Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ധനസംബന്ധമായി ആശക്കുഴപ്പമുണ്ടാകും രാശി
ധനസംബന്ധമായി ആശക്കുഴപ്പമുണ്ടാകും രാശി
രാശി അഥവാ ഗ്രഹ സ്വാധീനം നമ്മുടെ ദിവസങ്ങളെ നല്ല രീതിയിലും മോശം രീതിയിലും സ്വാധീനിയ്ക്കുന്നുണ്ട്. നല്ല രാശിയെങ്കില്‍ നല്ല ഫലവും മോശമെങ്കില്‍ മോശം ഫലവുമാകും.
രാശിയുടെ ഗതി പ്രവാഹത്തില്‍ നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിയും. എന്നാല്‍ രാശിയ്ക്കൊപ്പം നമ്മുടെ പ്രവൃത്തിയും ചിന്തകളുമെല്ലാം ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുമുണ്ട്.
രാശി പ്രകാരം 2019 ജൂണ്‍ 8 ശനിയാഴ്ചയിലെ ഫലം എന്തെന്നറിയൂ, ഇതു നിങ്ങളെ ഏതെല്ലാം വിധത്തില്‍ സ്വാധീനിയ്ക്കും എന്നുമറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് കലാപരമായ കാര്യങ്ങളില്‍ മുന്നോട്ടു പോകുവാന്‍ സാധിയ്ക്കുന്ന, ഇതു ചെയ്യേണ്ട ദിവസമാണ്. ചിലവുകള്‍ക്ക് സാധ്യതയുളള ദിവസമാണ്. ഇതിന് അതിയായി ആഗ്രഹിയ്ക്കുന്നുവെങ്കില്‍ ഇതു വാങ്ങുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ദുഷ്കരമായ ദിവസമാണ്. എന്നാല്‍ നിങ്ങളുടെ പക്വതയും ദുര്‍ഘടമായ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എക്സ്പീരിയന്‍സും നിങ്ങളുടെ രക്ഷയ്ക്കെത്തും. ദിവസം മുന്നോട്ടു പോകുന്തോറും പ്രശ്നങ്ങള്‍ക്കു പരിഹാരവുമുണ്ടാകും. ബിസിനസുകാര്‍ക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്തു സ്ഥാനമുറപ്പിയ്ക്കുവാന് കഠിനാധ്വാനം ചെയ്യുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്ക് അഭിനന്ദനവും അംഗീകാരവും ലഭിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ ധന സംബന്ധമായ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് കുടുംബത്തിനും കുടുംബാംഗങ്ങള്‍ക്കും മറ്റെന്തിനേക്കാളും പ്രാധാന്യം നല്കുന്ന ദിവസമാണ് ഇന്ന്. ഇതു മുന്നില്‍ കണ്ടു മാത്രമേ ദിവസം നിങ്ങള്‍ പ്ലാന്‍ ചെയ്യും. നിങ്ങളുടെ കുടുംബവും നിങ്ങളോട് സ്നേഹത്തോടും ദയയോടും പെരുമാറുന്ന ദിവസം. നിങ്ങളുടെ എതിരാളികള്‍ പോലും നിങ്ങളുടെ നേട്ടങ്ങളും ഗുണങ്ങളും അംഗീകരിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ വരുമാനവും ചിലവും ബാലന്‍സ് ചെയ്യേണ്ട ദിവസമാണ്. ഷെയറുകളിലും മറ്റും നിക്ഷേപത്തിന് സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കട ബാധ്യതകള്‍ പരിഹരിയ്ക്കപ്പെടും. ജോലിയില്‍ ഇതു വരെ തുടങ്ങാന്‍ സാധിയ്ക്കാത്ത പ്രൊജക്ട് ആരംഭിയ്ക്കും. ബിസിനസ് പാര്ട്നര്മാരുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശി ഇന്നു താമസിയ്ക്കുന്ന സ്ഥലം ഭംഗിയാക്കുവാന്‍ ശ്രമിയ്ക്കും. വൈകീട്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ അവസരം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങള്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ദിവസമാണ് ഇന്ന്. എന്നാല്‍ വൈകീട്ടോടെ ധന സംബന്ധമായ അല്പം നേട്ടങ്ങളുമുണ്ടാകും. കരിയര്‍ സംബന്ധമായ കാര്യങ്ങളില്‍ സ്വയം തീരുമാനങ്ങളെടുക്കും. വൈകീട്ടോടെ പങ്കാളിയ്ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങളും ചെലവിടും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ പൂര്ത്തീകരിയ്ക്കാനും അവരെ കൈകാര്യം ചെയ്യുവാനും അല്പം ബുദ്ധിമുട്ടുണ്ടായേക്കും. തിരക്കിട്ടു തീരുമാനങ്ങള്‍ എടുക്കരുത്, അത് ചിലപ്പോള്‍ നിങ്ങളേക്കാളും മറ്റുള്ളവര്‍ക്കാകും ഉപകാരമാകുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സമാന ചിന്താഗതിയുള്ളവരുമായി ആശയ വിനിമയം നടത്തുന്നതും ഐഡിയകള്‍ കൈ മാറുന്നതും നിങ്ങള്‍ക്ക് പുതു ജീവന് നല്‍കും. അവര്‍ക്കു മുന്നില്‍ നിങ്ങളുടെ ചിന്തകള്‍ നല്ലപോലെ അവതരിപ്പിയ്ക്കുവാനും സാധിയ്ക്കും. പ്ലാന്‍ ചെയ്യുന്നതു പോലെ ഐഡിയകള്‍ ജോലിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കാതെ പോകും. പ്രാക്ടിക്കലായി നീങ്ങുക, നല്ല നാളേയ്ക്കായി പ്രതീക്ഷിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ഏറെ ഇമോഷണലാകും. ഇതിനാല്‍ നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിയ്ക്കുകയും ചെയ്യും. എന്നാല്‍ ഉച്ചയ്ക്കു ശേഷം ഊര്ജസ്വലതയുമുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കലയോടും പുരാവസ്തുക്കളോടും താല്പര്യം തോന്നുന്ന ദിവസമാണ്. ഇന്ന് ഏറെ സെന്സിറ്റീവാകും, ഇതു കൊണ്ടു തന്നെ ചെറിയ കാര്യങ്ങള്‍ വരെ മനസിനെ മുറിപ്പെടുത്തുന്ന ദിവസവുമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നൊസ്റ്റാള്‍ജിക് തോന്നലുണ്ടാകുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ പഴയ സൗഹൃദങ്ങളിലേയ്ക്കും നഷ്ടപ്പെട്ട ബന്ധുക്കളിലേയ്ക്കും തിരിച്ചു പോകുവാന്‍ ശ്രമം നടത്തുന്ന ദിവസവും. സോഷ്യല്‍, മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. എന്നാല്‍ ബിനസിസ് സംബന്ധമായ കാര്യങ്ങൡ ഇമോഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാതെ പ്രാക്ടിക്കലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.



Click it and Unblock the Notifications
