Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പേരിന്റെ ആദ്യാക്ഷരം P, അറിയാം ചില ഭാഗ്യലക്ഷണം
നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം P ആണോ ആരംഭിക്കുന്നത്. അത് നിങ്ങള്ക്ക് ചില നേട്ടങ്ങള് നല്കുന്നുണ്ട് എന്നാണ് വിശ്വാസം. എന്നാല് പി എന്ന അക്ഷരത്തില് തുടങ്ങുന്ന പേരിന് പല വിധത്തിലുള്ള പ്രത്യേകതകളും ഉണ്ട്. അതിലുപകി ജീവിതത്തില് പല വിധത്തിലുള്ള നേട്ടങ്ങളും ഭാഗ്യങ്ങളും ഇതിലൂടെ ലഭിക്കുന്നു എന്നാണ് വിശ്വാസം. എല്ലാവരുടേയും പേരിന് ഒരു അര്ത്ഥമുണ്ട്. എന്നാല് അത് എന്താണെന്ന് പലര്ക്കും അറിയില്ല. അതിലുപരി ആ പേര് നിങ്ങള്ക്ക് ഗുണം വരുത്തുന്നതാണോ എന്ന് പോലും പലര്ക്കും അറിയുകയില്ല.
ഇന്നത്തെ കാലത്ത് അര്ത്ഥം നോക്കി പേരിടുന്നതിനേക്കാള് ഫാഷന് നോക്കി പേരിടുന്നവരാണ് പലരും. അതുകൊണ്ട് തന്നെയാണ് പലരും ആ പേരുകള് തനിക്ക് ബാധ്യതയാണെന്ന് മനസ്സിലാക്കുമ്പോള് മാറ്റുന്നത്. നിങ്ങളുടെ പേര് തുടങ്ങുന്നത് P എന്ന അക്ഷരത്തില് ആണോ? എങ്കില് അത് നിങ്ങള്ക്ക് നല്കുന്ന നേട്ടവും ഭാഗ്യവും എന്താണെന്ന് നോക്കാവുന്നതാണ്. പ്രശസ്തിയിലേക്കും പണത്തിലേക്കും നിങ്ങള് ഉയരുന്നു.

സാമ്പത്തിക ബാധ്യതയില്ല നേട്ടങ്ങള് ധാരാളം
എല്ലാവര്ക്കും സാമ്പത്തികമായി നല്ല രീതിയില് ജീവിക്കണം എന്ന് തന്നെയായിരിക്കും ആഗ്രഹം. എന്നാല് ഇത് പലര്ക്കും ആഗ്രഹമായി മാത്രം നില്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില് ആഗ്രഹപൂര്ത്തീകരണത്തിലേക്ക് എത്തുന്നവരാണ് പി എന്ന അക്ഷരത്തില് പേര് തുടങ്ങുന്നവര്. സാമ്പത്തിക ബാധ്യത ഒരു തരത്തിലും ഇവരെ ബാധിക്കുകയില്ല. കഠിനാധ്വാനം ചെയ്യുന്നതിന് മനസ്സുള്ളവരായിരിക്കും ഇവര്. അതുകൊണ്ട് തന്നെ ജീവിതത്തെ വളരെ ഇഷ്ടത്തോടെ കാണുന്നവരും ആയിരിക്കും. ഏത് നേട്ടത്തേയും പോസിറ്റീവിറ്റി കൊണ്ട് വിജയത്തില് എത്തിക്കുന്നതിന് ഇവര്ക്ക് സാധിക്കുന്നു.

