For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ പ്രസവത്തില്‍ 17 കുട്ടികള്‍, സത്യമിതാണ്

|

ഗര്‍ഭം ധരിക്കുമ്പോള്‍ ആദ്യ മാസത്തില്‍ തന്നെ സ്‌കാന്‍ ചെയ്യുമ്പോള്‍ ഇരട്ടക്കുട്ടിയാണോ ഒറ്റക്കുട്ടിയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അത് ഇരട്ടിസന്തോഷമാണ് നല്‍കുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി അമേരിക്കന്‍ യുവതിക്ക് ഒരു പ്രസവത്തില്‍ പതിനേഴ് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ച കഥ സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നുണ്ട്. അല്‍പം അവിശ്വസനീയമായ ഒരു കാര്യമായാണ് ഇത് എല്ലാവരും കണക്കാക്കുന്നത്.

<strong>Most read: കടല്‍ക്കൊള്ളക്കാരന്റെ പ്രേതവുമായി ലൈംഗികബന്ധം</strong>Most read: കടല്‍ക്കൊള്ളക്കാരന്റെ പ്രേതവുമായി ലൈംഗികബന്ധം

എന്നാല്‍ ഇതിന് പിന്നില്‍ ഉണ്ടായ യഥാര്‍ത്ഥ സംഭവം എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമില്ലേ? ഒറ്റ പ്രസവത്തില്‍ തന്നെ പതിനേഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിയും അവരുടെ കുഞ്ഞുങ്ങളുടേയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ രഹസ്യം എന്താണെന്ന് നോക്കാം.

 സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരത്തില്‍ ഒരു കാര്യം പ്രചരിച്ചത്. പതിനേഴ് കുഞ്ഞുങ്ങളാണ് ഈ യുവതിക്ക് ജനിച്ചത് എന്ന തരത്തിലായിരുന്നു പ്രചരണം. മൂന്ന് ഫോട്ടോകളും ഇതോടൊപ്പം പ്രചരിച്ചിട്ടുണ്ടായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇത് പ്രചരിപ്പിച്ചത്.

സത്യാവസ്ഥ

സത്യാവസ്ഥ

എന്നാല്‍ ഒറ്റ പ്രസവത്തില്‍ പതിനേഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിലൂടെ അമേരിക്കന്‍ യുവതിയായ കാതറിന്‍ ബ്രിഡ്ജ് ലോക റെക്കോര്‍ഡിന് ഉടമയായി എന്നാണ് പറയുന്നത്. എന്നാല്‍ ഇവരുടെ ഫേസ്ബുക്ക് ഫോട്ടോകള്‍ സഹിതമാണ് ഇത് പ്രചരിച്ചത്. പതിനേഴ് കുട്ടികളുടേയും പേരുകള്‍ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.

വാര്‍ത്ത സഹിതം

വാര്‍ത്ത സഹിതം

ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം തന്നെ വാര്‍ത്ത സഹിതമാണ് പലരും ഇത് പ്രചരിപ്പിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇത് സത്യമല്ല എന്ന കാര്യം മനസ്സിലാക്കി. കെട്ടിച്ചമച്ച വാര്‍ത്തയാണ് ഇതെന്ന് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചു. വാര്‍ത്തക്കൊപ്പം നല്‍കിയ ഗര്‍ഭിണിയുടെ ചിത്രവും വ്യാജമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ആക്ഷേപ ഹാസ്യ വെബ്‌സൈറ്റ് ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വിട്ടത്.

 കുഞ്ഞുങ്ങള്‍ പിതാവിനൊപ്പം

കുഞ്ഞുങ്ങള്‍ പിതാവിനൊപ്പം

കുഞ്ഞുങ്ങള്‍ പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് ചിത്രം പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഇതും വ്യാജമായി പ്രചരിപ്പിക്കപ്പെട്ടതാണ് എന്നത് പിന്നീട് തിരിച്ചറിയപ്പെട്ടു. ഈ ചിത്രം ഒരു ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതാണ്. ഇതാണ് പിന്നീട് വ്യാജ ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചത്.

English summary

Did a woman give birth to 17 children at once ?

Reality behind woman giving birth to 17 babies in single pregnancy, read on.
X
Desktop Bottom Promotion