Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ആഗ്രഹപൂര്‍ത്തീകരണം ഇന്ന് ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലമാണെന്ന് എല്ലാ ദിവസത്തേയും ദിവസഫലത്തിലൂടെ നാം അറിഞ്ഞ് കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം രാശിഫലത്തിന്റെ കാര്യത്തില്‍ വിശ്വസിച്ച് അതിന് വേണ്ടി മുന്നോട്ട് പ്രവര്‍ത്തിക്കുന്ന നിരവധി പേരുണ്ട്. ഓരോ ദിവസത്തേയും രാശിഫലം എന്താണ് നിങ്ങള്‍ക്ക് നല്‍കുന്നത് അല്ലെങ്കില്‍ കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടാവും. കാരണം നമുക്ക് ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ അത് നല്ലതാണെങ്കിലും മോശമാണെങ്കിലും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നത് വളരെ നല്ല കാര്യമാണ്.
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പ്രശ്നങ്ങള്‍ മാത്രമല്ല ചിലരില്‍ ഇന്നത്തെ രാശിഫലം വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നത്. എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കും ഇന്ന് സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഇന്നത്തെ രാശിഫലം നോക്കി നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജോലിക്കാര്യത്തില്‍ നല്ല ദിവസവും പ്രമോഷന് ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടതിന് ശേഷം മാത്രം പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ ചില വെല്ലുവിളികള്‍ ഇന്നത്തെ ദിവസം ഉണ്ടാവാമെങ്കിലും അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്വം വളരെയധികം ഉയര്‍ന്ന അവസ്ഥയില്‍ ആയിരിക്കും. എങ്കിലും അല്പം ശ്രദ്ധയോടെ കര്‍മ്മ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും നിരാശയോടെ ഒരു കാര്യത്തേയും സമീപിക്കരുത് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒന്നിനെക്കുറിച്ച് ആലോചിച്ചും വേവലാതിപ്പെടേണ്ടതുണ്ടാവില്ല. ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിനെക്കുറിച്ച് ചിന്തിക്കണം. എഴുത്തുകാര്‍ക്ക് നല്ല കാലമായിരിക്കും. മാത്രമല്ല ജീവിതത്തില്‍ ഇന്നത്തെ ദിവസം അല്പം പ്രതിസന്ധികളും പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരുമെങ്കിലും അത് വെല്ലുവിളിയായി ഏറ്റെടുക്കുന്നതിന് ശ്രമിക്കണം.

കര്‍ക്കിടകം രാശി
കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണ്ടി വരുന്ന സമയമാണ് ഇന്ന്. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പുഞ്ചിരിയോടെ നേരിടാന്‍ ശ്രദ്ധിക്കുക. പങ്കാളിയുമായി വഴക്കുണ്ടാവാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എങ്കിലും ഏത് ആഗ്രഹമാണെങ്കിലും അത് നടക്കുന്നതിനുള്ള സാധ്യതയും ഈ രാശിക്കാര്‍ക്ക് ഇന്ന് കാണുന്നുണ്ട്. ഉദ്യോഗത്തിന്റെ കാര്യത്തില്‍ നിലപാടുകള്‍ ഉറച്ചതാക്കുന്നതിന് ശ്രദ്ധിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തര്‍ക്കത്തിനുള്ള സാധ്യത വളരെ കൂടുതലായി കാണപ്പെടുന്നുണ്ട് എങ്കിലും അല്പം ക്ഷമിച്ച് നിന്നാല്‍ ഏത് പ്രശ്നത്തേയും നമുക്ക് തരണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. ജോലിക്കാര്യത്തില്‍ ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധയാണ് അത്യാവശ്യമായി ഉള്ളത്.

കന്നി രാശി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. എന്നാലും പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും സഹായം ആവശ്യപ്പെടാന്‍ മടിക്കാതിരിക്കുക. ഒരു കാര്യത്തിലും വളരെയധികം ചിന്തിച്ച് തീരുമാനമെടുക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് നമുക്ക് മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്. അര്‍ഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാന്‍ സാധ്യതയില്ല.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നതിനെക്കുറിച്ചായിരിക്കും പലരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഇത്തരം കാര്യങ്ങള്‍ക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളാണ് ഇവരുടെ ചുറ്റും നടക്കുന്നത്. അതുകൊണ്ട് ഏത് കാര്യവും അല്പം ശ്രദ്ധിച്ച് തീരുമാനം എടുക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഏത് കാര്യവും അതിന്റേതായ പ്രാധാന്യത്തോടെ ഇവര്‍ ചെയ്ത് തീര്‍ക്കുന്നു. എങ്കിലും ചില അവസരങ്ങളിലെങ്കിലും അല്പം സങ്കടത്തോടെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തെറ്റിദ്ധാരണകള്‍ക്കുള്ള സാധ്യത ഉണ്ട്. മാത്രമല്ല ഇവരെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ധാരാളം അലട്ടുന്നുണ്ട്. പല തരത്തിലുള്ള വിഷമങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. ഓരോ അവസ്ഥയിലും വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കണം.

മകരം രാശി
ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയാണ് ഇവരേയും ബാധിക്കുന്നത്. തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ ഓരോ ബുദ്ധിമുട്ടുകളും ഇന്നത്തെ ദിവസം നിങ്ങളില്‍ കരുത്ത് നല്കുന്നു. പലപ്പോഴും ശ്രദ്ധ മാറുന്നതോടെ അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഏത് പ്രവര്‍ത്തിക്കും ഫലം ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഫലം ലഭിക്കുന്നുണ്ട്.

കുംഭം രാശി
വിദേശത്തുള്ള സുഹൃത്ബന്ധത്തിന് പ്രാധാന്യം നല്കുന്നു നിങ്ങള്‍ ഇന്ന്. പല പ്രധാനപ്പെട്ട തീരുമാനങ്ങളും ഇന്ന് എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വാക്കുകള്‍ പലരോടും ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ജീവിതത്തില്‍ കൊടുക്കാന്‍ ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ടെങ്കിലും കുടുബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാവുന്നു. ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ഇവര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്പം പ്രശ്നങ്ങള്‍ തന്നെ ഉണ്ടാവുന്നുണ്ട്. ജോലിക്കാര്യത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാവുന്നുണ്ട്.



Click it and Unblock the Notifications