Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട രാശിക്കാര്‍
ഓരോ രാശിക്കും ഓരോ ഭാഗ്യ നിര്‍ഭാഗ്യങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തില്‍ നമുക്കുണ്ടാവുന്ന ഓരോ അവസ്ഥകളും മാറ്റങ്ങളും എല്ലാം ഉണ്ടാവുന്നത് പലപ്പോഴും രാശിപ്രകാരം തന്നെയാണ്. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതെല്ലാം തീരുമാനിക്കുന്നത് പലപ്പോഴും രാശി തന്നെയാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളും ആണ് ലഭിക്കുന്നത്.
ഇന്നത്തെ രാശിഫലത്തില്‍ ഓരോരുത്തര്‍ക്കും എന്താണ് കരുതി വെച്ചിട്ടുള്ളത് എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും നല്ലതും ചീത്തയും എല്ലാം സംഭവിക്കുന്നത് പലപ്പോഴും ജീവിതത്തില്‍ ഇത്തരം സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും. എന്തൊക്കെയാണ് ഇന്നത്തെ രാശിഫലം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ അനുകൂലമായ ദിവസമായിരിക്കും. വീട് പണി ഉടനേ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ നല്ലതു പോലെ നിയന്ത്രണം ഉണ്ടാവുന്നുണ്ട്. ഓരോ അവസ്ഥയിലും ജീവിതത്തില്‍ എങ്ങനെയെല്ലാം സാമ്പത്തിക സ്ഥിരത ഉണ്ടാക്കണം എന്നതിനെക്കുറിച്ച് നല്ല ആത്മവിശ്വാസവും ഇവര്‍ക്കുണ്ടാവുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഇവര്‍ കിട്ടിയ അവസരങ്ങളെ വളരെയധികം നല്ലതായി തന്നെ പ്രയോജനപ്പെടുത്തും. മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജീവിതത്തില്‍ മുന്നോട്ട് കുതിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. പല വിധത്തിലാണ് ഇത് ഇവരെ സഹായിക്കുന്നതും.

മിഥുനം
ആത്മവിശ്വാസത്തോടെ മുന്നോറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എത്ര പ്രതികൂല സാഹചര്യത്തേയും അനുകൂലമാക്കി എടുക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. സ്വന്തം കഴിവുകളില്‍ അങ്ങേയറ്റം വിശ്വാസമര്‍പ്പിക്കുന്നു. പുതിയ പ്രവൃത്തിക്ക് വളരെ അനൂകൂലമായ സമയമാണ് ഇന്നത്തേത്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരിക്കും ഇന്നത്തേത്. എങ്കിലും ഇത് പലപ്പോഴും നിങ്ങളെ പ്രശ്നത്തില്‍ ചാടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയ തീരുമാനങ്ങള്‍ ഇതോടനുബന്ധിച്ച് എടുക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ടും അല്പം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയാല്‍ നേട്ടം സുനിശ്ചിതം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പത്തിക കാര്യത്തിലും അല്പം ശ്രദ്ധിക്കാവുന്നതാണ്. ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ അവസ്ഥയിലും ഉണ്ടാവുന്ന പ്രതിസന്ധികളെ വിജയകരമായി പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട് ഇന്നത്തെ ദിവസം.

കന്നി
ഇന്ന്ജോലി സംബന്ധമായ കാര്യങ്ങളില്‍ കന്നി രാശിക്കാര്‍ക്ക് വളരെ നല്ല സമയമായിരിക്കും. എങ്കിലും ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. സുഹൃത് ബന്ധങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം പലപ്പോഴും സാമ്പത്തിക സഹായം നല്‍കുന്നതിന് ഒരു ശരിയായ സമയമല്ല ഇന്ന്.

തുലാം
പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. അതിലുപരി ഇന്ന് വളരെയധികം ഭാഗ്യം നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക്. നിങ്ങളിലെ ഐഡിയകളും ആശയങ്ങളും മുന്നോട്ട് കൊണ്ടു പോവുന്നതിനും മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിനും വളരെയധികം നല്ല ഒരു ദിവസമാണ് ഇന്നത്തേത് എന്ന് കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതാണ്. മറ്റുള്ളവരുടെ വാക്കു കേട്ട് എടുക്കുന്ന തീരുമാനത്തില്‍ സ്വന്തമായി ഒരു ചിന്ത ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. എങ്കിലും പല തീരുമാനങ്ങളും അനുകൂലമായി വരുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും മുന്നോട്ട് നീങ്ങുമ്പോള്‍ അല്പം കരുതലോടെ നീങ്ങുക.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഹൃത് ബന്ധങ്ങളായിരിക്കും വഴികാട്ടിയാവുന്നത്. ജോലി സംബന്ധമായ കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലികള്‍ സമയ ബന്ധിതമായി തീര്‍ക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം സന്തോഷത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കണം. ഇത് നിങ്ങളുടെ കരിയര്‍ ഉയരത്തില്‍ എത്തുന്നതിന് സഹായിക്കുന്നു.

മകരം
പ്രണയിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ഒരു ദിവസമായിരിക്കും ഇന്നത്തേത്. എങ്കിലും അല്പം തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അത് പലപ്പോഴും ഏറ്റവും അധികം സഹായിക്കുന്നവയായിരിക്കും എന്നതാണ്. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതെല്ലാം ജീവിതത്തില്‍ നിങ്ങളെ വളരെയധികം ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു.

കുംഭം
കഠിനമായ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരില്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ദിവസമാണ് ഇന്നത്തേത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളെ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ പിന്തുണയും അല്പം അത്യാവശ്യമുള്ള സമയമാണ്.

മീനം
അനാവശ്യ കാര്യങ്ങളില്‍ ഇട പെടുന്ന ശീലം ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതല്ല. ജോലിയില്‍ തടസ്സങ്ങള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴം മറ്റുള്ളവര്‍ ചെയ്യുന്ന നല്ലതും ചീത്തയുമായ പ്രവൃത്തികള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ്നുകൂലമാക്കി എടുക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
