Latest Updates
-
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ!
ജീവിതത്തില്‍ തടസം നീക്കി ഐശ്വര്യം നിറയാന്‍
ജീവിതത്തില്‍ തടസം നീക്കി ഐശ്വര്യം നിറയാന്‍
ജീവിതത്തില്‍ വിജയവും അഭിവൃദ്ധിയും ഐശ്വര്യവുമെല്ലാം ആഗ്രഹിയ്ക്കാത്തവര്‍ ആരാണുണ്ടാകുക. ഇതിനായി പല കാര്യങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരാണ് നാമെല്ലാവരും. നമ്മുടെ പ്രവൃത്തികളിലും കഠിനാധ്വാനത്തിലും മാത്രം വിശ്വസിയ്ക്കുന്നവരുണ്ട്, പൂജാദി കര്‍മങ്ങളിലും ചില രീതികളിലും വിശ്വസിയ്ക്കുന്നവരുമുണ്ട്.
ജീവിതത്തില്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ചു ജീവിയ്ക്കുന്നവരെങ്കില്, ചില കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതു വരുത്തും എന്നു കരുതുന്നതവരെങ്കില് ജീവിതത്തില്‍ വിജയവും ഐശ്വര്യവും അഭിവൃദ്ധിയുമെല്ലാമുണ്ടാകാന് താഴെ പറയുന്ന ചില പ്രത്യേക കാര്യങ്ങള്‍ ചെയ്തു നോക്കൂ. പ്രയോജനമുണ്ടാകും.

വിവാഹം കഴിഞ്ഞ്
വിവാഹം കഴിഞ്ഞ് മകള്‍ വരന്റെ വീട്ടിലേയ്ക്കു പോകും മുന്‍പ് ഒരു ജഗില്‍ വെള്ളമെടുത്ത് അല്പം മഞ്ഞള്‍ ഇതില്‍ ഇട്ട് ഇത് മകളുടെ തലയ്ക്കു ചുറ്റും ഏഴു തവണ ഉഴിഞ്ഞ് വെള്ളം കളയുക. പ്രശ്നങ്ങളില്ലാതെ സന്തോഷകരമായ ഒരു ദാമ്പത്യം മകള്‍ക്കുണ്ടാകും.

പരീക്ഷയ്ക്കോ ജോലിയുടെ ഇന്റര്‍വ്യൂവിനോ
പരീക്ഷയ്ക്കോ ജോലിയുടെ ഇന്റര്‍വ്യൂവിനോ ആരെങ്കിലും പോകുമ്പോള്‍ അയാള്‍ക്കു മേല്‍ ചെറുപയര്‍ പരിപ്പ് അല്പം വിതറുക. ഈ പരിപ്പ് ഇയാള്‍ പോയ ശേഷം അടിച്ചു കൂട്ടി കളയുക. വിജയമുണ്ടാകാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം.

അസുഖം
വീട്ടില്‍ ആരെങ്കിലും രോഗാവസ്ഥയിലോ അസുഖം വന്നോ ഉണ്ടെങ്കില്‍ രാവിലെ ചന്ദനം അരച്ച് അയാളുടെ നെറ്റിയില്‍ ഇടുക. ചന്ദനമുട്ടി ഉപയോഗിച്ചു തന്നെ വേണം, ചന്ദനം അരയ്ക്കാന്‍. ഇത് മാച്ചു കളയുകയുമരുത്. ആരോഗ്യം വീണ്ടെടുക്കാന്‍ ഇതു സഹായിക്കുമെന്നാണ് വിശ്വാസം.

തടസങ്ങള്‍
ജീവിതത്തില്‍ എന്തിനും ഏതിനും തടസങ്ങള്‍ നേരിടുന്നവരുണ്ട്. ഏതു കാര്യത്തിനും തടസം നേരിടുന്നത് ഒഴിവാക്കാന്‍ എന്നും രാവിലെ ഗണപതിയ്ക്കു മുന്നില്‍ വിളക്കോ ചന്ദനത്തിരിയോ കത്തിച്ചു വയ്ക്കുക. അല്ലെങ്കില്‍ ചിരാതായാലും മതി, ഗുണമുണ്ടാകും. തടസങ്ങള്‍ നീങ്ങി കാര്യസാധ്യമുണ്ടാകും.

