For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ദാനം ചെയ്താല്‍ ദാരിദ്ര്യം ഫലം..

ഇവ ദാനം ചെയ്താല്‍ ദാരിദ്ര്യം ഫലം..

|

ദാനം മഹത്തായ കര്‍മമാണ്. സത്കര്‍മമാണ്. എന്നാല്‍ എന്ത് എങ്ങനെ ദാനം ചെയ്യുന്നു എന്നതും പ്രധാനമാണ്. ഉദാഹരണത്തിന് ഇഷ്ടമില്ലാതെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി, അല്ലെങ്കില്‍ മറ്റുള്ളവരെ കാണിയ്ക്കുവാന്‍ വേണ്ടി ദാനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇത് ദാനം എന്ന വകുപ്പില്‍ പെടുത്താനും പറ്റില്ല.

ഇതു പോലെ നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കാം. എന്നാല്‍ ഇത് കേടായതോ മറ്റുള്ളവര്‍ക്ക് ഉപയോഗിയ്ക്കാന്‍ പറ്റാത്തതോ ആകരുത്. ഇതു കൊണ്ടു പ്രയോജനമുണ്ടാകില്ല.

വിശ്വാസ പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ ദാനം ചെയ്യുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടു വരും. അതേ സമയം ചിലതു ദാനം ചെയ്യുന്നതു ദോഷവും. ഇതെക്കുറിച്ചറിയൂ

കേടായ ഭക്ഷണം നല്‍കുന്നത്

കേടായ ഭക്ഷണം നല്‍കുന്നത്

ഭക്ഷണം ദാനം ചെയ്യുന്നത്, അന്നദാനം നല്‍കുന്നതു നല്ലതു തന്നെയാണ്. വിശന്നു വലയുന്നവന്, പട്ടിണി കിടക്കുന്നവന് വയറു നിറയാന്‍ അവസരം നല്‍കുന്നത് പുണ്യപ്രവൃത്തിയുമാണ്. എന്നാല്‍ നല്‍കുന്നത് ഭക്ഷ്യയോഗ്യമായതാണെന്ന്, കഴിയ്ക്കാന്‍ പറ്റുന്ന ഭക്ഷണമാണെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ ഇത് ദോഷമാണ് ചെയ്യുക.കേടായ ഭക്ഷണം നല്‍കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യക്കേടാണ്.

മൂര്‍ച്ചയുള്ള വസ്തുക്കള്‍

മൂര്‍ച്ചയുള്ള വസ്തുക്കള്‍

ഇതുപോലെ മൂര്‍ച്ചയുള്ള വസ്തുക്കള്‍, അതായത് കത്തി, സൂചി തുടങ്ങിയ ഒന്നും തന്നെ ദാനം ചെയ്യരുത്. ഇത് പ്രിയപ്പെട്ടവരുമായി നിങ്ങളുടെ ബന്ധം വഷളാകാനും തര്‍ക്കങ്ങളും വഴിയൊരുക്കുമെന്നാണ് പറയേണ്ടത്.

പൊട്ടുന്ന വസ്തുക്കളും

പൊട്ടുന്ന വസ്തുക്കളും

പൊട്ടുന്ന വസ്തുക്കളും ദാനം നല്‍കാന്‍ പാടില്ലെന്നാണ് വിശ്വാസം. അതായത് ഗ്ലാസ് വസ്തുക്കളടക്കം ഒന്നും തന്നെ പാടില്ലെന്നാണ് പറയുക. ഇത് ജോലിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതാണ് പറയുക. കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതു വഴിയൊരുക്കും. ഇതു സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും കാരണമാണ്.

പ്ലാസ്റ്റിക് പാത്രങ്ങളും

പ്ലാസ്റ്റിക് പാത്രങ്ങളും

പ്ലാസ്റ്റിക് പാത്രങ്ങളും വസ്തുക്കളും ദാനം ചെയ്യുന്നതും ദാരിദ്ര്യം വിളിച്ചു വരുത്തുമെന്നു വേണം, പറയാന്‍. കുടുംബത്തിന്റെ എൈശ്വര്യം കളയാനും ഇത് കാരണമാകും.

ചൂല്‍

ചൂല്‍

ഇതുപോലെയാണ് ചൂല്‍. ചൂലു നല്‍കുന്നതും ചൂലു മറ്റാരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങുന്നതും ദോഷകരമാണ്. ഇത് സമ്പത് നഷ്ടം വരുത്തുമെന്നു മാത്രമല്ല, ലക്ഷ്മി വീടിറങ്ങിപ്പോകുമെന്നും പറയുന്നു.

ചെരിപ്പ്

ചെരിപ്പ്

ചെരിപ്പും ഇത്തരത്തില്‍ പെട്ട ഒന്നു തന്നെയാണ്. പ്രത്യേകിച്ചും ഉപയോഗിച്ച ചെരിപ്പ്, കേടായ ചെരിപ്പ് എന്നിവ ദാനം നല്‍കുന്നത് ദാരിദ്ര്യകാരണമാകും എന്നു പറയാം. ഇതും ദാനം ചെയ്യുന്നത് ഒഴിവാക്കുക.

English summary

Donating These Things Bring Poverty

Donating These Things Bring Poverty, Read more to know about,
Story first published: Wednesday, February 20, 2019, 20:51 [IST]
X
Desktop Bottom Promotion