Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
സംശയവും അരക്ഷിതത്വവും ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത സ്വഭാവവും വ്യത്യസ്ത അനുഭവങ്ങളും ആയിരിക്കും ഓരോ ദിവസവും ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ഒരിക്കലും മറ്റുള്ളവരുമായി തട്ടിച്ച് നോക്കി തന്റെ ദിവസം തീരുമാനിക്കുന്നതിന് ആവില്ല.
ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ദിവസവും മുന്നോട്ട് പോവുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാലും അത് മാനസികാരോഗ്യമായാലും ശാരീരികമായാലും ഓരോ ദിവസവും നിങ്ങള്‍ക്ക് എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ?
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നു. എന്താണ് ഇതിന് പിന്നില്‍ എന്നത് വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ രാശിഫലം നിങ്ങള്‍ക്ക് എന്താണ് നല്‍കുന്നത് എന്ന് നോക്കാം.

മേടം
അല്പം വിഷാദത്തോടെയാണ് ഇവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതും നോക്കിക്കാണുന്നതും. അതുകൊണ്ട് തന്നെ പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളിലും ഇവര്‍ പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജോലി രംഗത്ത് കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം
മേലധികാരികളില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും സഹകരണവും ലഭിക്കുന്നു. എങ്കിലും ഏത് കാര്യത്തിലും അല്പം മന്ദത അനുഭവപ്പെടുന്നു. എങ്കിലും ഇതെല്ലാം ജീവിതത്തില്‍ വളരെ വലിയ എക്സ്പീരിയന്‍സ് ആയി എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏറ്റവും നല്ല സമയമായിരിക്കും ഇത്.

മിഥുനം
ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ഏത് കാര്യത്തിനും ദൈവാനുഗ്രഹം തേടിപ്പോവുന്നു ഇവര്‍. മാത്രമല്ല ജീവിതത്തില്‍ ഉന്നതിയില്‍ എത്തുന്നതിന് തുടക്കം കുറിക്കുന്ന സമയം ചിലപ്പോള്‍ ഇന്നായിരിക്കും. ഇതെല്ലാം ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം എന്നതാണ് ആലോചിക്കേണ്ടത്.

കര്‍ക്കിടകം
ഏത്കാര്യവും അതിന്റേതായ കൃത്യതയോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ അതിന്റെ ഫലം പോസിറ്റീവ് ആയിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അല്പം വിഷാദവും കാര്യക്ഷമമില്ലായ്മയും ഇന്നത്തെ ദിവസം നിങ്ങളെ അലട്ടുന്നു. അതുകൊണ്ട് അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോകാവുന്നതാണ്.

ചിങ്ങം
ദേഷ്യം പലപ്പോഴും നിങ്ങളുടെ കാര്യത്തില്‍ അല്പം മുന്നിലായിരിക്കും. അതുകൊണ്ട് തന്നെ ദേഷ്യത്തിന്റെ കാര്യത്തില്‍ അല്പം നിയന്ത്രണം വെക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിലൂടെ ജീവിതത്തിലെ നല്ല ദിവസങ്ങളും നല്ല സമയങ്ങളും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി
സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പിന്നീടുള്ള നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ അല്പം വ്യത്യസ്തരാണ്. നല്ല വാര്‍ത്തകള്‍ക്ക് വേണ്ടി കാതോര്ക്കുന്നതിനിടക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള അവസരം ഇവര്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ വരുന്ന നല്ലൊരു നിര്‍ണായക ദിവസമായിരിക്കും.

വൃശ്ചികം
നിങ്ങളുടെ എടുത്ത് ചാട്ടം അവസാനിപ്പിക്കേണ്ട ഒരു ദിവസമാണ് ഇന്ന്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളിലേക്കാണ് എത്തിക്കുക. ഇന്നത്തെ ഒരു ദിവസത്തില്‍ നിങ്ങള്‍ കാണിക്കുന്ന അബദ്ധങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വിളിച്ച് വരുത്തുന്നു.

ധനു
തര്‍ക്കങ്ങളിലൂടെ അത് നിങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്ന ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും. അല്ലെങ്കില്‍ ജീവിത പ്രതിസന്ധികള്‍ നിങ്ങളെ ചില്ലറയല്ല വലക്കുന്നത്. ഇന്നത്തെ ദിവസഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പലപ്പോഴും മുന്നോട്ടുള്ള ജീവിതവും.

മകരം
ക്ഷമയാണ് ഏറ്റവും നല്ല ആയുധം എന്ന് നിങ്ങള്‍ തിരിച്ചറിയുന്ന ദിവസമായിരിക്കും ഇന്നത്തേത്. ക്ഷമയിലൂടെ നിങ്ങള്‍ക്ക് എല്ലാം നേടാം എന്ന് മനസ്സിലാവുന്നു. ജീവിതത്തില്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന എന്തെങ്കിലും ഒന്ന് നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ഒരു കാരണവശാലും ഇന്നത്തെ ദിവസത്തെ വെറുതേ കളയരുത്.

കുംഭം
ജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അത് പലപ്പോഴും ഇന്നത്തെ ദിവസത്തെ പ്രത്യേകത തന്നെയാണ്. വെറുതേ ഒരു ദിവസമായി കണക്കാക്കാതെ അത് പലപ്പോഴും മുന്നോട്ടുള്ള ജീവിതത്തിന്റെ നല്ലൊരു പങ്കിനെയാണ് ഇന്നത്തെ ദിവസം കണക്കാക്കുന്നത് എന്ന് നിങ്ങള്‍ തിരിച്ചറിയണം.

മീനം
സമയ നിഷ്ഠ ഇന്നത്തെ നിങ്ങളുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. എങ്കിലും പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പലപ്പോഴും നിങ്ങള്‍ ബോധവാന്മാരായിരിക്കുകയില്ല. ഇത്തരം അവസ്ഥയില്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ അല്പം അറിഞ്ഞിരിക്കുന്നതിന് ശ്രമിക്കണം.



Click it and Unblock the Notifications