Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
എതിര് സെക്സിനെ ആകര്ഷിയ്ക്കും രാശിയിതാണ്
എതിര് സെക്സിനെ ആകര്ഷിയ്ക്കും രാശിയിതാണ്
ദിവസങ്ങള്‍ നന്നാകണമേയെന്ന് ആഗ്രഹിച്ചും പ്രാര്ത്ഥിച്ചുമാകും, നമ്മുടെ ഓരോ ദിവസവും ആരംഭിയ്ക്കുക. കാരണം നാം എല്ലാവരും എപ്പോഴും നമുക്കു നല്ലതു മാത്രം വരണമെന്നു ചിന്തിയ്ക്കുന്നവരാണ്.
ദിവസം നല്ലതും മോശവുമാക്കുന്നതില് രാശി, ഗ്രഹ സ്വാധീനം ചില്ലറയല്ല. നല്ല രാശി സ്വാധീനമെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശം ഫലവുമാകും.
2019 ഫെബ്രുവരി 7 വ്യാഴാഴ്ചയിലെ രാശി ഫലം എങ്ങനെ നിങ്ങളെ ബാധിയ്ക്കുന്നുവെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു സൗഹൃദ വലയം പൊതുവേ ഗുണകരമാകുന്ന ദിവസമാണ്. നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങളെ സഹായിക്കും. സൗഹൃദത്തിന്റെ ആഴം നിങ്ങള്‍ തിരിച്ചറിയും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ളവരെ കുറിച്ച് സംശയാലുവാകുന്ന ദിവസമാണ്. വിസ സംബന്ധമായ കാര്യങ്ങളില്‍ ഫലമുണ്ടാകുന്ന ദിവസവുമാണ്. നിങ്ങളുടെ സ്നേഹം നിങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കാന്‍ സഹായിക്കും. ഒരു പൊസറ്റീവ് സമീപനമുണ്ടാകുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശി ഇന്നു പൊതുവേ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രാധാന്യം നല്‍കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കും. ഷോപ്പിംഗ് സാധ്യതകളുമുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളെ ആര്‍ക്കും തോല്‍പ്പിയ്ക്കുവാന്‍ പറ്റാത്ത ദിവസമാണ്. എങ്കിലും ഓഫീസിലും വീട്ടിലും പതിവു പോലെ, പ്രത്യേക സംഭവങ്ങളില്ലാതെ, ഉയര്‍ച്ച താഴ്ചകളില്ലാതെ പോകുന്ന ദിവസവുമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പൊതുവേ നേട്ടങ്ങളുടെ ദിവസമാണ്. പ്രത്യേകിച്ചും ജോലിയില്‍. നിങ്ങളുടെ പ്രത്യേക കഴിവുകള്‍ അംഗീകരിയ്ക്കപ്പെടും. സുപ്പീരിയര്മാരില് നിന്നും സഹപ്രവര്‍ത്തരില്‍ നിന്നും പൊസറ്റീവായ സമീപനമുണ്ടാകും. വിജയം നിങ്ങളെ അന്ധമാക്കരുത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്നു പൊതുവേ ജീവിതത്തില്‍ പൊടുന്നനേയുണ്ടാകുന്ന മാറ്റം അനിവാര്യമാണെന്നറിയുക. ധനവും ബന്ധങ്ങളുമാകും, കൂടുതല്‍ പ്രാധാന്യമര്‍ഹിയ്ക്കുന്നത്. പ്രാര്‍ത്ഥകള്‍ക്കും സമയം നീക്കി വയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ആളുകള്‍ക്ക് നിങ്ങളോട് അടുപ്പവും ഇഷ്ടവും തോന്നുന്ന ദിവസമാണ്. ഇത് ബന്ധുക്കളെങ്കിലും കൂട്ടുകാരെങ്കിലും. റൊമാന്റിക് തലത്തില്‍ നല്ല ദിനം, എതിര് സെക്സിലുള്ളവര് നിങ്ങളെ ശ്രദ്ധിയ്ക്കുന്ന ദിവസം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആഗ്രഹങ്ങള്‍ തുറന്നു പറയുന്ന ദിവസമാണ്. കാര്‍ക്കശ്യം നല്ല ബന്ധങ്ങള്‍ക്കു വിലങ്ങുതടിയാകുമെന്നു കരുതുക. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നീണ്ട ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണു നല്ലത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ വാക്കുകളില്‍ ബുദ്ധിയും പ്രവര്‍ത്തികളില്‍ ഹീറോയിസവും നിറയുന്ന ദിവസമാകും. ജോലിയില്‍ നല്ല ഫലങ്ങളാണ് കാണുന്നത്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ വേണ്ട രീതിയില്‍ പ്ലാന്‍ ചെയ്യാത്തതാണ് ജോലി സമയത്തു തീര്ക്കാത്തതെന്നു തിരിച്ചറിയുന്ന, ഇതു കൊണ്ടു തന്നെ പ്ലാനുണ്ടാക്കുവാന്‍ സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ചില നല്ല കരിയര്‍ അവസരങ്ങള്‍ വന്നു ചേരും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ഏറെ ജോലിത്തിരക്കുള്ള ദിവസമാണ്. ഇതു കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമെങ്കിലും ക്ഷമയും ചിട്ടയും ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ സഹായിക്കും. വൈകീട്ടോടെ ജോലികള്‍ മുഴുവന്‍ നല്ല രീതിയില്‍ തീര്‍ക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ ധനത്തിന്റെ പ്രാധാന്യത്തെ പറ്റി ഓര്‍ക്കുന്ന ദിവസം. ചിലവുകളെ കുറിച്ചല്ല, അഭിവൃദ്ധിയേയും കീര്‍ത്തിയേയും കുറിച്ചു കൂടുതല്‍ ചിന്തിയ്ക്കുന്ന ദിവസവും. കുടുംബത്തെ പറ്റിയുള്ള ചിന്തകള്‍ അലട്ടും. ഇത്തരം ചിന്തകള്‍ക്കു പകരമായി കുടുംബത്തില്‍ നിന്നും സപ്പോര്‍ട്ട് ലഭിയ്ക്കും.



Click it and Unblock the Notifications