Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റിപ്പോര്‍ട്ടറും വെള്ളത്തിലേയ്ക്കു ചാടട്ടെ....
റിപ്പോര്‍ട്ടറും വെള്ളത്തിലേയ്ക്കു ചാടട്ടെ....
ഇന്നത്തെ കാലത്ത് മീഡിയകള്‍ക്ക് സമൂഹത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. പണ്ടത്തേതിനേക്കാള്‍ എത്രയോ ഇരട്ടിയായി മാധ്യമകള്‍ ഇന്നു സമൂഹത്തില്‍, ആളുകള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുമുണ്ട്. മാധ്യമകള്ക്കു നല്ല സ്വാധീനവും ചിലപ്പോള്‍ മോശം സ്വധീനവും ചെലുത്താനും സാധിയ്ക്കും.
മാധ്യമകളില്‍ തന്നെ ചാനലുകളെ ആശ്രയിക്കുന്നവരാണ് പലരും. വാര്‍ത്തകള്‍ അറിയുവാനും വിനോദോപാധിയായുമെല്ലാം എത്രയോ ചാനലുകളുമുണ്ട്. ഇവയുടെ എണ്ണം കൂടുന്തോറും ഈ രംഗത്തെ മത്സരവും വര്‍ദ്ധിയ്ക്കുകയാണ്. പിടിച്ചു നില്‍ക്കാനും ഒന്നാമതെത്താനും പല വിക്രിയകളും പല ചാനലുകളും ചാനലിലെ ജോലിക്കാരുമെല്ലാം ചെയ്തു കൂട്ടുന്നുമുണ്ട്. ചിലത് നമ്മെപ്പോലും അദ്ഭുതപ്പെടുത്തും.
ഇത്തരത്തിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ പ്രവൃത്തി കാണൂ. വ്യത്യസ്തമായ രീതിയില്‍ വാര്‍ത്തയ്ക്കു വേണ്ടി ചാനല്‍ ആവശ്യപ്പെട്ടതാണ് ഇയാളെക്കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചത്.

പാകിസ്ഥാനില്‍
പാകിസ്ഥാനില്‍ നിന്നുള്ള ജേര്‍ണലിസ്റ്റായ നൈല ഇനായത്താണ് വൈറലായ വീഡിയോയിലെ താരമായത്. തന്റെ വ്യത്യസ്തമായ റിപ്പോര്‍ട്ടിംഗ് ശൈലിയാണ് ഇയാളെ താരമാക്കിയത്.

വെള്ളപ്പൊക്കം
പാകിസ്ഥാനിലെ ഒരു നദിയിലുണ്ടായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുവാന്‍ ചാനല്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. മറ്റു ചാനലുകളില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടിംഗ് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനായി
ഇതിനായി ജേര്‍ണലിസ്റ്റ് കണ്ടെത്തിയ വഴി പ്രളയമുണ്ടായ പുഴയില്‍ ഇറങ്ങി നിന്ന് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ്. 21 സെക്കന്റോളം ഈ പുഴയില്‍ നെഞ്ചോളം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് ഇയാള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇയാളുടെ ഈ വീഡിയോ
ഇയാളുടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഇതെത്തുടര്‍ന്ന് പലരും ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തിയേയും ജോലിയിലുള്ള ആത്മാര്‍ത്ഥതയേയും അഭിനന്ദിച്ചു.
ജോലി
ജോലിയിലെ ആത്മാര്‍ത്ഥതയോ വ്യത്യസ്തമായ രീതിയില്‍ ഒരു വാര്‍ത്ത കൈകാര്യം ചെയ്യുവാന്‍ കാണിച്ച ആര്‍ജവമോ ജോലി രംഗത്തെ മാത്സര്യമോ, കാര്യമെന്തായാലും ഇത് വ്യത്യസതമായ റിപ്പോര്‍ട്ടിംഗ് തന്നെയായിരുന്നു.
ഇയാളെക്കുറിച്ചുള്ള ട്വീറ്റുകളാണ് ഇവ. ഈ വീഡിയോ വൈറലായി മാറിയതിന്റെ ഫലം.



Click it and Unblock the Notifications
