Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ശുഭ വാര്‍ത്തയ്ക്കു ഫലം ഇന്നീ രാശിയ്ക്ക്
ശുഭ വാര്‍ത്തയ്ക്കു ഫലം ഇന്നീ രാശിയ്ക്ക്
ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം ജീവിതത്തില്‍ മാറി മാറി വരും. ചിലപ്പോള്‍ ഭാഗ്യമെന്നു കരുതുന്നതു നിര്ഭാഗ്യമാകാനും വഴിയുണ്ട്. നിര്‍ഭാഗ്യം ചില സമയങ്ങളില്‍ ഭാഗ്യത്തിനു വഴി മാറുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ ജീവിതത്തേയും ദിവസങ്ങളേയും സ്വാധീനിയ്ക്കുന്നുണ്ട്. ഇതിനനുസരിച്ചു ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി വരികയും ചെയ്യും.
2019 മാര്‍ച്ച് 2ലെ നിങ്ങളുടെ രാശി ഫലം എന്താണ് സൂചിപ്പിയ്ക്കുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് തിരക്കുണ്ടെങ്കില് പോലും ഇന്നു നല്ലൊരു ദിവസമാകും. വീട്ടിലും ഓഫീസിലും പതിവു പോലെയുള്ള ജോലികളെങ്കിലും പൊതുവേ ആശ്വാസകരമായ ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് മനുഷ്യത്വപരമായി പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ദിവസമാണ്. ഉള്ളിലെ നന്മ, മനുഷ്യത്വം മുന്നിട്ടു നില്ക്കുന്ന ദിവസം. മറ്റുളളവര്‍ വിമര്‍ശനങ്ങളുമായി ഇറങ്ങുകയാണെങ്കിലും ഇത് കാര്യമാക്കേണ്ടതില്ല.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിങ്ങള്‍ പോരാടുന്ന ദിവസമെന്നു വേണം, പറയാന്‍. ഇത് നിങ്ങള്‍ക്കു വഴിയെ ലഭിയ്ക്കുകയും ചെയ്യും. വീട്ടില്‍ പൊതുവേ സന്തോഷകരമായ സന്ദര്‍ഭമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ദിവാസ്വപ്നത്തില്‍ മുഴുകുന്ന ദിവസമാണ്. ജോലിയില്‍ പൊതുവേ ഊര്‍ജസ്വലമായ ദിവസമാണ്. ഉച്ച തിരിഞ്ഞ് വളരെ തന്മയത്വത്തോടെ പ്രശ്നമുള്ള സാഹചര്യം കൈകാര്യം ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ പങ്കാൡയുമായി ചില്ലറ പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ക്കു പൊതുവേ തൃപ്തികരമായ ദിവസമാണ്. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതാണു നല്ലത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു സ്വാതന്ത്ര്യം കിട്ടിയ പക്ഷി എന്ന ചൊല്ലു ചേരും. ജോലിയിലും വീട്ടിലും ചങ്ങലകളില്ലാത്ത ദിവസമാണ്. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വിദേശത്തു നിന്നും ഏറെക്കാലം കാത്തിരുന്ന ശുഭ വാര്‍ത്ത കേള്‍ക്കും. ജോലിയില്‍ പൂര്‍ണമായും ശ്രദ്ധിയ്ക്കും. ജോലി നല്ല രീതിയില്‍ ചെയ്യാന്‍ വഴികള്‍ കണ്ടെത്തും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ ജോലിയില്‍ പതിവുള്ള മടുപ്പു തോന്നുന്ന ദിവസമാണ്. ഇതു കാരണം എവിടെയെങ്കിലും തടഞ്ഞു നില്ക്കുന്നതു പോലെ തോന്നുന്ന അവസ്ഥ. ബന്ധങ്ങളുടെ കാര്യത്തില്‍ അദ്ഭുതകരവും ആവേശകവുമായ സന്ദര്‍ഭങ്ങളുണ്ടാകും

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ റിലാക്സ് ചെയ്യാനുള്ള സാധ്യതകളുള്ള ദിവസമാണ.് സ്ട്രെസില്ലാത്ത, സമാധാന പരമായ ഒരു ദിവസമാണ്. ചെറിയ ചില കാര്യങ്ങളാല്‍ ഏകാഗ്രത നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഭാവിയിലേയ്ക്കു വേണ്ടി ഓരോ തുട്ടും അനാവശ്യച്ചെലവൊഴിവാക്കി സൂക്ഷിച്ചു വയ്ക്കുന്ന ദിവസമാണ്. പ്രിയപ്പെട്ടവരുടെ തെറ്റു കുറ്റങ്ങള്‍ പൊറുക്കുന്ന ദിവസമാണ്. നിങ്ങളുടെ സഹിഷ്ണുതയാണ് നിങ്ങളുടെ ഏറ്റവും വലിയ ബലമെന്നു നിങ്ങള്‍ തിരിച്ചറിയും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്കു പൊതുവേ അംഗീകാരവും കൊണ്ടു വരും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പുതിയ ജോലി സാധ്യതകള്‍ തുറന്നു കിട്ടുമെങ്കിലും ഇവയുടെയെല്ലാം ഗുണ ദോഷങ്ങള്‍ വിലയിരുത്തി മാത്രമേ ഇവ സ്വീകരിയ്ക്കൂ. പ്രണയത്തിന് അനുകൂലമായ ദിവസമാണ്.



Click it and Unblock the Notifications