Latest Updates
-
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ
ഇന്നു പൊസറ്റീവ് ദിനമാണ്, ഈ രാശിയ്ക്ക്
ഇന്നു പൊസറ്റീവ് ദിനമാണ്, ഈ രാശിയ്ക്ക്
നല്ല ദിവസമാകണമേ, നല്ലതു വരുത്തേണമേ എന്ന പ്രാര്‍ത്ഥനയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവരാണ് നാമെല്ലാവരും. ദിവസം നന്നാകണമെന്ന് ആശിയ്ക്കുന്നവര്.
എന്നാല്‍ ദിവസങ്ങളുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറിക്കൊണ്ടിരിയ്ക്കും. ചില ദിവസങ്ങള്‍ നല്ലതാകും, ചിലതു മോശവും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പ്രകാരം 2019 ഫെബ്രുവരി 15 വെളളിയാഴ്ചയിലെ രാശിഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു പല കാര്യങ്ങളിലും നേട്ടമുണ്ടാകുന്ന ദിവസമാണ്. ബിസിനസില്‍ പുതിയ എഗ്രിമെന്റുകള്ക്കും ഇതു വഴി ഉയര്‍ച്ചയ്ക്കും വഴിയൊരുക്കും. കഠിനാധ്വാനം ചെയ്യുന്നതിനുള്ള ഗുണം ഭാവിയില്‍ ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കണക്കുകൂട്ടലുകളോടെ മുന്നോട്ടു പോകുന്ന ദിവസമാണ്. കാര്യങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്. പ്രശ്നപരിഹാരത്തിനായി സമയം ചെലവഴിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രവൃത്തികള്‍ നിങ്ങളുടെ സാമൂഹികമായ ചുറ്റുപാടിനെ മാറ്റാന്‍ സാധ്യതയുള്ള ദിവസമാണ്. നിങ്ങള്‍ക്കു വേണ്ടിയും വൈകീട്ട് കൂട്ടുകാര്‍ക്കു വേണ്ടിയും സമയം ചെലവഴിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് സാമ്പത്തികമായി പ്രശ്നങ്ങളില്ലെന്നതിനാല് സോഷ്യല്‍ പ്രതിബദ്ധതകള്‍ക്കായി ശ്രമിയ്ക്കുന്ന ദിവസമാണ്. വൈകീട്ടു വരെ നിങ്ങള്‍ തനിച്ചാകുമെങ്കിലും പിന്നീട് ഒരേ ചിന്താഗതിയിലുള്ളവരുമായി സംസാരിയ്ക്കുവാന്‍ സാഹചര്യമൊരുങ്ങും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ദേഷ്യം നിയന്ത്രിയ്ക്കാന്‍ പഠിയ്ക്കുക. റിസ്ക് പിടിച്ച ചില സാഹചര്യങ്ങള്‍ക്കു സാധ്യതയുണ്ട്. എന്നാല്‍ ഇതിന് പരിഹാരവും കണ്ടുപിടിയ്ക്കാനാകും. ക്ഷമ ഇക്കാര്യത്തില്‍ ഏറെ ഗുണം നല്‍കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാമ്പത്തികത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്കായി പരിഹാരവും കണ്ടുപിടിയ്ക്കും. ചില എഗ്രിമെന്റുകളും ഡോക്യുമെന്റുകളും ഒപ്പിടും. ഇത് ബിസിനസില്‍ നേട്ടം നല്‍കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിയമ പ്രശ്നങ്ങളില്‍ കോടതിയ്ക്കു പുറത്തു വച്ചു തന്നെ ഒത്തുതീര്പ്പുണ്ടാകാനും ഇതു നിങ്ങള്‍ക്കു നേട്ടമാകാനും സാധ്യതയുണ്ട്. ബന്ധങ്ങളുടെ കാര്യത്തില്‍ ധൈര്യം കാണിയ്ക്കുന്ന ദിവസം കൂടിയാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ധാരാളം ഊര്‍ജമുള്ള ദിവസമാകും, ഇന്നത്തേത്. ഫ്രീലാന്‍സായി ജോലി ചെയ്യുന്നവര്‍ക്ക് ഏറെ നല്ല ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ സ്പിരിറ്റ് നല്ല ഉയരത്തിലെത്തും. വൈകീട്ടോടെ സര്‍പ്രൈസുകള്‍ക്കു സാധ്യതയുമുണ്ട്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയില്‍ പെട്ടവര്‍ക്ക് ഇന്ന് ഏറെ ചിന്തിയ്ക്കുന്ന ദിവസമാണ്. വീടിന്റെ മോടി കൂട്ടാനും വൈകീട്ട് പ്രണയിക്കുന്നയാള്ക്കൊപ്പം സമയം ചെലവിടാനും സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയില്‍ പെട്ടവര്‍ക്ക് ജോലിയിലും സ്വന്തം അഭിരുചികളിലും ബാലന്‍സ് സൂക്ഷിയ്ക്കുവാന്‍ പറ്റിയ ദിവസമാണ്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്ന, ഇത് നിങ്ങള്‍ ആഹ്ലാദത്തോടെ ചെയ്യുന്ന ദിവസം കൂടിയാണ്. സോഷ്യല്‍ സംഭവങ്ങളില്‍ നിന്നും അല്പം മാറി നില്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പൊസറ്റീവായ ചിന്തകളും ബുദ്ധിപരമായ കഴിവും മികച്ചു നില്ക്കുന്ന ദിവസമാണ് ഇന്ന്. വൈകീട്ടോടെ ബന്ധുമിത്രാദികളുമായി ചേരാനുള്ള സാഹര്യമുണ്ടാക്കുന്നതു ഗുണം നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ആഗ്രഹങ്ങള്‍ നിറഞ്ഞ ഒരു ദിവസമാണ്. വൈകീട്ടോടെ സമാന ചിന്താഗതിയുളളവര്ക്കൊപ്പം ചേര്‍ന്നു സമയം ചിലവഴിയ്ക്കും.



Click it and Unblock the Notifications