Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവസരങ്ങള്‍ നിരസിക്കരുത് ഈ രാശിക്കാര്‍
കഷ്ടപ്പാടും ദുരിതവും ഓരോ ദിവസവും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥകള്‍ മാറിയും മറിഞ്ഞും വരുന്നതാണ് ജീവിതം. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്ന അസ്വസ്ഥതകളെക്കുറിച്ചും നല്ല കാര്യത്തെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇന്നത്തെ രാശിഫലപ്രകാരം അത് നിങ്ങള്‍ക്ക് എങ്ങനെയെല്ലാം മുന്‍കൂട്ടി അറിയാന്‍ സാധിക്കും എന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും വ്യത്യസ്ത അനുഭവങ്ങളാണ് രാശിപ്രകാരം മനസ്സിലാക്കേണ്ടതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അത് ഓരോ ദിവസത്തേയും മാറ്റമാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുന്നതിന് പിന്നില്‍ എന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്ന് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുന്നതെന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ സാഹചര്യങ്ങള്‍ അത്ര നല്ലതായിരിക്കില്ല. മാത്രമല്ല ആഗ്രഹങ്ങള്‍ പലപ്പോഴും നടക്കാതെ വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ ദിവസം ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. അവസരങ്ങള്‍ ഒരിക്കലും നിരസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ സങ്കീര്‍ണമായിരിക്കും. മാത്രമല്ല പലപ്പോഴും നിരാശക്ക് വരെ ഇത് കാരണമാകുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന് വരുമാനം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ എവിടെയങ്കിലും പാളിച്ച സംഭവിച്ചാല്‍ അത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധിയായിരിക്കും നല്‍കുക. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നതിന് കഴിയുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദൂരയാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥിതി അല്പം മോശമാകുമെങ്കിലും അത് അത്ര വലിയ പ്രശ്നമായി നിങ്ങള്‍ക്ക് തോന്നുകയില്ല. കുടുംബത്തില്‍ സമാധാനവും സ്നേഹവും നിലനില്ക്കുന്നു. അല്പം ശ്രദ്ധിച്ചാല്‍ പഴയ സുഹൃത് ബന്ധങ്ങളെ വീണ്ടും കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമല്ല നഷ്ടങ്ങളും ഉണ്ടാവും എന്ന് നിങ്ങള്‍ക്ക് മനസ്സിലാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് അല്പം തിരക്കുള്ള ദിവസമാണ്. പുതിയ വസ്തുക്കള്‍ വാങ്ങിക്കുന്നതിനുള്ള രാശി കാണുന്നുണ്ട്. മാത്രമല്ല കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനുള്ള ദിവസമാണ് ഇന്ന് നിങ്ങള്‍ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്പം പ്രാധാന്യം നല്‍കാവുന്നതാണ്. പക്ഷേ എന്തായാലും സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിച്ച് മാത്രം സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നത്തെ ദിവസം ധാരാളം അവസരങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ഇത്തരം അവസരങ്ങളെ നിഷേധിക്കാന്‍ പാടുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് ആലോചിച്ച് അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക. മാത്രമല്ല ആരോട് സംസാരിക്കുമ്പോഴും വളരെയധികം ശ്രദ്ധിച്ച് സംസാരിക്കാന്‍ നോക്കുക. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ അവസരങ്ങളെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രയാസമുള്ളതായിരിക്കും. പലപ്പോഴും ജോലിയില്‍ നിന്ന് വരെ പ്രഷറും പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. സുഹൃത്തുക്കളില്‍ നിന്ന് സഹായം സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇതിനെയെല്ലാം മാറ്റിയെഴുതാവുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് നിരാശക്കുള്ള വകയുണ്ട് പലപ്പോഴും. ഏറ്റെടുത്ത ജോലി വളരെയധികം നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ തന്നെ ചെറിയ അബദ്ധങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ട ഒന്നാണ്. കാരണം ഏത് സമയത്താണ് അബദ്ധങ്ങള്‍ വരുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. അയല്‍വക്കക്കാരുമായി തര്‍ക്കത്തിന് പോവാതെ ശ്രദ്ധിക്കണം.കാലങ്ങളായി അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന് പലപ്പോഴും ധനു രാശിക്കാര്‍ക്ക്.

മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് ചിലവിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കുക. കടം വാങ്ങിയ അവസ്ഥകളില്‍ അത് തിരിച്ച് കൊടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഒരിക്കലും കടം വെച്ചു കൊണ്ടിരിക്കരുത്. നിങ്ങളെ നിയന്ത്രിക്കുന്നതിന് സാധ്യതയുണ്ട് പലരിലൂടെയും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. മകരം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധിച്ചാല്‍ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. വളരെ അടുപ്പമുള്ള ബന്ധങ്ങളില്‍ വരെ പലപ്പോഴും അവസ്ഥകള്‍ മോശമായിരിക്കും. അതുകൊണ്ട് എല്ലാവരോടും ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധയോടെ ഇടപെടുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അല്പം പ്രതിസന്ധികള്‍ ബന്ധങ്ങളില്‍ അത് തീര്‍ക്കുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവസരങ്ങളുടെ കൂമ്പാരമായിരിക്കും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കണം. ചെറിയ ചില കാര്യങ്ങളില്‍ ഉണ്ടാവുന്ന അശ്രദ്ധയൊഴിച്ചാല് ഇന്നത്തെ ദിവസം വളരെ നല്ല രീതിയില്‍ അവസാനിക്കുന്നു.



Click it and Unblock the Notifications
