Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
അഭിമാന ക്ഷതം ഈ രാശിക്കാര്‍ക്ക് ഇന്ന്ഫലം
ഓരോ രാശിക്കാര്‍ക്കും രാശി ഫലം ഓരോ തരത്തിലാണ് ബാധിക്കുന്നത്. എങ്കിലും നല്ലതാവണം എന്ന് ചിന്തിക്കുന്നവര്‍ക്ക് പലപ്പോഴും അന്നത്തെ ദിവസം നല്ലതായിരിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ഉത്തമ ബോധം എല്ലാവര്ക്കും ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങളുടെ കാര്യത്തില്‍ പോലും തെറ്റി പിരിയുന്നവര്‍ നിരവധിയാണ്. അതിനര്‍ത്ഥം അവരുടെ രാശിപ്രകാരമുള്ള സമയം നല്ലതല്ല എന്നത് തന്നെയാണ് കാണിക്കുന്നത്.
ചിലരില്‍ അപ്രതീക്ഷിത അംഗീകാരവും വിജയവും എല്ലാം ലഭിക്കുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇന്നത്തെ ദിവസം പല വിധത്തില്‍ നിങ്ങളെ ബാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിവില്ലാത്തതും പലപ്പോഴും നിങ്ങളെ വെട്ടിലാക്കുന്നു. ആരോഗ്യസംരക്ഷണം പോലും പലപ്പോഴും രാശിപ്രകാരമാണ് നടക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഇന്നത്തെ ദിവസം രാശി എന്താണ് നിങ്ങള്‍ക്ക് കാത്ത് വെച്ചിരിക്കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ക്ഷമയോടെ മുന്നോട്ട് പോവുന്നതാണ് നല്ലത്. കാരണം പലപ്പോഴും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ പല വിധത്തിലാണ് മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല അഭിമാനക്ഷതം ഇവരുടെ ജീവിതത്തില്‍ പലപ്പോഴും ഒരു പ്രതിസന്ധി ആയി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, അഭിമാന ക്ഷതം, ധനനഷ്ടം എന്നിവ കാണുന്നുണ്ട്. ഇത് പലപ്പോഴും സന്ധ്യക്ക് ശേഷം ശരിയാവുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും പല വിധത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ അത്രക്ക് അധികം ബാധിക്കുന്നുണ്ട്. പക്ഷേ രാവിലെയുള്ള നിങ്ങളുടെ ഫലം ഗുണദോഷ സമ്മിശ്രമായിരിക്കും. അതുകൊണ്ട് ശ്രദ്ധയോടെ ഓരോ ചുവടും വെക്കുക.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കാര്യ വിജയം, ഇഷ്ടഭക്ഷണ സമൃദ്ധി, അപ്രതീക്ഷിത സമ്മാനം ലഭിക്കല്‍ എന്നിവക്കുള്ളയോഗം കാണുന്നുണ്ട്. പല ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനുള്ള നല്ലൊരു ദിവസമായിരിക്കും ഇന്നത്തേത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലാണ് ഇവരെ ഇന്നത്തെ ദിവസത്തെ സ്വാധീനം നല്‍കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. ബന്ധുസമാഗമം, കാര്യവിജയം, ധനയോഗം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ആഗ്രഹങ്ങള്‍ നടക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട അവസ്ഥ ഇവര്‍ക്ക് ഉണ്ടാവുന്നില്ല. ജീവിത വിജയം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും.

ചിങ്ങം
കാര്യവിജയം, ധനലാഭം ചിങ്ങം രാശിക്കാരുടെ പ്രത്യേകതയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും അതിനെല്ലാം തുടക്കം കുറിക്കുന്ന ദിവസം എന്ന് പറയുന്നത് പലപ്പോഴും ഇന്നത്തെ ദിവസമായിരിക്കും. ഒരു തരത്തിലും ജീവിതത്തില്‍ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ക്ക് അപ്രതീക്ഷിത നേട്ടം ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് സന്തോഷം ഇരട്ടിയാവുന്നു.

കന്നി
കാര്യതടസ്സം, ഉദര വൈഷമ്യം എന്നിവ ഇന്നത്തെ രാശിപ്രകാരം കന്നി രാശിക്കാര്‍ക്ക് ഉണ്ടാവുന്നു.ഇതെല്ലാം പല വിധത്തില്‍ ഇവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. സന്ധ്യക്ക് ശേഷം കാര്യങ്ങള്‍ കുറേശ്ശെ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഏത് വിധത്തിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു സന്ധ്യയായിരിക്കും. അതുകൊണ്ട് തന്നെ രാവിലെ മുതലുള്ള തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം മികച്ചതാണ്.

തുലാം
തുലാം രാശിക്കാരെ അപ്രതീക്ഷിത നേട്ടങ്ങള്‍ ഇന്നത്തെ ദിവസം വന്ന് വിളിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പല വിധത്തില്‍ അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സായാഹ്നം മുതല്‍ എല്ലാം കലങ്ങിത്തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അപകടഭീതി, നഷ്ടം, എന്നിവ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള അവസ്ഥകളും ഇവര്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. സായാഹ്നം മുതല്‍ കാര്യങ്ങള്‍ കുറേശ്ശെ മെച്ചപ്പെടുന്നു.

ധനു
ആഗ്രഹങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിലുപരി ചര്‍ച്ചകള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നതിനുള്ള സാധ്യതയും ഇവരില്‍ ഉണ്ട്. പല വിധത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം ഒരു കാരണമാകുന്നു. സുഹൃത് സമാഗമം ഇന്നത്തെ ജീവിതത്തിലെ ഏറ്റവും വലിയനേട്ടമാണ് എന്നകാര്യം മറക്കേണ്ടതില്ല.

മകരം
മകരം രാശിക്കാര്‍ക്ക് കാര്യ വിജയം, മത്സര വിജയം, യാത്രാ തടസ്സം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അലച്ചില്‍ അത് വളരെ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്. അലച്ചില്‍ ഒഴിവാക്കിയാല്‍ ഇന്നത്തെ ദിവസം വളരെം കുഴപ്പമില്ലാത്ത ദിവസമായിരിക്കും ഈ രാശിക്കാര്‍ക്ക്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അഭിമാനത്തിന് വ്രണമേല്ക്കുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം ഉണ്ട്. കാര്യ തടസ്സം, ഉദര വൈഷമ്യം, യാത്രാ തടസ്സം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും വൈകുന്നേരത്തോടെ ഇതിനെ മറികടക്കുന്നതിനുള്ള സാധ്യത കാണുന്നു. പക്ഷേ അല്പം സൂക്ഷിച്ച് വേണം പല കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് കാര്യ തടസ്സം, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തന മാന്ദ്യം എന്നിവ ഇന്നത്തെ ദിവസഫലമാണ്. അതിനെ മറികടക്കാന്‍ ഓരോ നിമിഷവും ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനായിരിക്കും നിങ്ങള്‍ക്ക് എപ്പോഴും സമയം ഉണ്ടാവുക.



Click it and Unblock the Notifications