Latest Updates
-
ജൂൺ 26: കരിയറിൽ നേട്ടമുണ്ടാക്കാൻ ഇന്നത്തെ ഈ ശുഭമുഹൂർത്തം മറക്കരുത്! -
കരിഷ്മ കപൂറിന്റെ ഫിറ്റ്നസ് രഹസ്യം: 9 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ഒരു കിടിലൻ വർക്കൗട്ട്! -
41-ാം വയസ്സിലും അർജുൻ കപൂറിന്റെ ഈ കിടിലൻ മാറ്റത്തിന് പിന്നിലെ രഹസ്യം; നാടൻ ഭക്ഷണവും 12 മിനിറ്റ് വ്യായാമവും! -
സൺസ്ക്രീൻ വാങ്ങുന്നവർ ശ്രദ്ധിക്കുക! ജൂൺ 29 മുതൽ മാറുന്ന ബിഐഎസ് നിയമങ്ങൾ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കും? -
കനത്ത മഴയിൽ വയറിലെ അണുബാധകൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ ഉടൻ സ്വീകരിക്കൂ, ആരോഗ്യത്തോടെയിരിക്കൂ -
ഡൽഹി ജിം വെടിവെപ്പ്: ജിമ്മിൽ പോകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ലഹരി ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ തകർക്കുന്നുണ്ടോ? അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങൾ -
മഴ നനഞ്ഞാൽ പണി പാളും! ചർമ്മത്തെയും പാദങ്ങളെയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂൺ 29: ബുധന്റെ വക്രഗതി; ആശയവിനിമയ തടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
ജൂൺ 28-ന് ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം തേടിയെത്തും!
കുടുംബത്തില്‍ സമാനാധം ഈ രാശിക്കാര്‍ക്ക്
എല്ലാവര്ക്കും ഏറ്റവും വലുത് കുടുംബം തന്നെയാണ്. കാരണം കുടുംബത്തിന്റെ പിന്തുണയും സ്നേഹവും തന്നെയാണ് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും വിജയം നേടുന്നതിനും ഓരോ വ്യക്തിയുടേയും അടിസ്ഥാനം. നമ്മുടെ രാശിപ്രകാരം കുടുംബത്തില്‍ അല്ലെങ്കില്‍ കുടുംബത്തോട് ചേര്‍ന്ന് നില്ക്കാന് സാധിക്കുന്ന രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന് നോക്കാവുന്നതാണ്.
ഓരോ രാശിക്കാര്‍ക്കും ഇത്തരത്തില്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. എന്നാല്‍ എല്ലാ ഇറക്കത്തിനും ഒരു കയറ്റമുണ്ടാവും എന്ന് പറയുന്നത് പോലെ തന്നെയാണ് എന്തെങ്കിലും ജീവിതത്തില്‍ മോശമായി സംഭവിച്ചാല്‍ ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് അടുത്ത നിമിഷം തന്നെ. ഇതെല്ലാം നിങ്ങളുടെ രാശിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സമാധാനമായ അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക. അതിലുപരി കുടുംബത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇന്ന് എടുക്കുന്ന തീരുമാനുമായിരിക്കും പ്രാവര്‍ത്തികമാക്കുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കുന്നുണ്ട്. വിവാഹത്തിലെ തടസ്സങ്ങള്‍ മാറുന്നതിനും ഇന്നത്തെ ദിവസം സഹായിക്കുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. കുടുംബത്തില്‍ നിന്ന് മാറിത്താമസിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും അതെല്ലാം ബന്ധം നിലനിര്‍ത്തുന്നതിന് പര്യാപ്തമായ കാര്യമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉദ്യോഗത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ലാഭം നേടുന്നതിനും നിങ്ങള്‍ക്ക് കഴിയുന്നു. എങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ അല്പം കൂടുതല്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം കാണുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല സാമ്പത്തികപരമായി വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബിസിനസ് രംഗത്ത് ശോഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ചിന്തകളും അനുഭവങ്ങളും ഉള്ള ഒരു നല്ല ദിനമായിരിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നെഗറ്റീവ് ചിന്തകളും അനുഭവങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതും ആണ്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളെ തേടിയെത്തുന്നുണ്ടാവും. എങ്കിലും അത് പല വിധത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത്. പക്ഷേ ഇതില്‍ വീണു പോവാതെ അതിനെ തരണം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കണം.

തുലാം
ഉദ്യോഗത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും ദൂരയാത്രകള് ഉദ്യോഗവുമായ ബന്ധപ്പെട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും വലിയ പിന്തുണ വലുതായി തന്നെ കൂടെയുണ്ടാവുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. പല വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദവും ഇവരെ അലട്ടിക്കൊണ്ടിരിക്കും. പിഴവുകള്‍ ധാരാളം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

ധനു
ധനു രാശിക്കാര്‍ക്ക് ജോലിക്കാര്യത്തിലും കരിയറിലും വളരെയധികം ഉയര്‍ച്ച ഉണ്ടാവുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും ഇന്ന് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. എങ്കിലും പലപ്പോഴും ഇവരില്‍ നേതൃപാടവം മുന്നില്‍ തന്നെയായിരിക്കും. ജീവിതത്തില്‍ അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഇവര്‍ക്ക് വിജയം കൈവരിക്കാവുന്നതാണ്.

കുംഭംകുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ഇവര്‍ കണ്ടെത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുന്നു.
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ഇവര്‍ കണ്ടെത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം ഇതിലൂടെ ഇവര്‍ക്ക് ലഭിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലാണ് ഫലപ്പെടുന്നത്. കാരണം ഇവര്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടായിരിക്കും എന്നത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇന്നത്തെ ദിവസം ഉണ്ടാവുന്നു.



Click it and Unblock the Notifications