ഇന്ന് ധനസംബന്ധമായി ശ്രദ്ധിയ്ക്കണം ഈ രാശി

ഇന്ന് ധനസംബന്ധമായി ശ്രദ്ധിയ്ക്കണം ഈ രാശി

പല മാറ്റങ്ങളുമായാണ് ദിവസങ്ങള്‍ പോകുന്നത്. നല്ലതും മോശവുമായ ഫലങ്ങള്‍. ചിലപ്പോള്‍ നല്ല ഫലമാകും, മറ്റു ചിലപ്പോള്‍ മോശം ഫലമാകും.

സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ ദിവസങ്ങളെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ നല്ല രീതിയില്‍, ചിലപ്പോള്‍ മോശം രീതിയില്‍. രാശി സ്വാധീനം നല്ല രീതിയിലെങ്കില്‍ നല്ല ഫലമാകും, അല്ലെങ്കില്‍ മോശം ഫലവും.

ഇന്നത്തെ രാശി ഫലം നിങ്ങള്‍ക്ക് അനുകൂലമാണോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ മടുപ്പിയ്ക്കുന്ന ദിവസമാകും. ഇതില്‍ നിന്നും മാറ്റം വേണമെന്നാഗ്രഹിയ്ക്കുന്ന ദിവസം. പണത്തിനു പ്രശ്‌നമുള്ള ദിവസമാകില്ല. വൈകീട്ടോടെ പാര്‍ട്ടി പോലെയുള്ള ആഘോഷങ്ങള്‍ക്കു സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ആരോഗ്യം നന്നായിരിയ്ക്കുന്ന, റിലാക്‌സ് ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ധനം സംബന്ധിച്ച കാര്യങ്ങളില്‍ ഏറെ ശ്രദ്ധയോടെ മുന്നോട്ടു പോകണം. വൈകീട്ടോടെ നല്ല ഭക്ഷണം ലഭിയ്ക്കാനുള്ള സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് കുടുംബത്തില്‍ ആഘോഷങ്ങള്‍ക്കുള്ള സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ നിങ്ങള്‍ ബിസിനസ് ഡീല്‍ കൈകാര്യം ചെയ്യുന്ന തിരക്കിലുമാകും. ബിസിനസ് യാത്രയ്ക്കുള്ള അവസരമുണ്ട്. വ്യക്തിപരമായ നേട്ടത്തിനേക്കാള്‍ പ്രൊഫഷണല്‍ വിജയം നേടാന്‍ താല്‍പര്യപ്പെടുന്ന ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം ദിവസം ചെലവഴിയ്ക്കുന്ന ദിവസമാണ്. പണം ചെലവാക്കുന്നതില്‍ അല്‍പം പിശുക്കു കാണിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ മനസറിയുന്ന ആരെങ്കിലുമായി ഫോണ്‍ സംഭാഷണത്തിനു സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഭാഗ്യ കടാക്ഷം കൊണ്ട് ഇന്ന് കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്ന ദിവസമാണ്. വൈകീട്ട് പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാത്തതാണ് നല്ലത്. വലിയ ലക്ഷ്യങ്ങള്‍ക്കായി സാധാരണ രീതിയില്‍ നിന്നും മാറ്റി പ്രവര്‍ത്തിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിയ്ക്കുന്ന ദിവസമാണ്. അല്‍പം കൂടുതല്‍ ചിലവു വരുന്ന കാര്യങ്ങള്‍ തെരഞ്ഞെടുക്കും. വൈകീട്ടോടെ കൂട്ടുകാരും കുടുംബക്കാരുമായി സന്തോഷകരമായ സാഹചര്യങ്ങളുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വീടു പുതുക്കുവാന്‍ താല്‍പര്യമുണ്ടാകുന്ന ദിവസമാണ്. ഇതു ചിലപ്പോള്‍ പുതിയൊരു ഷോ പീസ് വാങ്ങി വീട്ടില്‍ വച്ചിട്ടുമാകാം. നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിയ്ക്കുവാന്‍ അവസരം കിട്ടും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് എടുത്തു ചാടി തീരുമാനങ്ങളെടുക്കുന്ന ദിവസമാണ്. പരിശ്രമത്തിന് ഫലം കിട്ടാത്ത ദിവസമാണ് ഇന്ന്. ബിസിനസ് ട്രിപ്പിനായി ശ്രമിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കുടുംബവുമായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ് ഇന്ന്. വൈകീട്ടോടെ റൊമാന്റിക് അവസരങ്ങള്‍ക്കു സാധ്യത. പ്രണയം ആരംഭിയ്ക്കുവാനും സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ആഗ്രഹങ്ങള്‍ ജീവിതത്തിനു ലക്ഷ്യം നല്‍കുന്ന ദിവസമാണ്. ജോലിയില്‍ പെര്‍ഫെക്ഷന്‍ മുന്‍നിര്‍ത്തി, ചെറിയൊരു പിഴവു പോലും വരാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ടീമായി പ്രവര്‍ത്തിച്ചു വിജയിക്കാന്‍ ഐഡിയകള്‍ നടപ്പിലാക്കുന്ന ദിവസം. ദിവസത്തിനൊടുവില്‍ പരിശ്രമത്തിനു വിജയം ലഭിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ചെറിയ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. പരിചയമില്ലാത്ത സോഷ്യല്‍ പരിപാടികളിലും പങ്കെടുക്കാം. റിലാക്‌സ് ചെയ്യാന്‍ പാട്ടു പോലെയുള്ള കാര്യങ്ങള്‍ പരീക്ഷിയ്ക്കാം.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലി നല്ലപോലെയുളള ദിവസമാണ്. നിങ്ങളുടെ വീക്ഷണങ്ങള്‍ സൂക്ഷിച്ചു പ്രവര്‍ത്തിയ്ക്കാന്‍ ശ്രമിയ്ക്കും. വൈകീട്ടു പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിയ്ക്കുവാനും എനര്‍ജി വേണം.

Story first published: Monday, April 8, 2019, 4:00 [IST]
X
Desktop Bottom Promotion