Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
മാര്‍ച്ചില്‍ ജനിച്ചവരുടെ വിശേഷമിത്
മാര്‍ച്ചില്‍ ജനിച്ചവര്‍ക്ക് ചില മാറ്റങ്ങളുണ്ട്
ഓരോ വ്യക്തികള്‍ എന്ന നിലയ്ക്ക നമുക്കോരോരുത്തര്‍ക്കും ഓരോ പ്രത്യേകതകളുണ്ടാകും. ഇതിനെ വ്യക്തി സ്വഭാവം, വ്യക്തിത്വം എന്നീ വാക്കുകള്‍ കൊണ്ടു വിശേഷിപ്പിയ്ക്കാനും സാധിയ്ക്കും.
നമ്മുടെ സ്വഭാവത്തില്‍, നമ്മില്‍ നാം ജനിച്ച മാസവും ദിവസവും സമയവുമെല്ലാം വലിയ സ്വാധീനങ്ങള്‍ ചെലുത്തുന്നുണ്ട്. നമ്മുടെ സ്വഭാവമടക്കം പലതിലും ഇത്തരം മാറ്റങ്ങളുണ്ട്.
ഇതനുസരിച്ചു മാര്‍ച്ച് മാസം, അതായത് വര്‍ഷത്തിലെ മൂന്നാം മാസം ജനിച്ചവര്‍ക്കും ചില പ്രത്യേകതകളുണ്ട്. ഡാഫഡില്‍സ് ആണ് ഈ മാസത്തിന്റെ പൂവ്. ലോകമെമ്പാടും വസന്തം അഥവാ സ്പ്രിംഗ് മാസമായി കരുതുന്ന, ഇതിന്റെ തുടക്കം സൂചിപ്പിയ്ക്കുന്ന
ഒന്നാണിത്. ഇതെക്കുറിച്ചറിയൂ,

മാര്‍ച്ച് മാസം ജനിച്ചവര്‍
മാര്‍ച്ച് മാസം ജനിച്ചവര്‍ ഏറെ പ്രത്യേകതകളുള്ളവരാണ്. 12 സോഡിയാക് സൈനുകളില്‍ അവസാനത്തേതായ പീസസ് അഥവാ മീന രാശിയിലും തുടക്കമായ ഏരീസ് അഥവാ മേട രാശിയിലും വരുന്നവരാണ് മാര്‍ച്ചില്‍ ജനിച്ചവര്‍. അതായത് അവസാനഭാഗത്തു ജനിച്ചവര്‍ ഏരീസിലും ആദ്യ ഭാഗമെങ്കില്‍ പീസസിലും പെടുന്നവര്‍.

ഏതു സാഹചര്യവും
ഏതു സാഹചര്യവും തങ്ങള്‍ക്കനുകൂലമാക്കി വിജയം നേടാന്‍ ശ്രമിയ്ക്കുന്ന ഇവര്‍ വിജയത്തിനായി പോരാടുകയും ചെയ്യും. എപ്പോഴും വെല്ലുവിളികളെ നേരിടുന്നവരാണ് ഇവര്‍. തോല്ക്കാന് തയ്യാറാകാത്തവര്‍.

ഇവരെ ചതിയ്ക്കാന്‍
ഇവരെ ചതിയ്ക്കാന്‍ എളുപ്പമല്ല. കാരണം തങ്ങള്‍ക്കു വരാന്‍ പോകുന്നതിനെ കുറിച്ച് ഉള്‍വിളിയുണ്ടാകുന്ന കൂട്ടരാണ് മാര്‍ച്ചില്‍ ജനിച്ചവര്‍. ഇവര്‍ക്കെതിരെയുള്ള നീക്കങ്ങളെ മണത്തറിയുന്നവര്‍. മാത്രമല്ല, ചതികള്‍ തളര്‍ത്തുന്നവരല്ല, കരുത്തരാക്കുന്ന പ്രകൃതക്കാരാണ് ഇവര്‍.

സിംപതി
വിശാല മനസ്കരായ ഇവര്‍ സിംപതിയുള്ളരാണ്. ഇത് ആളുകളുടെ അടുപ്പത്തിനും കാരണമാക്കുന്നു. ഇവരെ ആളുകള്‍ ബഹുമാനിയ്ക്കുകയും ഇവരില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുകയും ചെയ്യും.

വളരെ വിശ്വസ്തരാണ്
വളരെ വിശ്വസ്തരാണ് ഇവര്‍. ഇത് ഏതു ബന്ധങ്ങളുടെ കാര്യത്തിലെങ്കിലും. സൗഹൃദമാകട്ടെ, പ്രണയമാകട്ടെ, ദാമ്പത്യമാകട്ടെ, കുടുംബമാകട്ടെ, എന്തിലും. വിശ്വസ്തരല്ലാത്തവരോട് അകലുന്നവരും. അവരുടെ വിശ്വാസങ്ങളിലും ആദര്‍ശങ്ങളിലും ഉറച്ചു നില്ക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ എന്താണു വേണ്ടതെന്ന കാര്യം കൃത്യമായി അറിയുകയും ചെയ്യാം.

ശാന്ത പ്രകൃതരായ ഇവര്‍
ശാന്ത പ്രകൃതരായ ഇവര്‍ സമാധാന തല്പരരുമാകും. സ്വയം ചിന്തകളില്‍ മറന്നിരിയ്ക്കുന്നവരും ഏകാന്തതയോടു താല്പര്യപ്പെടുന്നവരും. ചിലരെങ്കിലും അന്തര്മുഖരുമായിരിയ്ക്കും.



Click it and Unblock the Notifications