Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഈ രാശിക്കാര്‍ക്ക് ഉന്നത പദവിയിലെത്താം
വാരഫലം, ദിവസഫലം, വര്‍ഷഫലം എല്ലാം വ്യത്യസ്തമായിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ രാശിഫലം എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്ക് കാത്തു വെച്ചരിക്കുന്നത് എന്ന് നോക്കാം. വിശ്വാസത്തിന്റെ പുറത്താണ് ഇത്തരം കാര്യങ്ങളെല്ലാം നമ്മള് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ രാശിഫലത്തില്‍ എന്താണ് നിങ്ങള്‍ സൂക്ഷിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഇന്നത്തെ ജീവിതത്തില്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം.
ഏതൊക്കെ രാശിക്കാര്‍ക്ക് ഇത്തരത്തിലുള്ള വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്ക് ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ ഇന്നത്തെ രാശിഫലം നല്‍കുന്നത് എന്ന് നോക്കാം. ഈ രാശിഫലം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വ്യാപാര മേഖലയില്‍ നേട്ടം ലഭിക്കുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഉയര്‍ച്ചയും താഴ്ചയും വളരെയധികം ജീവിതത്തില്‍ ഇന്നത്തെ ഒരു ദിവസത്തില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഇടവം രാശി
സാമ്പത്തിക നില അല്പം മെച്ചപ്പെടുന്നുണ്ട്. ബന്ധുക്കളുടെ ഉപദേശം കേള്‍ക്കുന്നത് നല്ലതാണ്. ആത്മാര്‍ത്ഥതയുള്ള കൂട്ടുകാര്‍ ഉണ്ടാവുന്നുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയ സാധ്യത ഉണ്ടാവുന്നുണ്ട്. ജോലിക്കാര്യത്തില്‍ മുന്നിലെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്. എങ്കിലും ഏത് കാര്യവും ഏറ്റെടുത്ത് നേതൃത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അല്പം ചിന്തയോടെ വേണം എല്ലാ കാര്യത്തിനും നേതൃത്വം നല്‍കുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളില്‍ അകല്ച്ചയുണ്ടാവാതെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നീണ്ടു പോവുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. പലപ്പോഴും ജോലിക്കാര്യത്തിലും അപ്രതീക്ഷിത നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പൊതുമേഖലാ രംഗത്തും ഇത്തരത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ട് എന്നതാണ് സത്യം.

ചിങ്ങം രാശി
പ്രണയിക്കുന്നവര്‍ക്ക് നല്ല സമയമായിരിക്കും ഈ രാശിക്കാര്‍ നല്‍കുന്നത്. വിദേശത്ത് ജോലിക്കുള്ള സാധ്യത കാണുന്നുണ്ട്. സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനുള്ള ഭാഗ്യവും കാണുന്നുണ്ട്. ജോലിക്കാര്യത്തില്‍ മാത്രമല്ല സാമ്പത്തിക നേട്ടത്തിന്റെ കാര്യത്തിലും അല്പം മുന്നില്‍ തന്നെയായിരിക്കും ഇന്ന് ഈ രാശിക്കാര്‍. പല സ്ഥലങ്ങളില്‍ നിന്നും അപ്രതീക്ഷിതമായി പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും നിങ്ങള്‍ക്ക് നുണ പറയാന്‍ ഇന്നത്തെ ദിവസം കഴിയുകയില്ല. വ്യാപാരത്തില്‍ പുരോഗതി കാണുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം വ്യാപാരം ചെയ്യുന്നത് ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്.

തുലാം രാശി
സര്‍ക്കാര്‍ ഉേേദ്യാഗം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹന സംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള ഒരു ദിവസമായും ഇന്നത്തെ ദിവസം കണക്കാക്കാവുന്നതാണ്. നൃത്തം, സംഗീതം എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യതയും അംഗീകാരവും ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നു.

വൃശ്ചികം രാശി
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുക്കളോട് സ്നേഹത്തോടെ പെരുമാറുന്നതിന് സാധിക്കുന്നു. വീട് നിര്‍മ്മിക്കുന്നതിന് ഭാഗ്യം കാണുന്നുണ്ട്. ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ ആയിരിക്കും നിങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്നത്. മാത്രമല്ല സാമ്പത്തിക നേട്ടവും ഇന്നത്തെ പ്രത്യേകതയാണ്.

ധനു രാശി
സന്താനസൗഭാഗ്യത്തിനുള്ള ഭാഗ്യം ഇന്നത്തെ ദിവസം കാണുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കും. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹാന്വേഷണം പുരോഗമിക്കുന്നതിനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. സര്പ്പപ്രവൃത്തികളില് സമയം കണ്ടെത്തുന്നു. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതെല്ലാം വളരെയധികം നിങ്ങളുടെ ഇന്നത്തെ ദിവസം നല്ലതാക്കുന്നു.

മകരം രാശി
കുടുംബത്തിന് അഭിവൃദ്ധിയും നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വര്‍ണം ലഭിക്കുന്നതിനുള്ള ഭാഗ്യവും ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നു. ജോലിക്കാര്യത്തില്‍ ഉന്നതസ്ഥാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും തളരാതെ മുന്നോട്ട് നയിക്കുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്.

കുംഭം രാശി
സ്ഥലം മാറ്റവും ജോലിയില്‍ ഉയര്‍ച്ചയും ലഭിക്കുന്നുണ്ട് കുംഭം രാശിക്കാര്‍ക്ക്. വിദേശ ജോലിക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ചെറിയ രോഗങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. പഠനത്തില്‍ ശ്രദ്ധയും താല്‍പ്പര്യവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണപ്പെടുന്നു.

മീനം രാശി
നേട്ടങ്ങളുടെ ദിവസം തന്നെയായിരിക്കും മീനം രാശിക്കാര്‍ക്ക്. ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ഉള്ള ജോലിയില്‍ നിന്ന് മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നു. സന്താനങ്ങള്‍ക്ക് നേട്ടമുണ്ടാവുന്നതിനുള്ള ഭാഗ്യമുണ്ട്. കൂടാതെ അപ്രതീക്ഷിത ധനലാഭം നിങ്ങളെ പലപ്പോഴും ഞെട്ടിക്കുന്നു. ഇതെല്ലാം വളരെയധികം ഇന്നത്തെ ദിവസം നല്ലതാക്കുന്നു.



Click it and Unblock the Notifications