Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവിവാഹിത ഈ സ്വപ്നം കണ്ടാല്‍ ഉടന്‍ വിവാഹം
സ്വപ്നങ്ങള്‍ നമ്മളെല്ലാവരും കാണുന്നുണ്ട്. എന്നാല്‍ ഈ സ്വപ്നങ്ങളെല്ലാം തന്നെ പല വിധത്തില്‍ ഉള്ളവയാണ്. എന്നാല്‍ നമ്മള് കാണുന്ന എല്ലാ സ്വപ്നങ്ങളും നമുക്ക് ഉണര്‍ന്നെണീറ്റാല്‍ ഓര്‍മ്മയുണ്ടാവണം എന്നില്ല. പക്ഷേ ചില സ്വപ്നങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ തന്നെ തങ്ങി നില്‍ക്കുന്നുണ്ട്. എന്നാല്‍ ചില സ്വപ്നങ്ങള്‍ വളരെയധികം പ്രതിസന്ധികളും ഭയവും നമ്മളില്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ചില സ്വപ്നങ്ങള്‍ ചില സൂചനകള്‍ ആണ് നല്‍കുന്നത്. എന്താണ് എന്നതാണ് അറിയേണ്ടത്.
അവിവാഹിതയായ സ്ത്രീ ചില സ്വപ്നങ്ങള്‍ കണ്ടാല്‍ അത് ഉടനേ അവരുടെ വിവാഹം നടക്കും എന്നതാണ് സൂചിപ്പിക്കുന്നത്. എന്താണ് ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ എന്ന് നോക്കാം. ഇത്തരം സ്വപ്നങ്ങള്‍ കണ്ടാല്‍ അത് നിങ്ങള്‍ക്ക് അടുത്ത ദിവസം ഓര്‍മ്മയുണ്ടോ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

പുതിയ വീട്ടിലേക്ക് താമസം മാറുന്നത്
അവിവാഹിതയായ ഒരു പെണ്‍കുട്ടി പുതിയ വീട്ടിലേക്ക് താമസം മാറുന്നതായി സ്വപ്നം കണ്ടാല്‍ അതിനര്‍ത്ഥം അവളുടെ വിവാഹം ഉടനേ നടക്കും എന്നാണ് സൂചിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള സാഹചര്യമാണ് ഈ സ്വപ്നത്തിലൂടെ സൂചിപ്പിക്കുന്നത്.

സമ്മാനം നല്‍കുന്നത്
തനിക്ക് വളരെ വേണ്ടപ്പെട്ട വ്യക്തി എന്തെങ്കിലും തരത്തിലുള്ള നല്ല സമ്മാനങ്ങള്‍ നല്‍കുന്നതാണ് സ്വപ്നം കണ്ടതെങ്കില്‍ അവരുടെ വിവാഹം ഉടനേ നടക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം നല്കുന്ന സ്വപ്നം കാണുന്നത് ഓര്മ്മയുണ്ടാവേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്.

കുഞ്ഞിനെ ദത്തെടുക്കുന്നത്
കുഞ്ഞിനെ ദത്തെടുക്കുന്നതായി ഒരു അവിവാഹിതയായ സ്ത്രീ സ്വപ്നം കണ്ടാല്‍ അത് അവളുടെ ഉടനേയുള്ള വിവാഹത്തെയാണ് സൂചിപ്പിക്കുന്നത്. ഇതും ജീവിതത്തില്‍ സന്തോഷം നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രണയ ബന്ധം
നിങ്ങള്‍ക്ക് പ്രണയ ബന്ധമില്ലെങ്കില്‍ പോലും പ്രണയ ബന്ധമുള്ളതായി സ്വപ്നം കാണുന്നുണ്ടോ? എന്നാല്‍ ഇത് അവരുടെ വിവാഹം ഉടന്‍ നടക്കുന്നതിനുള്ള സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

പഴങ്ങള്‍ സ്വപ്നം കാണുന്നത്
ഒരു കൂട നിറയെ പഴങ്ങള്‍ സ്വപ്നം കാണുന്നതിലൂടെ അതും അവളുടെ ജീവിതത്തില്‍ നല്ല കാര്യം ഉടനേ സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ്. വിവാഹം ഉടന്‍ നടക്കുന്നതിനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രേമലേഖനം ലഭിക്കുന്നത്
പ്രേമലേഖനം ലഭിക്കുന്നത് ആയി നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ വിവാഹത്തിനുള്ള സൂചനയായാണ് കണക്കാക്കേണ്ടതാണ്. ഇവരുടെ വിവാഹം ഉടന്‍ നടക്കുന്നതാണ് എന്നാണ് ഈ സ്വപ്നത്തിന്റെ സൂചന.

വിവാഹം കഴിഞ്ഞ് കയറുന്നത്
വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് വിളക്കെടുത്ത് കയറുന്നതായി സ്വപ്നം കാണുന്നവരുടെ വിവാഹവും ഉടന്‍ നടക്കുന്നതായാണ് ശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്.

കുട്ടികള്‍ കളിക്കുന്നത്
കുട്ടികള്‍ കളിക്കുന്നത് സ്വപ്നം കാണുന്നത് പെണ്‍കുട്ടികളുടെ വിവാഹം വേഗം നടക്കുന്നതിനെ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ വിവാഹം നടക്കാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്.

വസ്ത്രത്തിന്റെ നിറം
മഞ്ഞ, വെള്ള, പിങ്ക്, ചുവപ്പ് എന്നീ നിറത്തില്‍ വസ്ത്രങ്ങളണിഞ്ഞ കുട്ടികളേയും പെണ്‍കുട്ടികളേയും സ്വപ്നം കണ്ടാല്‍ അതിനര്‍ത്ഥവും ഈ പെണ്‍കുട്ടിയുടെ വിവാഹം ഉടനേ നടക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications
