Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒരു ദിവസം കൊണ്ട് ജീവിതം മാറും ഈ രാശിക്ക്
ഓരോ ദിവസത്തേയും മാറ്റങ്ങള്‍ ഓരോ തരത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. എന്നാല്‍ ഫലങ്ങള്‍ ഓരോ ദിവസവും മാറിമറിഞ്ഞ് വരുന്നുണ്ട്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് പല വിധത്തിലാണ് ജീവിതത്തില്‍ പരിഹാരങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ അല്പം ശ്രദ്ധിക്കാവുന്നതാണ്.
ഇന്നത്തെ ദിവസം ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാവുന്നതാണ്. ഇത് പലപ്പോഴും ജീവിതത്തില്‍ നിങ്ങളിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. ഇന്നത്തെ ഒരു ദിവസം കൊണ്ട് ജീവിതത്തില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ് ഇന്നത്തേത്. അധികം ബാധ്യതകളോ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാത്ത ദിവസമാണ് ഇവര്‍ക്ക് ഇന്നത്തെ ദിവസം. ഇതെല്ലാം ഇവരുടെ നല്ല ദിവസത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ജോലിക്കാര്യത്തില്‍ നല്ല തീരുമാനം എടുക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെ ആലോചിച്ച് വേണം തീരുമാനിക്കുന്നതിന്. ഒരിക്കലും അവസരം ഇവര്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇടവം
അമിത ആത്മവിശ്വാസം ഇന്ന് ഇടവം രാശിക്കാരുടെ പ്രത്യേകതയാണ്. എത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കും എന്ന വിശ്വാസം ഇവരില്‍ അല്പം കൂടുതലായിരിക്കും. നല്ല അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഒരിക്കലും ഈ അവസരങ്ങളെ ഓര്‍ത്തി രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരുന്നില്ല ഇവര്‍ക്ക്. ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം തിരയുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മുന്നോട്ടുള്ള നേട്ടങ്ങള്‍ ചില്ലറയല്ല. പ്രൊഫഷണല്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ ഉയര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അധ്യാപകര്‍ക്ക് നല്ല കാലമാണ്.

കര്‍ക്കിടകം
ജീവിതത്തിലെ പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് ഏറ്റവും നല്ല ദിവസമാണ് ഇന്നത്തേത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെ ഇന്ന് തീരുമാനിക്കേണ്ടി വരുന്ന ദിവസമായിരിക്കും കര്‍ക്കിടകം രാശിക്കാര്‍ക്ക്. അപരിചിതരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് ഇവര്‍ ശ്രമിക്കാറുണ്ട്. മാത്രമല്ല ജീവിതത്തിലെ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് ഇവര്‍ ശ്രമിക്കുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തേത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന് വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കന്നി
ജോലിയുടെ കാര്യത്തില്‍ സ്ഥിരതയില്ലാത്ത രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ക്ക് അംഗീകാരം കൊടുക്കുന്നതിന് വേണ്ടി എന്ത് ചെയ്യുന്നതിനും ഇവര്‍ തയ്യാറാവുന്നുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. ഒരിക്കലും കുടുംബത്തെ മറന്ന് ഇവര്‍ മുന്നോട്ട് പോവുകയില്ല. അതെല്ലാം തന്നെ ജീവിതത്തില്‍ ഇനിയുള്ള നല്ല ദിവസത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്.

തുലാം
ജീവിതത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും ഇവര്‍ തയ്യാറാവുകയില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം നേരിടുന്നതിനും അതിനെ പരിഹരിക്കുന്നതിനും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ നിന്ന് മാറിത്താമസിക്കുന്നതിനുള്ള സമയം കാണുന്നുണ്ട്. പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ രണ്ട് വട്ടം ആലോചിച്ച ശേഷം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നു. അധികം വൈകാതെ തന്നെ ലക്ഷ്യത്തില്‍ എത്തുന്നു. എങ്കിലും അല്പം ശ്രദ്ധ കൂടുതല്‍ എല്ലാ കാര്യത്തിലും വേണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്കും വളരെ അനുകൂലമായ ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ എന്ത് തീരുമാനം എടുക്കുമ്പോഴും അത് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും എന്നത് വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ലക്ഷ്യത്തിലെത്തിച്ചേരും വരെ അതിന് വേണ്ടി പരിശ്രമിക്കുക.

മീനം
ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് ആലോചിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന് മീനം രാശിക്കാര്‍ക്ക്. കടം വാങ്ങിച്ച് പണം തിരികെ നല്‍കുന്നതിനെക്കുറിച്ചുള്ള ചിന്ത ഇവരെ വളരെയധികം അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ അവസ്ഥകളും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളെ വളരെയധികം ഇന്നത്തെ ദിവസം അലട്ടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അവസ്ഥ ഇന്നത്തെ ദിവസം.



Click it and Unblock the Notifications
