Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ രാശിക്കാര്‍ രൂക്ഷ വാക്ക് പറയരുത് ഇന്ന്
പലപ്പോഴും നമ്മുടെ സ്വഭാവം നിയന്ത്രിക്കുന്ന അല്ലെങ്കില്‍ നിര്‍ണയിക്കുന്ന അവസ്ഥയിലൂടെ വരെ നമ്മുടെ ജീവിതം പോവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് എന്തൊക്കെ പ്രാധാന്യം നമ്മുടെ രാശികളുമായി ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയുകയില്ല. ഓരോ രാശിക്കാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കാവുന്നതാണ്. അത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ ബാധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഓരോ തരത്തിലും ജീവിതത്തില്‍ ബാധിക്കുന്ന രാശിമാറ്റങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ഇന്നത്തെ രാശിഫലം നിങ്ങളില്‍ ആര്‍ക്കൊക്കെ നല്ലതും ആര്‍ക്കൊക്കെ ചീത്തയും നല്‍കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് നീങ്ങിയാല്‍ അത് നല്ലതിലേക്കാണ് വഴിതുറക്കുന്നത്. ഇന്ന് മെയ് 1, ഇന്നത്തെ രാശിഫലത്തില്‍ എന്തൊക്കെയാണ് ഓരോരുത്തര്‍ക്കും എഴുതി വെച്ചിട്ടുള്ളത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് അല്പം പ്രതിബദ്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രയത്നത്തിനനുസരിച്ചുള്ള ഫലം കിട്ടാന്‍ ഇവര്‍ക്ക് പ്രയാസമാണ്.

ഇടവം
ഇടവം രാശിക്കാരും സംസാരത്തില്‍ അല്പം മിതത്വം പാലിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരിക്കണം. ഓരോ കാര്യവും വളരെ ആലോചിച്ച് വേണം തീരുമാനിക്കുന്നതിന്. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരുന്നതിനുള്ള സാഹചര്യം മനസ്സിലാക്കി അത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മിഥുനം
സര്‍ക്കാര്‍ ഇടപാടുകള്‍ ഇവര്‍ക്ക് ഗുണമായി വരുമെങ്കിലും ഒരു കാര്യത്തിനും എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. എന്ത് തീരുമാനവും ഇന്നത്തെ ദിവസം രണ്ടില്‍ കൂടുതല്‍ പ്രാവശ്യം ആലോചിച്ച് മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പിന്നീട് ദുഖിക്കേണ്ടി വരും.

കര്‍ക്കിടകം
ഏത് കാര്യത്തിനും അനുകൂല സമയം. ഇത് വളരെയധികം ബുദ്ധിപൂര്‍വ്വം പ്രയത്നിക്കേണ്ട ദിവസം കൂടിയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെയാണ് ചെയ്യേണ്ടത്. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധിക്കണം.

ചിങ്ങം
പ്രായോഗിക ബുദ്ധി ഉപയോഗിച്ച് ഏത് കാര്യവും ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു. മാത്രമല്ല കര്‍മ്മ രംഗത്ത് വളരെയധികം പ്രസിദ്ധിക്കുള്ള സാധ്യതയും ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഒരു കാരണവശാലും കാര്യങ്ങളൊന്നും നീട്ടി വെക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

കന്നി
എല്ലാ കാര്യവും വളരെയധികം ശ്രദ്ധയോടെയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കാലം അനുകൂലമല്ലെന്ന ബോധം നിങ്ങളില്‍ ഉണ്ടായിരിക്കണം. എങ്കിലും അല്പം ശ്രദ്ധ നല്കിയാല് തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്ന് വേണം കരുതാന്‍.

തുലാം
സാമ്പത്തിക കാര്യങ്ങളില്‍ അല്പം നിയന്ത്രണം വേണം. ജോലിസംബന്ധമായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. യാത്രകള്‍ എല്ലാം തന്നെ വളരെ ശ്രദ്ധിക്കണം.

വൃശ്ചികം
പ്രണയ കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. എങ്കിലും സംസാരത്തില്‍ അല്പം നിയന്ത്രണം കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക. ഒരു കാരണവശാലും ജീവിതത്തില്‍ നിങ്ങളുടെ ചിന്തയനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ധനു
ഈശ്വര ചിന്ത എപ്പോഴും ഉണ്ടായിരിക്കണം. പലപ്പോഴും ഏത് കോണില്‍ നിന്നും അപകടങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും ഇന്നത്തേത് എന്ന കാര്യം ഓര്‍മ്മയിലിരിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം.

മകരം
മകരം രാശിക്കാര്‍ക്ക് കര്‍മ്മ രംഗത്ത് അഭിവൃദ്ധിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും ജീവിതത്തില്‍ തോറ്റ് മടങ്ങുന്നതിന് ഇവര്‍ തയ്യാറാവുകയില്ല. എങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാഹിത്യരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നു. കര്‍മ്മ മേഖലയിലും ഇതേ അംഗീകാരവും പുരോഗതിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കാലിടറി വീഴുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എങ്കിലും സുഹൃത്തുക്കളുടെ സഹായം വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്.



Click it and Unblock the Notifications
