Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അധ്വാനത്തിനു ഫലം ഇന്നീ രാശിയ്ക്ക്
അധ്വാനത്തിനു ഫലം ഇന്നീ രാശിയ്ക്ക്
നമ്മുടെ പ്രവൃത്തി മാത്രം പോരാ, ഭാഗ്യവും നമുക്ക് അനുകൂലമായി നിന്നാലേ ഫലമുണ്ടാകൂ. രാശി സ്വാധീനവും ഗ്രഹ സ്വാധീനവുമെല്ലാം മികച്ചതായി നിന്നാല്‍ നമ്മുടെ ദിവസങ്ങളും നല്ലതാകും. നാം ആഗ്രഹിയ്ക്കുന്നതു നടക്കും.
രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ജനുവരി 7 തിങ്കളാഴ്ച നിങ്ങള്‍ക്ക് എപ്രകാരമെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. വീട്ടിലേയും ഓഫീസിലേയും തിരക്കുകളില്‍ നിമഗ്നനായ ദിവസം.ബോസില്‍ നിന്നും ചെറിയ ഇളവുകള്‍ ലഭിയ്ക്കുന്നത് ആശ്വാസമാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സംഘടനാ കഴിവും ഭരണവൈദഗ്ധ്യവും കാണിയ്ക്കാനുള്ള ദിവസമാണ്. ഇത് ജോലിയിലും ബിസിനസിലും കാണിയ്ക്കണം. നിങ്ങളുടെ സഹപ്രവര്‍ത്തകരേയും മേലധികാരികളേയും തൃപ്തിപ്പെടുത്തുവാനും സാധിയ്ക്കും. നിങ്ങളുടെ കഴിവിനും പരിധിയ്ക്കും അപ്പുറത്തുള്ള കാര്യങ്ങളൊന്നും തന്നെ ഏറ്റെടുക്കാതിരിയ്ക്കുക. ഇത് പ്രശ്നമുണ്ടാക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പാര്ട്നല്ഷിപ്പില് വിജയമുണ്ടാകും. കൂട്ടുകാരുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാന്‍ പറ്റിയ ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നിങ്ങള്‍ മുന്നിലെത്തുന്ന ദിവസമാണ് ഇന്ന്. ഉപരിപഠനത്തിനു ചിന്തിയ്ക്കുന്നവര്ക്ക് ഉചിരമായി തിരുമാനമെടുക്കാന്‍ സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി ഇന്ന് തങ്ങളുടെ ആഗ്രഹങ്ങള്‍ക്കായി പണം ഉപയോഗിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക നേട്ടത്തില്‍ ബന്ധുക്കള്‍ സന്തോഷിയ്ക്കുന്ന ദിവസമാണ്. പണം വരുന്ന പോലെ ചിലവാകുന്ന ദിവസം കൂടിയാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് തിരക്കുള്ള, അതു കാരണം അല്പം ടെന്‍ഷനുള്ള ദിവസമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിയ്ക്കേണ്ട ദിവസമാണ്. പ്രധാനപ്പെട്ട മീറ്റിംഗുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും. അതേ സമയം ഇതു ശാരീരികമായി ക്ഷീണവുമുണ്ടാക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാധാരണ ദിനചര്യകളില്‍ പെട്ടു പോകുന്ന ദിവസമാണ്, ജോലിയെ ഒന്നും ബാധിയ്ക്കാന്‍ സമ്മതിയ്ക്കില്ല. മറ്റുള്ളവരുടെ മനസു പിടിച്ചടക്കാന്‍ സാധിയ്ക്കുന്ന സാഹചര്യങ്ങളുണ്ടാക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ തനിമ മറ്റുള്ളവരുടെ പ്രശംസയും ശ്രദ്ധയും നേടുന്ന ദിവസമാണ് ഇന്ന്. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഏറ്റെടുത്താലും വിജയം നേടാന്‍ സാധിയ്ക്കും. പൊതുവേ വിജയകരമായ ദിവസമാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ വളരെ അനുകൂലമായ ദിവസമായിരിയ്ക്കും. ടീമിന്റെ പ്രാധാന്യം മനസിലാക്കി ടീമായി ജോലി ചെയ്യും. ഇത് ജോലിയുടെ അന്തരീക്ഷം മെച്ചപ്പെട്ടതുമാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പൊതുവേ ക്ഷീണത്തോടെയും മടിയോടെയും കൂടി എഴുന്നേല്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ഉത്തരാവാദിത്വവും ജോലിയും മറ്റുള്ളവരെ ഏല്‍പ്പിയ്ക്കാന്‍ ശ്രമിയ്ക്കും. ഇത് നിങ്ങളെപ്പോലെ മറ്റുള്ളവര്‍ ചെയ്യുമെന്ന കാര്യത്തില്‍ ബോധ്യം വരുത്തുക തന്നെ വേണം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ ലക്ഷ്യം നേടാന്‍ എല്ലാ അര്‍ത്ഥത്തിലും ശ്രമിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സിക്സ്ത് സെന്‍സ് നിങ്ങളെ നല്ല രീതിയില്‍ നയിക്കും. മറ്റുള്ളവരെ സഹായിക്കുന്ന ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് മുന്‍പു ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ ബിസിനസില്‍ ശത്രുക്കളുടെ ഉപദ്രമവുണ്ടാകാം. ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ കാര്യങ്ങളെല്ലാം ശരിയായ സ്പിരിറ്റിലെടുക്കാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പുതിയ പ്രൊജക്ടുകള്‍ , തുടങ്ങാന്‍ നല്ല ദിവസമാണ്. ഇത് ഭാവിയിലേയ്ക്കു കൂടുതല്‍ ഉപകാരപ്രദമായ നിക്ഷേപങ്ങള്‍ നടത്തും. കുടുംബമാണ് വിജയത്തിന്റെ അടിത്തറയെന്ന സ്ത്യം തിരിച്ചറിയും. ഇത് കൂടുതല്‍ ഊര്‍ജം പകരും.



Click it and Unblock the Notifications
