Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
അവസരങ്ങള്‍ തേടിയെത്തും ഈ രാശിയെ
അവസരങ്ങള്‍ തേടിയെത്തും ഈ രാശിയെ
നല്ല ദിവസമാകണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് എല്ലാവരും ഉണര്ന്നെഴുന്നേല്ക്കുക. എന്നാല്‍ ചിലപ്പോള്‍ കരുതുന്ന പോലെയാകണമെന്നില്ല, എല്ലാ ദിവസവും.
ദിവസങ്ങളുടെ ഗതി വേഗം നാം കരുതിയ പോലെയാകണം എന്നില്ല. നല്ലതും മോശവുമായ ദിവസങ്ങളുണ്ടാകും. പല കാര്യങ്ങളും ദിവസങ്ങളെ നിര്‍ണയിക്കുന്നു. ഇതില്‍ സോഡിയാക് സൈനും ഗ്രഹ സ്വാധീനവുമെല്ലാം വരുന്നു. ഇന്നത്തെ ദിവസം, അതായത് 2019 ഏപ്രില്‍ 9 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് തിരക്കില്‍ നിങ്ങള്‍ വേണ്ടപ്പെട്ടവരെ അവഗണിയ്ക്കുന്നുവെന്ന കാര്യം തിരിച്ചറിയുന്ന ദിവസമാണ്. ഈ പ്രശ്നത്തിനു പരിഹാരത്തിനായി ഏറെ ശ്രമിയ്ക്കേണ്ടിയും വരും. ഇവരെ കൂട്ടി ഭക്ഷണം, യാത്ര, പിക്നിക് മുതലായവ ഈ അകല്‍ച്ച മാറ്റിയെടുക്കുവാന്‍ വേണ്ടി വരുന്ന ഒന്നാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെറിയൊരു യാത്രയ്ക്കുള്ള അവസരമുണ്ടാകും. പോകുന്നതിനു മുന്പ യാത്രയുടെ പ്ലാനുകള്‍ തയ്യാറാക്കുക. അല്ലെങ്കില്‍ ഇത് അസ്വസ്ഥതയുണ്ടാക്കും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്ലാന്‍ ചെയ്താല്‍ ട്രിപ്പ് ഏറെ സന്തോഷകരമാക്കാം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ രൂപവും വ്യക്തിത്വവുമെല്ലാം നല്ല മാറ്റങ്ങള്‍ക്കു വിധേയമാകും. നല്ല വേഷം ആളുകളെ ആകര്ഷിയ്ക്കും. ആളുകളെ നിങ്ങളുടെ സ്വാധീനത്തില്‍ നിര്‍ത്താന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ക്രിയേറ്റീവായ ദിവസമാണ്. ജോലിയില്‍ പുതിയ ഐഡിയകള്‍ നല്കി സഹപ്രവര്‍ത്തകരും സഹായിക്കും. പുതിയ ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സന്തോഷവും ദുഖവുമെല്ലാം ഒരുപോലെയുള്ള ദിവസമാണ്. രാവിലെ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കില് വൈകീട്ട് നല്ലതുമുണ്ടാകും. കുടുംബവും കൂട്ടുകാരുമൊത്തു സമയം ചെലവഴിയ്ക്കുന്നതു ഗുണം നല്‍കും. പ്രതീക്ഷകള്‍ അമിതമാകുമ്പോഴാണ് സംതൃപ്തി കുറയുക എന്നോര്‍ക്കുക

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് അസഹിഷ്ണുതയില്ലാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. നിങ്ങള്‍ അന്വേഷിയ്ക്കുന്ന സ്നേഹവും വാല്സല്യവും നന്മയുമെല്ലാം നിങ്ങള്‍ക്കു ചുറ്റുമുള്ളവരില്‍ തന്നെയുണ്ട്. നെഗറ്റീവിറ്റിയില്‍ നിന്നും മാറി നില്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ധാരാളം ഐഡിയകള്‍ ഉണ്ടാകുന്ന ദിവസമാണ്. പുതിയ ബിസിനസുകള്‍ തുടങ്ങുവാന്‍ നല്ല ദിവസമാണ്. പ്രത്യേകിച്ചും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക്. ബാക്കിയുള്ളവരേക്കാള്‍ ഉയര്‍ന്ന രീതിയില്‍ ചിന്തിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്. എന്നാല്‍ ഇത് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാത്രമേ നടക്കുകയുള്ളൂ. വീട്ടിലും ഓഫീസിലും ബാലന്‍സ് നില നിര്‍ത്താന്‍ ശ്രമിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സന്തോഷകരമായ ഒരു ദിവസമാണ്. പ്രത്യേകിച്ചും ബിസിനസുകാര്‍ക്ക്. നല്ല അവസരങ്ങള്‍ നിങ്ങള്‍ക്കു ലഭിയ്ക്കുന്ന, ഇതില്‍ ലാഭമുണ്ടാകുന്ന ദിവസമാണ്. നിങ്ങളിലെ നല്ലതുകള്‍ പുറത്തു കൊണ്ടു വരിക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്. ഏതു വഴി തെരഞ്ഞെടുക്കണമെന്ന് അറിയാത്ത ദിവസം. തീരുമാനമെടുക്കുവാനുള്ള നിങ്ങളുടെ കഴിവ് ഗുണം ചെയ്യാത്ത ദിവസമാണ്. വിവാദങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ദിവസവുമാണ്. ബുദ്ധിപരമായി, പരിചയമുളളവരുടെ അഭിപ്രായങ്ങള്‍ കേട്ടു ശ്രദ്ധിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് സാമ്പത്തിക മെച്ചമുണ്ടാകാനുള്ള അവസരം കുറവാണെങ്കിലും ഇതു തീര്‍ത്തും ഇല്ലെന്നും പറഞ്ഞുകൂടാ. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ ഇതിലും പരിഹാരമുണ്ടാക്കാം. വൈകീട്ടോടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷകരമായ അവസരങ്ങളുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് മററുള്ളവരുടെ ജോലി ഭാഗം കൂടി നിങ്ങളില്‍ ഏല്പ്പിയ്ക്കപ്പെടുന്ന ദിവസമാണ്. എന്നാല്‍ തോല്‍വി സമ്മതിയ്ക്കാതെ നിങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുക്കും. നിങ്ങളുടെ എതിരാളികളെ തോല്പ്പിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ അത്ര സംതൃപ്തകരമായ ദിവസമാകില്ല. എന്നാല്‍ പ്രതീക്ഷകള്‍ കുറച്ചാല്‍ നിരാശയും കുറയും. വൈകീട്ടോടെ സന്തോഷകരമായ അവസരങ്ങളുണ്ടാകും.



Click it and Unblock the Notifications