Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഖം പറയും നിങ്ങളുടെ ഭാഗ്യവും വിജയവും
മുഖാകൃതി പറയും, നിങ്ങളുടെ വിജയം
ശരീര ഭാഗങ്ങള്‍ നോക്കി ഫലം പറയുന്നത് അപൂര്‍വമല്ല. ഇതിനായി ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട്. സാമുദ്രിക ശാസ്ത്രം എന്നു പറയാം.
ഒരാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളും നോക്കി ഫലം പറയുന്നതു പോലെ തന്നെയാണ് ഒരാളുടെ മുഖം നോക്കി ഫലം പറയുന്നതും. മുഖത്തെ അവയവങ്ങളുടെ ചില പ്രത്യേക ആകൃതി ഒരാളുടെ ജീവിത വിജയം നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിയ്ക്കുന്നുവെന്നു വേണം, പറയാന്‍.

വായയുടെ ആകൃതി
വായയുടെ ആകൃതി പലപ്പോഴും ഒരാളുടെ ഭാഗ്യം പറയുന്നു. വലിയ വായയാണ് ഭാഗ്യമെന്നു വേണം, പറയാന്വലിയ വായ സന്തോഷത്തിന്റെയും ജീവിതകാലം മുഴുവന്‍ ധന, വസ്തുവക ഭാഗ്യമുണ്ടാകുമെന്നതിന്റെയും സൂചനയാണ്. വലിയ വായ ചിരിയെ സൂചിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. വലിയ വായ, കട്ടിയുള്ള ചുണ്ടുകള്‍, വെളുത്ത പല്ല് എന്നിവ ഒരാള്‍ ധൈര്യമുള്ളവനും എനര്‍ജെറ്റിക്കും ആക്ടീവും ആണെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. നല്ല ആശയ വിനിമയത്തിനും മറ്റുമുള്ള കഴിവും കരിയറില്‍ ഉയര്‍ച്ചയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

ചെവി
ഇതുപോലെ വലിയ ചെവിയും ഭാഗ്യം സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നു പറയണം. വലിയ ചെവികളോടു കൂടിയവര്‍ ആത്മവിശ്വാസമുള്ള, സൂക്ഷ്തമതയുള്ള, ഉത്തരവാദിത്വത്തോടും കൂടിയ, മാന്യതയുള്ള തരത്തിലെ ആളുകളാണെന്നു വേണം, പറയാന്‍. ഇവര്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നേടുന്നവരാണ്. കരിയറിലും ഇവര്‍ക്ക് പല വിധ സഹായങ്ങളും ലഭിയ്ക്കും. ഇതു കൊണ്ടു തന്നെ അധികം കഷ്ടപ്പെടാതെ തന്നെ ഉയര്‍ച്ചയിലെത്താന്‍ സാധിയ്ക്കുകയും ചെയ്യും.

മൂക്കും
മൂക്കും ഭാഗ്യസൂചകമായ ഒന്നു തന്നെയാണ്. മൂക്കിന്റെ നീണ്ട മേല്‍പ്പാലം ധനത്തേയും കരിയര്‍ വിജയത്തേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഭാഗ്യവാനായ ഒരാളുടെ മൂക്കിന്റെ അറ്റവും നാസാദ്വാരത്തിന്റെ അറ്റവും മാംസളമാകണം. ഇത്തരക്കാര്‍ വിജയത്തിനു വേണ്ടി നല്ല പോലെ കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ഇതും ഇവരുടെ വിജയത്തിനുള്ള ഒരു പ്രധാന കാരണം തന്നെയാണ്.

നീണ്ട കണ്പീലി
നീണ്ട കണ്പീലികളും ഭാഗ്യ സൂചകമായി വേണം, കണക്കാക്കാന്‍. ഇത് ഒരാളുടെ കഴിവിന്റെയും വ്യക്തിത്വത്തിന്റെയും ലക്ഷണമായി കണക്കാക്കുന്നു. ഭംഗിയുള്ള, നീണ്ടു കറുത്ത, സില്‍ക്കി രോമങ്ങളോടു കൂടിയ കണ്പീലികളെങ്കില് ഇയാള്‍ വിജയിയാകുമെന്നതിന്റെ സൂചനയാണ്. സ്മാര്‍ട്ടായ, ടാലന്റായവരുടെ ലക്ഷണം കൂടിയാണിത്.

നീണ്ട കണ്ണുകള്‍
നീണ്ട കണ്ണുകള്‍ സ്ത്രീകള്‍ക്കു സൗന്ദര്യ ലക്ഷണമാണെന്നു പറയും. ഇത്തരം കണ്ണുകള്‍ പൊതുവേ ഭാഗ്യ ലക്ഷണം കൂടിയാണ്. ബുദ്ധിയുള്ളവരും കരിയറില്‍ ഉയര്ച്ചയുള്ളവരും നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ സ്വന്തമാക്കുന്നവരുമാണ്, ഇവര്‍



Click it and Unblock the Notifications
