Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ജോലിയില്‍ ഉയര്‍ച്ചയാണ് ഈ രാശിയ്ക്ക്
ജോലിയില്‍ ഉയര്‍ച്ചയാണ് ഈ രാശിയ്ക്ക്
മാറ്റങ്ങളും അപ്രതീക്ഷിത സംഭവങ്ങളുമാണ് ജീവിതത്തെ ജീവിതമാക്കുന്നത്. നല്ലതും മോശവുമെല്ലാം ജീവിതത്തില്‍ മാറി മാറി വരും. നല്ലതു മാത്രമോ അല്ലെങ്കില്‍ മോശം മാത്രമോ ജീവിതത്തില്‍ സംഭവിയ്ക്കില്ല.
ജീവിതത്തിന്റെ ഗതി മാറ്റങ്ങളില്‍ പല കാര്യങ്ങള്‍ക്കു പ്രസക്തിയുണ്ട്. ഇതില്‍ നമ്മുടെ ചിന്തകള്‍ക്കും കര്‍മങ്ങള്‍ക്കുമെല്ലാം സാധ്യതയേറെയാണ്. എന്നാല്‍ ഇതല്ലാതെ നമ്മുടെ ജീവിതത്തെ നിയന്ത്രിയ്ക്കുന്ന ചില ശക്തികളുമുണ്ട്. വിധിയെന്നും രാശിയെന്നും ഗ്രഹങ്ങളെന്നുമെല്ലാം പറയാം.
ജനിച്ച മാസ പ്രകാരം, ഇതിലെ തീയതി പ്രകാരം നാമോരോരുത്തരും പ്രത്യേക രാശികളില് പെടുന്നു. 12 രാശികളാണ് ഇത്തരത്തിലുള്ളത്. ഏരീസ് അഥവാ മേട രാശിയില്‍ തുടങ്ങി പീസസ് അഥവാ മീന രാശിയില്‍ അവസാനിയ്ക്കുന്ന രാശികളാണ് ഇവ. ജനിച്ച തീയതി പ്രകാരം ഒരു മാസം തന്നെ രണ്ടു രാശി വരാം. ആദ്യത്തെ മുക്കാല്‍ ഭാഗം ഒരു രാശിയും അവസാനത്തെ ചില ദിവസങ്ങള്‍ മറ്റു രാശിയും. അതായത് രണ്ടു പേര് ഒരു മാസത്തില്‍ തന്നെയാണ് ജനനമെങ്കിലും ജനിച്ച തീയതി ആദ്യവും അവസാനവുമെങ്കില് രണ്ടു രാശിയില്‍ പെടുമെന്നര്ത്ഥം.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പ്രകാരം നമ്മുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പല ഐഡിയകളും നിങ്ങളുടെ മനസിലേയ്ക്കു വരുന്ന ദിവസമാണ്. എന്നാല്‍ ഐഡിയകള്‍ വരുന്നതിലല്ല, ഇതു കൃത്യമായി നടപ്പാക്കുന്നതിലാണ് കഴിവ് എന്നോര്‍ക്കുക. അവ്യക്തമായ തീരുമാനങ്ങള്‍ എടുക്കരുത്. ബുദ്ധിയുള്ള ആളുകളുടെ സഹായം ലഭിയ്ക്കും. എക്സ്പീരിയന്‍സ് ഉളള ആളുകളുടെ ഉപദേശം കണക്കിലെടുക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വ്യക്തമായ രീതിയില്‍ ചിന്തിയ്ക്കുന്ന ദിവസമാണ്. ഈ ദിവസത്തെ ഫോക്കസ് ചെയ്തു ചിന്തിയ്ക്കും. സഹപ്രവര്‍ത്തകരും പാര്‍ട്നര്‍മാരുമായി പ്രധാനപ്പെട്ട മീറ്റിംഗുകള്‍ നടത്തുന്ന ദിവസവുമാണ്. ഇതും പ്രധാനപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിനാകും, മീറ്റിംഗുകള്‍ നടത്തുക. എന്താണ് വേണ്ടതെന്നുള്ളത് അറിയുന്നതും ഇതിനായി എന്താണു വേണ്ടതെന്നുള്ളത് അറിയാവുന്നതും പല തരത്തിലെ ഗുണങ്ങള്‍ നല്‍കും. ജോയന്റ് ബിസിനസുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൊതുവേ നഷ്ടമുണ്ടാകും. എന്നിരുന്നാലും ഈ രാശിക്കാര്‍ക്കു പൊതുവേ നല്ല ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് ഇന്ന് തിരക്കും ജോലി ഭാരവുമുള്ള ദിവസമാകുന്നു, ഇത്. ഏറെക്കാലമായുള്ള ജോലികള്‍ തീര്‍ക്കാനുള്ള മൂഡിലാകും, ഇത് വീട്ടിലെ കാര്യങ്ങളിലാണെങ്കിലും. ജോലിയിലെ അമിത ശ്രദ്ധ കാരണം വീട്ടിലെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാണിയ്ക്കാതെയിരിയ്ക്കാന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ വികാരങ്ങളെ ഹനിയ്ക്കാതിരിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്ലാനുകള്‍ ഉണ്ടാക്കുക മാത്രമല്ല, ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ സമയവും പണവും ഊര്‍ജവുമെല്ലാം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുവാനും സാധിയ്ക്കും. നിങ്ങളുടെ ജോലിയുടെ ഗുണവും ഇതിലുള്ള നിങ്ങളുടെ വൈദഗ്ധ്യവും വളരെ കൂടുതലാകും. നിങ്ങളുടെ സര്‍ഗാത്മകത നിങ്ങളുടെ കരിയറിലും ബിസിനസിലും നേട്ടങ്ങളുണ്ടാക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ദിവസമാണ്. ശ്രമിച്ചാല്‍ സാധിയ്ക്കുമെന്ന സിദ്ധാന്തം പ്രാവര്‍ത്തികമാകുന്ന ദിവസവുമാണ്. നിങ്ങളുടെ ഊര്‍ജം നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുക. ഇതു ഭാവിയ്ക്ക് അത്യാവശ്യമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പുതിയ പ്രൊജക്ടുകള്‍ തുടങ്ങാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതു വരെ പൂര്‍ത്തിയാക്കാത്ത പഴയ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനും സാധിയ്ക്കും. നിങ്ങള്‍ക്ക് നല്ല ഊര്‍ജമുണ്ടാകുന്ന ദിവസവുമാണ്. കുട്ടികള്‍ കാരണം അഭിമാനകരമായ സാഹചര്യങ്ങളുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ആളുകള്‍ക്ക് നിങ്ങള്‍ പിശുക്കനാണെന്ന അഭിപ്രായമുണ്ടാകുന്ന ദിവസമാണെങ്കിലും നിങ്ങള്‍ക്ക് അടുത്തു നില്‍ക്കുന്നവര്‍ക്കായി ചെലവാക്കാന്‍ നിങ്ങള്‍ക്കു യാതൊരു പ്രശ്നവും തോന്നില്ല. ചെലവാക്കുകയും ചെയ്യും. പ്രിയപ്പെട്ടവരെ ഷോപ്പിംഗിനു കൊണ്ടു പോകാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ചെലവഴിയ്ക്കുമെങ്കിലും ഇത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയായതിനാല്‍ നിങ്ങള്‍ക്കു സന്തോഷവും തോന്നും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് സെന്റിമെന്റ്സ് നിങ്ങളെ വിഡ്ഢിയാക്കാതെ ശ്രമിയ്ക്കുക. രണ്ടു മികച്ച കാര്യങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കേണ്ടി വരുന്നതു കൊണ്ട് ആശയക്കുഴപ്പമുണ്ടാകും. എന്നാല്‍ ശരിയായ തീരുമാനങ്ങളെടുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം ഓര്‍ക്കുക. പ്രാക്ടിക്കലായി ചിന്തിച്ച് ശരിയായ തീരുമാനമെടുക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നീണ്ടു നില്ക്കുന്ന ബിസിനസ് മീറ്റിംഗുകളുണ്ടാകാന് സാധ്യതയുണ്ട. സഹപ്രവര്‍ത്തകരുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് നല്ല രീതിയില്‍ ജോലി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിയ്ക്കും. ഇതു ഭാവിയില്‍ നല്ല ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കാര്യമാത്ര പ്രസക്തമായി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിയ്ക്കും. സ്പിരിച്വല്‍ സംബന്ധമായ കാര്യങ്ങള്‍ നിങ്ങളെ കൂടുതല്‍ സമാധാനപരമായി ചിന്തിയ്ക്കുവാന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് റൊമാന്റിക്കായ, മനോഹരമായ ദിവസമാകും. വൈകീട്ട് നിങ്ങളുടെ സ്വീറ്റ് ഹാര്‍ട്ടുമായി സമയം ചെലഴിയ്ക്കും. ജോലിയില്‍ നല്ല പോലെ അധ്വാനിയ്ക്കുകയും ഇതിന്റെ ഫലം ലഭിയ്ക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ടീമുകളെ നയിക്കുന്നവര്‍ക്ക് ഏറെ ഗുണങ്ങള്‍ ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ജോലിയിലെ താല്പര്യം കൂടെയുളളവര്‍ക്കും നല്ല ഊര്‍ജം നല്‍കും. ജോലിയില്‍ ഏറെ ഉയര്‍ച്ചയുണ്ടാക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. സ്വകാര്യ ജീവിതത്തില്‍ കാര്യമായ സംഭവ വികാസങ്ങളുണ്ടാകില്ലെങ്കിലും കുടുംബം അവരുടെ കാര്യത്തില്‍ നിങ്ങളുടെ ശ്രദ്ധ പ്രതീക്ഷിയ്ക്കും.



Click it and Unblock the Notifications
