Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അങ്ങേയറ്റം നിരാശപ്പെടുന്ന രാശിക്കാര്‍ ഇന്ന് ഇതാണ്
ഏതൊരു രാശിയായാലും എപ്പോഴും നല്ലത് നടക്കണം എന്നതായിരിക്കും നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നമ്മുടെ സമയദോഷം കൊണ്ടും നല്ലത് പലപ്പോഴും നടക്കാറില്ല. വിശ്വാസങ്ങളാണ് എല്ലാത്തിന്റേയും അടിസ്ഥാനം. അതുകൊണ്ട് തന്നെ രാശിപ്രകാരമുണ്ടാവുന്ന മാറ്റങ്ങള്‍ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നത് നമ്മള് അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
ഇന്നത്തെ രാശിഫലപ്രകാരം ചിലര്‍ക്ക് അത്ര നല്ല ദിവസമല്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ വളരെ കേമപ്പെട്ട ഒരു ദിവസവും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ അല്പം മോശമെന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല ദിവസം എന്നും നമുക്ക് നോക്കാം. ഓരോ രാശിയുടേയും ഫലങ്ങള്‍ ഇതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് ചില അപ്രതീക്ഷിത ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. പലപ്പോഴും ദോലിക്കാര്യത്തിലും പല വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇതൊന്നും കൂടാതെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഇടവം
ഇന്ന് ഇടവം രാശിക്കാര്‍ക്ക് ഏത് കാര്യമായാലും അതിനെല്ലാം നിരാശ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ സന്ധ്യയോടെ കാര്യങ്ങള്‍ അനുകൂലമായി മാറും. മാത്രമല്ല ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരിക്കും ഇടവം രാശിക്കാര്‍ക്ക്. പക്ഷേ ചെയ്യുന്നത് അബദ്ധമല്ല എന്ന തിരിച്ചറിവ് അത്യാവശ്യമാണ്.

മിഥുനം
സാമ്പത്തിക പ്രതിസന്ധി അതിഭീകരമായി തന്നെ നിങ്ങളെ വലക്കുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് പോലും പങ്കാളിയുമായി വഴക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുടേയും തുടക്കം ഇന്നത്തെ ദിവസമായിരിക്കും.

കര്‍ക്കിടകം
കലാപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും ഇതിലെല്ലാം ചെറിയ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ചിങ്ങം
ആരോഗ്യ പ്രശ്നങ്ങളാണ് ഇന്ന് ഈ രാശിക്കാരെ കൂടുതല്‍ വലക്കുന്നത്. പലപ്പോഴും ആരോഗ്യ പരവും മാനസികപരവുമായ പ്രശ്നങ്ങള്‍ ഇന്ന് മുഴുവന്‍ ഇവരെ അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഓരോ കാര്യം ചെയ്യുമ്പോളും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

കന്നി
പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല കുടുംബത്തിന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന രാശിക്കാരായിരിക്കും ഇവര്‍. ഇവരുടെ വരുമാനത്തില്‍ വര്‍ദ്ധനവിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. അതിഥികള്‍ ധാരാളം ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നു.

തുലാം
നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള പ്രവണത ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നുണ്ട്. എങ്കിലും ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഉദ്യോഗത്തില്‍ അല്പം ശ്രദ്ധിക്കേണ്ട സമയമാണ് ഇന്ന്യ

വൃശ്ചികം
സുഹൃത് ബന്ധങ്ങള്‍ പുതുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ടതായി വരുന്നു. മാത്രമല്ല ആത്മീയ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഭക്തിയിലേക്ക് പോവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെയാണ് ചെയ്ത് തീര്‍ക്കേണ്ടതും.

ധനു
അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നതിനുള്ളസാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ അത് നമുക്ക് പല വിധത്തിലാണ് ജീവിതത്തില്‍ നേട്ടമുണ്ടാക്കുന്നത്. ഇന്നത്തെ ഒരു ദിവസം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.

മകരം
എത്രയൊക്ക ദേഷ്യമുണ്ടെങ്കിലും ചിലരുടെ ക്ഷണം നിരസിക്കാതിരിക്കാന്‍ ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. മാത്രമല്ല വൈകുന്നേരത്തോടെ നിങ്ങളുടെ അവരെക്കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം വരുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട് ഇന്നത്തെ ദിവസം

കുംഭം
ഇന്ന് യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്ക്കാകട്ടെ വളരെ അനുകൂല സമയമാണ്. ജോലിക്കാര്യത്തിലും വളരെയധികം നല്ല ദിവസവും സമയവുമാണ് ഇന്ന്. അതുകൊണ്ട് തന്നെ വളരെയധികം നേട്ടമുണ്ടാക്കുന്ന ഒരു ദിവസമാണ് കുംഭം രാശിക്കാര്‍ക്ക് ഇന്നത്തേത്.

മീനം
പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന പല രീതികള്‍ക്കും പലപ്പോഴും മാറ്റം വരുന്ന ദിവസങ്ങളില്‍ ഒന്നാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