കുടുംബത്തില്‍ സന്തോഷവും സമാധാനവും
കുടുംബത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പലര്‍ക്കും ഇതു ലഭിയ്ക്കാറില്ല. ഇതിനായി ഞായറാഴ്ച ദിവസം ഒരു മണ്‍ചിരാതില്‍ അല്പം ചൂടുള്ള കല്‍ക്കരി ഇട്ട് ഇതില്‍ അല്പം പ്രാവു കാഷ്ടവും ഇട്ട് വീടിനു ചുററും വീടിന്റെ ഉള്ളിലും പുകയ്ക്കുക. ഇത് സന്തോഷവും സമാധാനവും നല്‍കും.

കള്ളന് കയറുന്നതും മോഷണവും ഒഴിവാക്കാനും
വീട്ടില്‍ കള്ളന് കയറുന്നതും മോഷണവും ഒഴിവാക്കാനും വഴിയുണ്ട്. ഹനുമാന്റെ വിഗ്രഹത്തിലെ സിന്ദൂരം എടുത്ത് വില പിടിപ്പുള്ള സാധനങ്ങള്‍ വച്ചിരിയ്ക്കുന്നിടത്ത് പേസ്റ്റാക്കി തൊടുവിയ്ക്കുക. പഴ്സിലാണെങ്കിലും ഇതു പേസ്റ്റാക്കി പുരട്ടാം. ഇതു മോഷണം ഒഴിവാക്കാന്‍ സഹായിക്കും.

ബിസിനസില്‍
ബിസിനസില്‍ നേട്ടമുണ്ടാകാന്‍ സ്ഥാപനത്തില്‍ അഞ്ചു ചെറുനാരങ്ങ മുറിച്ചു വച്ച് ഇതില്‍ അല്പം കുരുമുളകും മഞ്ഞ നിറത്തിലെ കടുകും ഇട്ടു വയ്ക്കുക. ഞായറാഴ്ച ദിവസം വേണം, ഇതു ചെയ്യാന്‍. പിറ്റേന്ന് ഇത് എടുത്ത് എവിടെയെങ്കിലും കുഴിച്ചിടണം. അകലെ അറിയാത്ത ഏതെങ്കിലും സ്ഥലത്തു വേണം, കുഴിച്ചിടാന്‍. പിന്നീട് ഇവിടെ നില്‍ക്കാതെ വേഗം പോകുക.

കുട്ടികളുടെ മടി
വീട്ടിലെ കുട്ടികളുടെ മടി, ഇത് പഠിക്കാനും എന്തു കാര്യത്തിനായാലും പല മാതാപിതാക്കളേയും അലട്ടുന്ന ഒന്നാണ്. ഇതിനും പരിഹാരമുണ്ട്. അല്പം മദ്യം ഭൈരവ ദേവന് സമര്‍പ്പിയ്ക്കുക. ഇതില്‍ നിന്നും അല്പം എടുത്ത് 7 വട്ടം കുട്ടിയെ ഉഴിഞ്ഞ് ഇത് ആല് മരത്തിന്റെ ചുവട്ടില്‍ ഒഴിയ്ക്കുക.

കടം ഒഴിവാക്കാന്‍
കടം ഒഴിവാക്കാന്‍ വഴിയുണ്ട്. ഒരു വെളുത്ത തുണിയില്‍, അതായത് ഒന്നേകാല്‍ മീറ്റര്‍ നീളമുള്ള് തുണിയില്‍ 5 റോസാപ്പൂക്കള്‍ എടുക്കുക. തുണിയുടെ ഓരോ അറ്റത്തും ഓരോ റോസാപ്പൂക്കള്‍ വീതം കെട്ടുക. ബാക്കിയുള്ള ഒന്ന് നടുവിലും കെട്ടുക. ഇത് ഏതെങ്കിലും പുണ്യ നദിയിലോ ഇതുപോലെയുള്ള വെള്ളത്തിലോ ഒഴുക്കിക്കളയുക.

