Just In
Don't Miss
- News
വ്യാജന്മാര് വിലസി!! ചാവേറും രാഹുലും ഒരുമിച്ച്... സോണിയയുടെ കാല്പിടിച്ച് മോദി, മദ്യപിച്ച പ്രിയങ്ക
- Automobiles
അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍
- Finance
വിസ്താര സിസിഒ സഞ്ജീവ് കപൂർ ഡിസംബർ 31ന് സ്ഥാനമൊഴിയും
- Sports
ഐപിഎല്‍: കെകെആര്‍ ക്യാപ്റ്റനായി കാര്‍ത്തിക് വേണ്ട... പകരം ഈ താരം വരട്ടെ, നിര്‍ദേശവുമായി ഗംഭീര്‍
- Movies
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന് കോഴി ടീസര്‍
- Technology
അഞ്ച് വർഷ കാലയളവിൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ ഇസ്റോ നേടിയത് 1,245 കോടി രൂപ
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
സ്വന്തം മകള്‍ക്കു ദിവസവും വയാഗ്ര നല്കിയ അച്ഛന്,
വയാഗ്ര എന്ന പേരു കേള്‍ക്കാത്തവര്‍ ചുരുങ്ങും. ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള മരുന്നാണിത്. പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സാരീതി. എന്നാല്‍ വയാഗ്രയുടെ ഉപയോഗം ഇതു മാത്രമല്ലെന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളുമുണ്ട്.
സ്വന്തം പ്രാണനാണ് അച്ഛനമ്മമാര്‍ക്കു മക്കള്‍. ഇവര്‍ക്കായി എന്തും ചെയ്യും. ഇത്തരത്തിലെ ഒരു സംഭവമാണ് ഇതും. വയാഗ്ര സ്വന്തം മകള്‍ക്കു നല്കിയ അച്ഛന് എന്ന ശീര്‍ഷകം വെളിപ്പെടുത്തുന്ന സത്യം.

പെണ്‍കുഞ്ഞിന്റെ അച്ഛമമ്മമാരായപ്പോള്
ആനി നില്‍സണ്‍, ജെയേഡ് ഫൗളെര് എന്നിവര്‍ തങ്ങള്‍ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛമമ്മമാരായപ്പോള് മറ്റേവരേയും പോലെ സന്തോഷിച്ചവരാണ്.

ജനിച്ചപ്പോള്‍
ജനിച്ചപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന കുഞ്ഞിന് ഒരു ദിവസം അസുഖം വന്നു. പ്രത്യേക കാരണങ്ങളില്ലാതെ ഈ കുഞ്ഞ് ഛര്‍ദ്ദിച്ചു തുടങ്ങി. മുഖമാകെ നീരു വന്നു വീര്‍ത്തും. അച്ഛനമ്മമാരെ ഭയപ്പെടുത്തിയ അവസ്ഥ.

വിദഗ്ധ പരിശോധനകള്‍ക്കു ശേഷം
കുഞ്ഞിനേയും കൊണ്ടു ആശുപത്രിയിലെത്തിപ്പോള്‍ വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ലിംഫാറ്റിക്ക് കട്ട് വെയിനില്‍ ബ്ലോക്ക് എന്ന അവസ്ഥയാണ് ഈ കുഞ്ഞിനെന്നു തിരിച്ചറിഞ്ഞു. വളരെ അസാധാരണമായ അവസ്ഥ. ഇതു കൊണ്ട് ലിംഫ് നോഡിലെ ഫ്ളൂയിഡ് കുഞ്ഞിന്റെ ശരീരത്തിലാകെ പരക്കുകയാണ് ചെയ്യുന്നത്. ഇതാണ് കുഞ്ഞിന്റെ രോഗാവസ്ഥയ്ക്കു കാരണമായതും.

ഈ അവസ്ഥ
ഈ അവസ്ഥ ഇന്ഡസ്റ്റൈനല് ലിംഫാജികേഷ്യ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ഇതു കാരണം ലിംഫ് ദ്രാവകം കുടലില്‍ അടിഞ്ഞു കൂടുന്നു.

വയാഗ്ര
ഈ രോഗത്തിനുള്ള പ്രതിവിധിയായി ഡോക്ടര്‍മാര്‍ കുഞ്ഞിന് വയാഗ്ര നല്കി. ഇതിലെ സില്‍ഡെനാഫില്‍ എന്ന ഘടകമാണ് ഈ രോഗത്തിനു പ്രതിവിധിയാകുന്നത്.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് ദിവസവും കുഞ്ഞിന്റെ അച്ഛന് ദിവസവും രണ്ടു വീതം വയാഗ്ര കുഞ്ഞിനു നല്‍കിയാണ് കുഞ്ഞിനെ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ തന്നെയാണ് ഈ ചികിത്സ നിര്‍ദേശിച്ചതും.

ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള വയാഗ്ര
ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള വയാഗ്ര ഇത്തരം ചില ചികിത്സാരീതികള്‍ക്കും ഉപയോഗിയ്ക്കുന്നുവെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. ഇവിടെ ഈ പിഞ്ചുജീവന് രക്ഷിച്ചത് വയാഗ്രയാണ്.