഈ പെണ്‍കുട്ടി പ്രസവിച്ചു. സുഖപ്രസവം, ആരോഗ്യമുള്ള പെണ്‍കുഞ്ഞും. വെറും 45 മിനിറ്റുകള്‍ക്കുളളിലാണ് ഇത്രയും സംഭവം നടന്നത്. പെണ്‍കുട്ടി വയര്‍ കണ്ടെത്തിയതും പിന്നീട് ആശുപത്രിയിലേയ്ക്കു പോയതും പ്രസവം നടന്നതും.

ഈ പെണ്‍കുട്ടി
ഈ പെണ്‍കുട്ടി പങ്കാളിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഗര്‍ഭധാരണം തടയുവാനുള്ള പില്‍സും ഇവര്‍ കഴിച്ചിരുന്നു. ഇതു കൊണ്ടു തന്നെ ഇതില്‍ വിശ്വസിച്ച് ആര്‍ത്തവം തെറ്റിയത് ഇവര് ശ്രദ്ധിച്ചില്ല. മാത്രമല്ല, സാധാരണ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദിയോ അതു പോലെയുളള മററ് അസ്വസ്ഥതകളോ ഇവര്‍ക്കുണ്ടായിരുന്നുമില്ല. ഇതു കൊണ്ടു തന്നെ താന്‍ ഗര്‍ഭിണിയാണെന്നു സംശയിക്കാനുളള യാതൊരു സാഹചര്യവും ഇവര്‍ക്കുണ്ടായില്ല.

വയര്‍
വയര്‍ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ടതില്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം ഇതാണ്. കുഞ്ഞ് വയറ്റില്‍ താഴെ പുറകുവശത്തേയ്ക്കായാണ് ഉണ്ടായിരുന്നത്. ഇത് ചിലരില്‍ കണ്ടു വരുന്നതുമാണ്.വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകൂ. ഇതായിരിയ്ക്കാം വയര്‍ വരാതിരുന്നതിന്റെ കാരണമായി ഡോക്ടര്‍മാര്‍ പറഞ്ഞത്.

പ്രസവസമയത്ത്
പ്രസവസമയത്ത് മിക്കവാറും കുഞ്ഞുങ്ങള്‍ നേരെ രീതിയില്‍, അതായത് നോര്‍മല്‍ പ്രസവം നടക്കാനുള്ള പൊസിഷനില്‍ വരികയും ചെയ്യും. ഈ പെണ്‍കുട്ടിയില്‍ ഒരു സുപ്രഭാതത്തില്‍ വയര്‍ കാണുവാനും തുടര്‍ന്നു പ്രസവം നടക്കുവാനും ഇതാണ് കാരണമായത്.

ഏതു ഗര്‍ഭനിരോധന വഴികളും
തനിക്ക് അല്‍പം ഭാരം കൂടിയിരുന്നതായും ഇത് ശരീരത്തിലെ എല്ലാ ഭാഗത്തുമുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. അല്ലാതെ വയററിലല്ല. ഇതിനാല്‍ അമ്മ ഇവരെ നടക്കാനും മറ്റും വ്യായാമങ്ങള്‍ ചെയ്യാനും ഉപദേശിയ്ക്കുകയും ചെയ്തിരുന്നു.
ഏതു ഗര്‍ഭനിരോധന വഴികളും നൂറു ശതമാനം ഉറപ്പല്ലെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് 45 മിനിറ്റിലെ ഗര്‍ഭവും പ്രസവവും.ഇവര്‍ക്ക് നേരത്തെയും ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ ജനിച്ച പെണ്‍കുട്ടി കെയ്‌റ ആരോഗ്യത്തോടെയിരിയ്ക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഈ സംഭവം നടന്നത്.



Click it and Unblock the Notifications