പുതിയ വീട്ടില്‍
പുതിയ വീട്ടില്‍ താമസിയ്ക്കുന്നതിനു മുന്‍പ് 7 കഷ്ണം മഞ്ഞള്‍, അതായത് മുഴുവന്‍ മഞ്ഞള്‍ വീടിന്റെ പടിഞ്ഞാറേ മൂലയില്‍ വയ്ക്കുക. ഇത് കുടുംബത്തില്‍ ആരോഗ്യവും ഐശ്വര്യവും കൊണ്ടു വരാന്‍ സഹായിക്കും.

ജോലി കിട്ടാന്‍
ജോലി കിട്ടാന്‍ തടസം നേരിടുന്നവര്‍ പൗര്‍ണമി രാത്രിയില്‍ ഓരോ ദൈവങ്ങള്‍ക്കു മുന്നിലും ഓരോ വിളക്കും ചന്ദനത്തിരിയും കത്തിച്ചു വയ്ക്കുക. ഇത് വീട്ടിലെ ദൈവങ്ങളുടെ മുന്നില്‍ മതി. അതായത് വിഗ്രങ്ങള്ക്കു മുന്നിലോ ഫോട്ടോകള്‍ക്കു മുന്നിലോ. ഇത് ജോലി തടസം മാറാന്‍ സഹായിക്കും.

പങ്കാളിയ്ക്ക് പെട്ടെന്നു ദേഷ്യം
വീട്ടില്‍ പങ്കാളിയ്ക്ക് പെട്ടെന്നു ദേഷ്യം വരുന്നുവെങ്കില്‍, ദേഷ്യം കാരണം ബുദ്ധിമുട്ടുന്നുവെങ്കില്‍ പങ്കാളിയുടെ വയസിന് അനുസരിച്ച് ചുവന്ന മുളകിന്റെ ഉള്ളിലെ അരി എടുക്കുക. ഇത് തീയില്‍ ഇടുക. പങ്കാളി വീട്ടിലുള്ളപ്പോള്‍ അടുത്ത മുറിയില്‍, അല്ലെങ്കില്‍ പങ്കാളിയ്ക്ക് ഇതിന്റെ പുക ശ്വസിയ്ക്കാന്‍ പാകത്തില്‍ വേണം, ഇതു ചെയ്യാന്‍. ഗുണമുണ്ടാകും.

ചപ്പാത്തി
ഇതുപോലെ ഏറെ കര്‍ശനക്കാരനായ ആള്‍ക്കൊപ്പമാണ് കഴിയുന്നതെങ്കില്‍ രണ്ടു ചപ്പാത്തി എടുക്കുക. ഒരു ചപ്പാത്തി വീടിന്റെ ടെറസില്‍ വയ്ക്കുക. മറ്റേ ചപ്പാത്തി പശുവിന് കൊടുക്കുക. പശുവിന് കൊടുക്കുന്ന സമയത്ത് കര്‍ശനക്കാരനായ ആളുടെ പേര് പറയണം. ഇത് അടുപ്പിച്ച് അല്പദിവസം ചെയ്താല്‍ ഗുണമുണ്ടാകും.

പകര്‍ച്ചവ്യാധി
വീട്ടില്‍ ആര്‍ക്കെങ്കിലും പകര്‍ച്ചവ്യാധി,അതായത് ചിക്കന്‍ പോക്സ് പോലെ പകരുന്ന രോഗങ്ങള്‍ വന്നാല്‍ ഒരു പാത്രത്തില്‍ ഒരു മുട്ട, ഒരു ലഡു, രണ്ടു നാണയങ്ങള്‍, സിന്ദൂരം എന്നിവയെടുത്ത് അസുഖം വന്ന ആളുടെ തലയ്ക്കു മീതേ ഉഴിയുക. പിന്നീട് ഇത് ആരും കാണാത്തിടത്ത് കൊണ്ടു കളയുക. പകര്‍ച്ചവ്യാധി മറ്റുള്ളവര്‍ക്കു പകരാതെയിരിയ്ക്കാന് ഇതു സഹായിക്കും.



Click it and Unblock the Notifications