കള്ളത്തരം കൈയ്യിലില്ല
ഒരു കാരണവശാലും ഒരിക്കലും കള്ളം പറയുന്നതിനോ പ്രവര്ത്തിക്കുന്നതിനോ ഇവര് തയ്യാറാവുകയില്ല. കാരണം കള്ളത്തരം പറഞ്ഞ നേടുന്നതൊന്നും ഒരിക്കലും നിലനില്ക്കില്ല എന്നത് ഇവര് എപ്പോഴും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില് ഒരു കാര്യത്തിലും കള്ളം പറയുന്നതിനോ ധാര്മികത വിട്ട് പെരുമാറുന്നതിനോ ഇവര് തയ്യാറാവില്ല. ആത്മവിശ്വാസം തന്നെയാണ് ഏത് കാര്യത്തേയും ധൈര്യത്തോടെ നേരിടുന്നതിനുള്ള ചങ്കൂറ്റം ഇവര്ക്ക് നല്കുന്നത്. ഒരിക്കലും ജീവിതത്തില് തളര്ന്ന് പോവുന്നതിന് ഇവര് വഴി വെക്കില്ല.

ഭാഗ്യപരീക്ഷണത്തിന് ഇല്ല
ഒരിക്കലും ഭാഗ്യ പരീക്ഷണങ്ങള്ക്ക് ഇവര് മുതിരുകയില്ല. തനിക്ക് ലഭിക്കും എന്ന് ഉറപ്പുള്ള കാര്യത്തില് മാത്രമേ തീരുമാനമെടുത്ത് ഇവര് മുന്നോട്ട് പോവുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു കാര്യവും ഒരിക്കലും രണ്ട് തോണിയില് കാലിട്ട് തീരുമാനിക്കുകയില്ല. മാത്രമല്ല ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഇവര്ക്കുണ്ടാവുന്നു. ഒരു കാരണവശാലും മറ്റുള്ളവരുടെ വാക്ക് കേട്ട് എടുത്ത തീരുമാനങ്ങളില് നിന്നും നിലപാടുകളില് നിന്നും മാറുന്നില്ല ഇവര്. മാത്രമല്ല പുതിയ പരീക്ഷണങ്ങള് ഒരിക്കലും ജീവിതത്തില് പ്രാവര്ത്തികമാക്കാന് ശ്രമിക്കുകയില്ല. തനിക്ക് അറിയാത്ത കാര്യം മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കുന്നതിന് ഇവര് ശ്രമിക്കുന്നു.

ആത്മവിശ്വാസം കൈമുതല്
ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണ ഇവര്ക്കുണ്ടാവുന്നു. ഏതൊക്കെ അവസ്ഥയില് കൃത്യമായി നിങ്ങള് എത്തുന്നു എന്നതിനെ കൈകാര്യം ചെയ്യുന്നതിന് കഴിയുന്നു. പുതിയ പരീക്ഷണങ്ങള് നടത്തുന്നതിന് ഇവര്ക്ക് കഴിയുന്നു. ഒരു കാര്യത്തിനും നാണക്കേട് വിചാരിക്കേണ്ട അവസ്ഥ നിങ്ങള്ക്കുണ്ടാവില്ല. മാത്രമല്ല ജീവിതത്തില് തകര്ന്നു പോവാതെ മുന്നോട്ട് കുതിക്കുന്നതിന് നിങ്ങള്ക്ക് കഴിയുന്നു. പുതിയ പരീക്ഷണങ്ങള് വിജയത്തിലെത്തുന്നതിന് നിങ്ങള്ക്ക് കഴിയുന്നു.

ജോലി ഒരു പരീക്ഷണമല്ല
ഒരിക്കലും തന്റെ കരിയറോ ജോലിയോ വെച്ച് കളിക്കുന്നതിന് ഇവര് തയ്യാറാവുകയില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര് ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. കടം കൊടുക്കുക എന്നത് ഇവര്ക്ക് പറ്റുന്ന ഒരു തെറ്റാണെങ്കിലും അതില് നിന്ന് സാമ്പത്തിക നഷ്ടം ഇവരുടെ ജീവിതത്തില് ഉണ്ടാവുന്നില്ല. കരിയറില് കീഴടക്കാന് പറ്റാത്ത ഉയരങ്ങള് ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. അത്രക്ക് കഠിനാധ്വാനികള് ആയിരിക്കും ഇവര്. മാത്രമല്ല കലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നതിലൂടെ ലോകം കീഴടക്കാന് ഇവര്ക്ക് സാധിക്കുന്നു.

