Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭാഗ്യ കടാക്ഷം ഇന്നീ രാശിയ്ക്കൊപ്പം
ഭാഗ്യ കടാക്ഷം ഇന്നീ രാശിയ്ക്കൊപ്പം
ദിവസങ്ങളും ആഴ്ചകളുമെല്ലാം മാറി വരും. ഇതുപോലെ തന്നെയാകും നമ്മുടെ സന്തോഷങ്ങളും സന്താപങ്ങളുമല്ലൊം. ഇതും മാറി മറിഞ്ഞു വരും. നല്ലതുകളും മോശമായതുമെല്ലാം ഒരു നാണയത്തിന്റെ ഇരു വശങ്ങള് പോലെ ജീവിതത്തിന്റെ ഇരു വശങ്ങളുമാണ്.

രാശിയും ഗ്രഹ സ്വാധീനവുമെല്ലാം നമ്മുടെ പ്രവര്‍ത്തികള്‍ക്കൊപ്പം നിന്നാല്‍ ഗുണമുണ്ടാകും ഇല്ലെങ്കില്‍ ദോഷവും.
zodiac
ഇന്നത്തെ ദിവസം അതായത് 2019 ജനുവരി 17 ബുധനാഴ്ച നിങ്ങളുടെ ദിവസം എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങള്‍ ശരിയാണെന്ന കാഴ്പ്പാടുള്ള ദിവസമാണ്. ഇതെക്കുറിച്ചു മറ്റുള്ളവരുമായി ഷെയറിംഗ് കുറയുകയും ചെയ്യും. അല്പം സ്വാര്‍ത്ഥനാകാനും സാധ്യതയുണ്ട്. പ്രണയ, വിവാഹ ബന്ധങ്ങളില്‍ നല്ലതാണ് സൂചന.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ ധനപരമായി നല്ലതാണെന്നു പറയാം. ആഭരണങ്ങല്‍ വാങ്ങാന്‍ സാധ്യതയുള്ള ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്നു പൊതുവേ അത്ര ഗുണകരമല്ലെന്നു വേണം, പറയാന്‍. സമയം ധാരാളമുണ്ടെങ്കിലും നിങ്ങളിത് ആഗ്രഹിയ്ക്കുന്നുണ്ടാകില്ല. വൈകീട്ടോടെ എക്സ്ട്രാ സെന്‍സിറ്റീവാകാന്‍ സാധ്യതയുണ്ട്. പൊതുവേ ഒറ്റപ്പെട്ട ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്നു പൊതുവേ വിജയകരമായ ദിവസമാണ്. സഹപ്രവര്‍ത്തകരും വീട്ടുകാരുമെല്ലാമായി സന്തോഷം നിറയുന്ന ദിവസവും. എന്നാല്‍ പുതുതായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയവരെങ്കില് ചെറിയ പ്രശ്നങ്ങളും നേരിടേണ്ടി വരും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ വീട്ടില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകുന്ന അവസരമാണ്. ഇതില്‍ നിന്നും ഓടിയൊളിയ്ക്കുവാന്‍ നോക്കിയാലും ഈ പ്രശ്നങ്ങള്‍ നിങ്ങളെ പിന്തുടരും. പ്രശ്നങ്ങളില്‍ അസ്വസ്ഥരാകാതെ പുഞ്ചിരിയോടെ നേരിടാന്‍ പഠിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ സ്വപ്നം കാണാന്‍, സങ്കല്പം കാണാന്‍ മനസിനെ തുറന്നു വിടുക. ക്രിയേറ്റീവായ ദിവസമാകും, പൊതുവേ. ഭാഗ്യം നിങ്ങളുടെ വഴിയ്ക്കായതു കൊണ്ടു തന്നെ എടുക്കുന്ന റിസ്കുകള്‍ നിങ്ങള്‍ക്ക് ഭാഗ്യമായി വരും. എനര്‍ജി തോത് ഏറെ ഉയര്‍ന്നതാകും. ചെയ്യുന്ന കാര്യങ്ഹള്‍ താല്പര്യത്തോടെ ചെയ്യും. കുടുംബവും കൂട്ടുകാരുമായി ഒത്തുചേരുന്നതും നല്ലതാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ വില, പ്രതിച്ഛായ മെച്ചപ്പെടുന്ന ദിവസമാണ്. എന്നാല്‍ ഇതില്‍ സ്വഭാവമെന്നത് ഏറെ പ്രധാനമാണെന്ന കാര്യം ഓര്‍ക്കുക. നിങ്ങളുടെ സല്‍പ്പേരിനു കളങ്കം വരുത്താന്‍ ശ്രമിയ്ക്കുന്നവര്‍ തോറ്റു തുന്നം പാടും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്നു പൊതുവേ നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കുന്ന പല സന്ദര്ഭങ്ങളുമുണ്ടാകാന് സാധ്യതയേറെയാണ്. ആരുമായുമുള്ള പ്രശ്നങ്ങളെങ്കിലും ഇത് ചര്‍ച്ചകളിലൂടെ പരിഹരിയ്ക്കുക. ഇതു ജോലി സ്ഥലത്താണെങ്കിലും കുടുംബാംഗങ്ങള്ക്കിടയിലെങ്കിലും പങ്കാളിയിലെങ്കിലും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ മതപരമായ കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്കുന്ന ദിവസമാണ്. സ്കൂള്‍ ദിവസങ്ങളിലേയ്ക്കു തിരിച്ചു പോകാന്‍ മനസില്‍ ആഗ്രഹം തോന്നുന്ന ദിവസവും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ ഭാഗ്യ കടാക്ഷമുളള ദിവസമാണ്. സ്റ്റോക്ക് എക്സ്ചേഞ്ച്, ഷെയര്‍ തുടങ്ങിയ കാര്യങ്ങളില്‍ ലാഭമുള്ള ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ പുതിയ ഐഡിയകളിലൂടെ ജീവിതം നന്നാക്കാന്‍, ലോകം കൂടുതല്‍ അനുകൂലമാക്കാന്‍ തോന്നുന്ന ദിവസമാണ്. സാമൂഹികമായി നിങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമവുമാണ്. നിങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ദിവസം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ വീട്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസമാണ്. എന്നാല്‍ ഇതില്‍ നിന്നും ഒളിച്ചോടുന്നത് ഗുണം ചെയ്യില്ല. ഒരു നിലപാടെടുത്ത് ഇതില്‍ ഉറച്ചു നില്‍ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
