Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കയ്യിലെ വിധി രേഖ ഇരട്ടയെങ്കില് ഫലം ഇതാണ്
കയ്യിലെ വിധി രേഖ ഇരട്ടയെങ്കില് ഫലം ഇതാണ്
കൈ രേഖാ ശാസ്ത്രം ശാസ്ത്രം തന്നെയാണ്. പഠിച്ചു തെളിയിച്ച ശാസ്ത്രം. കൈ രേഖകള്‍ ഒരാളുടെ ഭാവിയുടേയും ഭൂത, വര്‍ത്തമാന കാലത്തിന്റേയും പ്രതിഫലനവും കൈ രേഖ തെളിയിക്കുന്നുവെന്നാണ് പറയുക.
കയ്യിലെ രേഖകള്‍ വ്യത്യസ്തങ്ങളാണ്. ചിലരുടെ കയ്യില്‍ ഏറെ രേഖകളുണ്ടാകും. ചിലരുടെ കയ്യില്‍ തീരെ കുറവു രേഖകള്‍. ചിലരുടെ കയ്യില്‍ പ്രത്യേക രേഖകളും അടയാളങ്ങളുമുണ്ടാകും. എല്ലാം ചില പ്രത്യേക കാര്യങ്ങളെ സൂചിപ്പിയ്ക്കുന്നവയും.
കയ്യിലെ ചില പ്രധാന രേഖകളുണ്ട്. ഇതില്‍ ഹൃദയ രേഖ, ആയുര്‍ രേഖ, വിധി രേഖ എന്നിവയെല്ലാം പെടുന്നു. ഇതു കൂടാതെ വിവാഹ രേഖ, സന്താന രേഖ, ധന രേഖ തുടങ്ങിയ രേഖകളുമുണ്ട്.
കയ്യില്‍ പ്രധാനപ്പെട്ട, തെളിഞ്ഞു കാണുന്ന രേഖയാണ് വിധി രേഖ. നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഈ വിധി രേഖ സൂചന നല്കുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ

വിധി രേഖ, ഫേറ്റ് ലൈന്‍
കയ്യില്‍ കൈപ്പത്തിയുടെ അടി ഭാഗത്തു കാണുന്ന ഈ പ്രത്യേക രേഖയാണ് വിധി രേഖ, ഫേറ്റ് ലൈന്‍ എന്നെല്ലാം അറിയപ്പെടുന്നത്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നമ്മുടെ വിധി, ഭാഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ് ഈ രേഖ. ഇതിലുണ്ടാകുന്ന പല വ്യത്യാസങ്ങളും പല ഫലങ്ങളാണ് സൂചിപ്പിയ്ക്കുന്നത്.

രണ്ടു വിധി രേഖ
ചിലരുടെ കയ്യില്‍ രണ്ടു വിധി രേഖ കാണും. ഇതില്‍ ഒന്ന് ഹെഡ്ലൈന് ക്രോസ് ചെയ്ത് ഹാര്‍ട്ട് ലൈന്‍ അഥവാ ഹൃദയ രേഖയ്ക്കു സമീപം എത്തുകയാണെങ്കില്‍ ഇയാള്‍ പൊതുവേ ഭാഗ്യവാനാണെന്നു പറയാം.

ജീവിതത്തില്‍ ഏറെ ഉന്നതി
ജീവിതത്തില്‍ ഏറെ ഉന്നതി നേടുന്നതാണ് ഡബിള്‍ ഫേറ്റ് ലൈന്‍ ഉള്ളവര്‍. ഇവര്‍ കലകളിലും മറ്റും മിടുക്കരാകും. രണ്ട് വരുമാന മാര്‍ഗമുണ്ടാകും. ലോട്ടറി പോലുള്ളവയിലും ഇവര്‍ മിടുക്കരാകും. അതായത് കൂടുതല്‍ ഫേറ്റ് ലൈനെങ്കില്‍ കൂടുതല്‍ വരുമാനം, അതായത് കൂടുതല്‍ വഴികളിലൂടെ വരുമാനം എന്നതാണു സൂചന.

ഇത്തരം രേഖകള്‍ രണ്ടും ആരംഭിയ്ക്കുന്നത്
ഇത്തരം രേഖകള്‍ രണ്ടും ആരംഭിയ്ക്കുന്നത് മൗണ്ട് ഓഫ് മൂണ്‍ അതായത് കൈപ്പത്തിയിലെ ചന്ദ്രന്റെ സ്ഥാനത്തു നിന്നാണെങ്കില്‍, അതായത് കയ്യിന്റെ താഴെയുള്ള മാംസളമായ ഭാഗത്തു നിന്നാണെങ്കില്‍ ഇവര്‍ പണക്കാരാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഇതുപോലെ ധാരാളം യാത്ര ചെയ്യാനും ഭാഗ്യമുണ്ടാകും. എന്നാല്‍ വിവാഹ ജീവിതം പൊതുവേ നിര്‍ഭാഗ്യകരമാകും.

ഒന്നു വലുതും മറ്റേതു ചെറുതുമാണെങ്കില്‍
ഈ രേഖകളില്‍ ഒന്നു വലുതും മറ്റേതു ചെറുതുമാണെങ്കില്‍, അതായത് മെയിന്‍ രേഖ വലുതും മറ്റേത് സപ്പോര്‍ട്ടിംഗ് രേഖയുമെങ്കില് സ്പ്പോര്‍ട്ടിംഗ് എന്ന ജോലി തന്നെയാണ് ചെറുതിന്റേത്.

ഇത്തരം രേഖകള്‍ വല്ലാതെ മങ്ങിയതെങ്കില്‍
ഇത്തരം രേഖകള്‍ വല്ലാതെ മങ്ങിയതെങ്കില്‍ ഇത്തരം കാര്യങ്ങളില്‍, അതായത് വിധി, കൈ രേഖ പോലെയുള്ള കാര്യങ്ങളില്‍ വിശ്വസിയ്ക്കാത്തവരെന്നതാണ് സൂചന നല്‍കുന്നത്. ഇവര്‍ പൊതുവേ ഭൗതിക വാദികളാകും. പുരോഗമന ചിന്താഗതിക്കാര്‍ എന്നു പറയാം.

ഐലന്റ്
ഇത്തരം രണ്ടു ഫേറ്റ് ലൈനുകള്‍ക്കിടയില്‍ ഐലന്റ് അതായത് ഉയര്‍ന്ന കുന്നിനെ പോലെ ആകൃതിയെങ്കില്‍ ഇത് മോശം ഫലമാണ് പറയുന്നത്. ദുര്ഭാഗ്യ സൂചനയാണ് ഇത്തരം രേഖ നല്‍കുന്നത്.



Click it and Unblock the Notifications