അന്ധമായ വിശ്വാസം
മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നു. മാത്രമല്ല ജീവിതത്തില് ഇതിലൂടെ നേട്ടങ്ങള്ക്ക് പകരം അവരെ കാത്തിരിക്കുന്നത് നഷ്ടങ്ങളായിരിക്കും. പക്ഷേ നിരാശയിലേക്ക് കൂപ്പു കുത്തും മുന്പ് ഇവര്ക്ക് ചിന്തിക്കാന് ഒരു സമയം ലഭിക്കുന്നു. അതില് പിടിച്ച് കയറിയാല് പിന്നീട് തിരിഞ്ഞ് നോക്കാന് പറ്റാത്തത്രയും ഉയരത്തിലേക്ക് ഇവര് എത്തുന്നു. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് വെച്ചാല് എത്ര അടുപ്പമുള്ളവരാണെങ്കില് പോലും അമിതമായി വിശ്വസിക്കരുത്. ഇത് പലപ്പോഴും ജീവിതത്തില് വളരെ വലിയ നഷ്ടങ്ങള് ഉണ്ടാക്കും. അനുഭവങ്ങളിലൂടെയായിരിക്കും പലപ്പോഴും നിങ്ങള് ഇക്കാര്യം പഠിക്കുന്നത്.

മുന്വിധി ഇല്ലേയില്ല
ഒരിക്കലും മുന്വിധിയോടെ ഒരു കാര്യത്തേയും ഇവര് സമീപിക്കില്ല. തനിക്ക് പറ്റാത്ത കാര്യമാണെങ്കില് പോലും അതിനെ കീഴടക്കുക എന്ന വാശി ഇവരുടെ ഉള്ളില് എപ്പോഴും ഉണ്ടായിരിക്കും. ജീവിതത്തില് നേട്ടങ്ങള് ലഭിക്കുന്നത് എവിടെനിന്നാണ് എന്ന കൃത്യമായ ധാരണ ഇവര്ക്കുണ്ടാവുന്നു. ഒരിക്കലും മറ്റുള്ളവരുടെ ജീവിതം കണ്ട് അതിനെ തന്റെ ജീവിതവുമായി താരതമ്യം ചെയ്യുന്നതിനോ അതില് അസൂയപ്പെടുന്നതിനോ ഇവര് ഒരിക്കലും തയ്യാറാവുകയില്ല. ഇതെല്ലാം ജീവിതത്തില് ഇവര്ക്ക് മുന്നോട്ടുള്ള പാത എളുപ്പമാക്കി തീര്ക്കുന്നു.

പ്രേമം അല്പം പാടാണ് പക്ഷേ പ്രേമിച്ചാല്
P എന്ന അക്ഷരം പേരിലുള്ളവരെ അത്ര പെട്ടെന്ന പ്രേമത്തില് വീഴ്ത്താന് പറ്റുകയില്ല. കാരണം ഇവര്ക്ക് പ്രണയ ബന്ധത്തേക്കാള് കൂടുതല് സൗഹൃദങ്ങള് നിലനിര്ത്തുന്നതിനായിരിക്കും താല്പ്പര്യം ഉണ്ടാവുക. ഇത് പല വിധത്തില് ഇവരുടെ ജീവിതത്തെ സഹായിക്കുന്നു. ഒരാളുമായി പ്രേമത്തിലാവുക എന്നത് പലപ്പോഴും ഇവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള് ഉണ്ടാക്കുന്ന ഒന്നാണ്. എല്ലാ അര്ത്ഥത്തിലും ഇത് വളരെ നെഗറ്റീവ് കാര്യമായാണ് ഇവര്ക്ക് തോന്നുക. പക്ഷേ പ്രേമിച്ച് കഴിഞ്ഞാല് പിന്നെ ജീവന് പോയാലും ആ പ്രേമത്തെ കൈവിടുകയില്ല എന്നതും ഇവരുടെ പ്രത്യേകതയാണ്.



Click it and Unblock the Notifications
