Latest Updates
-
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
ആഗ്രഹപൂര്‍ത്തീകരണവും വിജയവും ഇന്നത്തെ ഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികളും നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഇന്നത്തെ രാശിപ്രകാരം ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളും പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട് എന്ന കാര്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇന്നത്തെ രാശിഫലത്തില്‍ എന്തൊക്കെയാണ് നിങ്ങളുടെ ഓരോ രാശിക്കാര്‍ക്കും കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളായിരിക്കും ഉണ്ടാവുന്നത്.
പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് വേണ്ടി പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഇന്നത്തെ ദിവസം ഇത് എങ്ങനെയെല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട് എന്നും നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യവും മറക്കേണ്ടതില്ല. ജീവിതത്തില്‍ പല പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം ഇന്നത്തെ ദിവസം എടുക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഓരോ തീരുമാനങ്ങളും എടുക്കേണ്ടത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല നല്ല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ സഹായിക്കുന്ന ദിവസം ഇന്നായിരിക്കും.

ഇടവം രാശി
ഇടവം രാശിപ്രകാരം രാവിലെ കാര്യ തടസ്സത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അത് ഒരിക്കലും പ്രതിസന്ധികള്‍ ഉണ്ടാക്കുകയില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവും എന്ന് പറയാന്‍ സാധിക്കുകയില്ല. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഒന്‍പത് മണിക്ക് ശേഷം കാര്യങ്ങള്‍ നല്ല രീതിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. കാര്യവിജയവും, ആഗ്രഹപൂര്‍ത്തീകരണവും നടക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പൊതുവേ മോശമുള്ള ദിവസമായിരിക്കും ഇത്. പലപ്പോഴും മനസമാധാനക്കേടാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം ശ്രദ്ധിച്ച് പെരുമാറണം.കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തന മാന്ദ്യം എന്നിവ കാണുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഉഷാറാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള്‍ ഉള്ള ദിവസമായിരിക്കും. ഓരോ അവസ്ഥയിലും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ഒരു കാര്യവും നിങ്ങളുടെ ജീവിതത്തില്‍ ബാധിക്കുന്നില്ല. തീരുമാനം എടുക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. കര്‍ക്കിടകം രാശിക്കാര്‍ക്ക് പൊതുവേ നല്ല സമയമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഉഷാറാവുന്നു. മാത്രമല്ല സ്വസ്ഥതക്കുറവിനുള്ള സാധ്യതയും ഉണ്ട്.

ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ജീവിതത്തില്‍ പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് മാറ്റം വരുത്തുന്നതിന് പലപ്പോഴും ശ്രദ്ധിക്കുന്നത് ഇന്നത്തെ ദിവസമാണ്. അഭിമാന ക്ഷതം, സാമ്പത്തിക നഷ്ടം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പംശ്രദ്ധിച്ചാല് ഇവയെല്ലാം ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നഷ്ടം ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. പരീക്ഷാവിജയം, കാര്യവിജയം എന്നിവ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പലപ്പോഴും കാര്യങ്ങള്‍ അല്പം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വളരെയധികം ശ്രദ്ധിച്ച് വേണം ഇന്നത്തെ ദിവസം പെരുമാറുന്നതിന്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അപമാനങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങള്‍ക്കുള്ള സാധ്യത, സാമ്പത്തിക ബാധ്യത എന്നിവക്കുള്ള സാധ്യത കാണുന്നുണ്ട്. പരാജയത്തിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ കുറച്ച് ഭേദപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടഭക്ഷണസമൃദ്ധി കാണുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് വളരെ നല്ല സമയമായിരിക്കും ഇന്ന്.പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സാധ്യത വളരെയധികം ഇന്നത്തെ ദിവസം കൂടുതലാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. കാരണം പലതും നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ നടക്കുന്നതിന് ഇന്നത്തെ ദിവസം നല്ലതാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നല്ലതാണ്. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും സാമ്പത്തിക ലാഭവും എല്ലാം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. കാര്യവിജയം, പരീക്ഷാ വിജയം, അംഗീകാരം എന്നിവ കാണുന്നു. മാത്രമല്ല പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ സാമ്പത്തികമായി അല്പം പ്രതിസന്ധിയില്‍ ആയിരിക്കും.

മകരം രാശി
ആരോഗ്യ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്യവിജയത്തിനുള്ള സാധ്യതയും കാണുന്നു.

കുംഭം രാശി
അപകടത്തിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. ഈശ്വര വിശ്വാസം നല്ലതു പോലെ ഉണ്ടാവണം. മാത്രമല്ല ഒരു കാര്യത്തിനും പുതിയ തീരുമാനങ്ങള്‍ ഇന്നത്തെ ദിവസം എടുക്കരുത്. ഇത് പ്രശ്നങ്ങള്‍ വഷളാക്കും.

മീനം രാശി
പ്രഭാതത്തില്‍ വളരെയധികം പ്രതിസന്ധികളാണ് നിങ്ങളെ വലവേല്ക്കുക. എന്നാല്‍ രാവിലെ എട്ട് മണിക്ക് ശേഷം കാര്യങ്ങള്‍ കുറേശ്ശേ ഭേദപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരം എട്ട് മണിക്ക് ശേഷം അല്പം സൂക്ഷിക്കണം.



Click it and Unblock the Notifications