Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് വരുമാനം വര്‍ദ്ധിക്കും രാശിക്കാര്‍ ഇവരാണ്
ഓരോ ദിവസത്തിലും രാശിഫലത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രത്യേകതകള്‍ ആണ് സംഭവിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിനാണ് നമ്മള് ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് മനസ്സിലാക്കണം.
ഇന്നത്തെ ദിവസം രാശിപ്രകാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല ദിവസം എന്നും മോശം ദിവസം എന്നും നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ രാശിഫലം നോക്കി നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ ശക്തവും ഊര്‍ജ്ജസ്വലരുമായിരിക്കും. മാത്രമല്ല കുടുംബത്തില്‍ നല്ല വരുമാനം ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള ശ്രമം വളരെ നല്ലതായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. ഏറെ പ്രയോജനങ്ങള്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ അന്തരീക്ഷത്തില്‍ മാറ്റം വരുന്നു. സന്തോഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ പ്രശംസയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിരതക്ക് അടിസ്ഥാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യേണ്ട ദിവസമായിരിക്കും ഇന്ന്. പലപ്പോഴും ജീവിതത്തിലെ പല അവസ്ഥകളേയും കണക്കുകൂട്ടി മുന്നോട്ട് പോവേണ്ട അവസ്ഥ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല നേട്ടങ്ങളും ഇന്നത്തെ ദിവസം അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക നല്ല രീതിയില്‍ മുന്നോട്ടോ പോവുന്നതിന് സാധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ഒരു ദിവസമായിരിക്കും. അപ്രതീക്ഷിത പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നല്ലതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കലാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് പല കാര്യത്തിലും നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതകള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ജീവിത പങ്കാളികള്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും.

കന്നി രാശി
ഇന്ന് വിവിധ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ലക്ഷ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കഴിയുന്നുണ്ട്. നിങ്ങള്‍ക്ക് പല പ്രവൃത്തികളിലും സംതൃപ്തി ലഭിക്കുന്നു. അതുകൊണ്ട് തന്നെ അവനവന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

തുലാം രാശി
ഇന്ന് വളരെ നല്ല ദിവസമായിരിക്കും തുലാം രാശിക്കാര്‍ക്ക് ഐശ്വര്യത്തിന്റെ ദിനം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസം പറയാവുന്നതാണ്. നിങ്ങളുടെ മനസ്സ് പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. പൊതുവേ ഇന്നത്തെ ദിവസം എല്ലാ രാശിക്കാര്‍ക്കും നല്ല ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായി ഇന്നത്തെ ദിവസം അവസാനിപ്പിക്കാന്‍ സാധിക്കുന്നു.

ധനു രാശി
ബിസിനസില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലേക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കാവുന്ന വലിയ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം തിരക്കുകള്‍ ഉള്ള ദിവസമായിരിക്കും. ജോലിയില്‍ സംതൃപ്തി ലഭിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള നിരാശകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ ബന്ധത്തിലും വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ വളരെ ക്രിയേറ്റീവ് ആയി ചിലവഴിക്കാന്‍ ശ്രദ്ധിക്കും. പലപ്പോഴും വളരെ അനുകൂലമായ ഒരു ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും പല കാര്യങ്ങളിലും അല്പം നിയന്ത്രണം അത്യാവശ്യമാണ്.അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മീനം രാശി
സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങള്‍ക്കും പുതിയ തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നല്ലതു പോലെ ആലോചിച്ച് മാത്രമേ ഓരോ തീരുമാനവും എടുക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.



Click it and Unblock the Notifications
