Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
അപ്രതീക്ഷിതം, ഇന്ന് ഈ രാശിയ്ക്കു ഫലം
അപ്രതീക്ഷിതം, ഇന്ന് ഈ രാശിയ്ക്കു ഫലം
ദിവസങ്ങള്‍ മാറി വരുന്നതിനൊപ്പം നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളുമുണ്ടാകും. ഒരു പിടി കാര്യങ്ങളുണ്ട്, നല്ല അനുഭവങ്ങള്‍ക്കു മോശം അനുഭവങ്ങള്‍ക്കും പുറകില്‍. ഇതില്‍ നമ്മുടെ പ്രവൃത്തി മുതല്‍ രാശി സ്വാധീനം വരെ പ്രധാനം.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല തരത്തിലും ഓരോ ദിവസവും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. സൂര്യ രാശി പ്രകാരം 2019 ഫെബ്രുവരി 8 വെള്ളി നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ,

മേട രാശി അഥവാ ഏരീസിനിന്ന്
മേട രാശി അഥവാ ഏരീസിനിന്ന് അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിയ്ക്കുന്ന ദിവസമാണ്. സംഭവിയ്ക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്കു മനസിലാക്കാന്‍ സാധിച്ചുവെന്നും വരില്ല. കൂടുതല്‍ അധ്വാനം ഒഴിവാക്കുക. വൈകീട്ടോടെ പാട്ടും ഡാന്‍സുമെല്ലാമായി റിലാക്സിനുള്ള അവസരം വന്നു ചേരും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവ കാര്‍ക്കശ്യ മനോഭാവമുള്ള ദിവസമാകും. വൈകീട്ടോടെ മാറ്റങ്ങളുമുണ്ടാകും. ആളുകളോട് ആജ്ഞാപിയ്ക്കുന്നതിനു പകരം നല്ല രീതിയില്‍ ഇടപെടും. വ്യത്യസ്ത സാഹചര്യങ്ങളില്‍ അതിനു ചേരും വിധം നില്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആചാരങ്ങള്‍ കൂടുതല്‍ സമയമെടുക്കുന്ന ദിവസമാണ.് മതപരമായ കാര്യങ്ങള്‍ക്കായി ചെലവാക്കും. ഇതു പോലെ സമൂഹത്തെ സഹായിക്കുവാനും. സമാധാനം തേടി ആരാധനായലങ്ങള്‍ സന്ദര്‍ശിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് രാവിലെ പൊതുവേ അത്ര നല്ലതല്ലാത്ത ദിവസമാകും. എന്നാല്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇത്തരം സാഹചര്യങ്ങള്‍ മറി കടക്കാന്‍ സഹായിക്കും. മറ്റു തിരക്കുകള്‍ മാറ്റി വച്ച് വീട്ടിലേക്കു കൂടുതല്‍ ശ്രദ്ധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പുതിയ സൗഹൃദങ്ങളുടെ ദിവസമാണ്. ഇത്തരം സൗഹൃദങ്ങള്‍ നിങ്ങള്‍ക്കു ഭാവിയില്‍ ഗുണ കരമാകും. നിങ്ങളുടെ മനസു തുറന്നു കാണിയ്ക്കുവാന്‍ സാധിയ്ക്കണം. പ്രണയത്തിനും അനുകൂലമായ ദിവസമാണ്

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഭാവിയെക്കുറിച്ചു പ്ലാന്‍ ചെയ്യുന്ന ദിവസമാകും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ പങ്കാളിയെക്കൂടി ഭാഗമാക്കുക. കുടംബത്തിന്റെ സമ്മതം തേടുക. ഇത് തെറ്റിദ്ധാരണകള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ സഹായിക്കും. പങ്കാളിയില്‍ നിന്നും ബന്ധുക്കൡ നിന്നും ലഭിയ്ക്കുന്ന ഉപദേശങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് നിങ്ങളുടെ കാര്യപ്രാപ്തി മറ്റുള്ളവരെ അദഭുതപ്പെടുത്തുന്ന ദിവസമാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകരേയും ഇത് ആകര്ഷിയ്ക്കും. മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക ഇന്ന് ബിസിനസ് ഡീലുകളിലെ വിജയം സന്തോഷം നല്കുന്ന ദിവസമാണ്. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. ഇത് കരിയറില്‍ ഉയര്‍ച്ച നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു പൊതുവേ അസ്വസ്ഥകളുണ്ടാകുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ ഭാഗ്യകരമാകും. നിങ്ങളുടെ സെന്റിമെന്റ്സ് യുക്തിയെ തടയാതിരിയ്ക്കുവാന് ശ്രദ്ധിയ്ക്കുക. ബന്ധങ്ങളില്‍ വലിയ പ്രതീക്ഷകള്‍ വയ്ക്കരുത്. ഇത് നിങ്ങളെ തന്നെ സമ്മര്‍ദത്തിലാക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്നു പൊതുവേ ഗവണ്മെന്റ് സംബന്ധമായ കാര്യങ്ങള്‍ക്കു പറ്റിയ ദിവസമാണ്. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും നല്ല ദിവസം. ബിസിനസ് സംബന്ധമായി ഗവണ്മെന്റിനെ സമീപിക്കുന്നവര്‍ക്കും നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കൂട്ടുകാര്‍ നിങ്ങളുടെ ദിവസം നല്ലതാകുന്ന, നിങ്ങളെ സന്തോഷിപ്പിയ്ക്കുന്ന ദിവസമാണ്. ഇവരുടെ സഹായത്തോടെ പുതിയം സംരംഭങ്ങള്‍ക്കു വരെ സാധ്യതയുണ്ട്. വിജയം നിങ്ങളെ തേടിയെത്തും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്നു പൊതുവേ നല്ല മൂഡുള്ള ദിവസമാണ.് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും ഇതു കൊണ്ടു സന്തോഷമുണ്ടാകും. പൊസറ്റീവായി ആളുകളെ സ്വാധീനിയ്ക്കുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും.



Click it and Unblock the Notifications