Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ രാശിയ്ക്കിന്ന് സാമ്പത്തികം നല്ലത്
ഈ രാശിയ്ക്കിന്ന് സാമ്പത്തികം നല്ലത്
ദിവസങ്ങളുടെ ഗതിവേഗം നാം പോലും പ്രതീക്ഷിയ്ക്കാത്ത വിധത്തിലാണ് പോകുക. നമ്മുടെ ജീവിതവും എന്തിന്, ഓരോ ദിവസങ്ങള്‍ പോലും പല രീതിയില്‍ പ്രതീക്ഷിയ്ക്കാതെ കടന്നു പോകും.
ഗ്രഹങ്ങളും രാശിയുമെല്ലാം നമ്മുടെ ജീവിതത്തെ, ഓരോ ദിവസങ്ങളേയും സ്വാധീനിയ്ക്കും.
ഇതു പ്രകാരോ 2019 മാര്‍ച്ച് 6 ബുധനാഴ്ചയിലെ നിങ്ങളുടെ രാശി നില നല്ലതോ മോശമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ദൈവത്തോട് അടുത്തു നില്ക്കുന്ന, ഇതിനു താല്പര്യം തോന്നുന്ന ദിവസമാണ്. ഇതു പോലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിയ്ക്കുന്ന ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും ശാന്തത കൈവിടാത്ത ദിവസമാണ്. പ്രശ്നങ്ങളുടെ അടിവേരുകള്‍ കണ്ടെത്തി പരിഹാരം കണ്ടെത്തും. വിജയം കയ്യെത്തിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ ആദര്‍ശങ്ങള്‍ നഷ്ടപ്പെട്ടു പോകാതെ കാക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിയമ സംബന്ധമായ പ്രശ്നം രമ്യമായി പരിഹരിയ്ക്കുന്ന ദിവസമാണ്. ധൈര്യം ഏറെ വേണ്ട ഒരു ദിവസവുമാണ്. നിങ്ങളുടെ തീരുമാനങ്ങളില്‍ നിന്നും പുറകോട്ടു പോകരുത്. ചിലരുടെ അടുത്ത് ഉറച്ച നിലപാടുകള്‍ വേണ്ടി വരും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പങ്കാളിയുമായി ഒരുമിച്ചിരുന്നു വാക്കുതര്‍ക്കങ്ങളും സ്വരച്ചേര്‍ച്ചയില്ലായ്മയും പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതു നന്നായിരിയ്ക്കും. പൊതുവേ ജീവിതത്തിലെ സുഖങ്ങള്‍ മാത്രമാണ് കൂടുതലും ലഭിച്ചിട്ടുള്ളതെങ്കിലും മറു ഭാഗത്തും എത്തിപ്പെടാന്‍ സാധ്യതയുമുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച് ഇവര്‍ തനിക്കെത്ര വലുതാണെന്നു കാണിയ്ക്കുവാനുള്ള ദിവസം. ചെറിയൊരു മര്യാദ ചിലപ്പോള്‍ വലിയ നേട്ടമായിരിയ്ക്കും, നല്‍കുക. ജോലിയിലും ബിസിനസിലും എല്ലാ സാഹചര്യങ്ങളേയും തന്മതത്വത്തോടെ നേരിടും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഉള്ളിലെ ചിന്തകള്‍ക്ക് ശ്രദ്ധ നല്‍കേണ്ട ദിവസമാണ്. ടൂറിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആത്മാര്‍ത്ഥത നിങ്ങള്‍ സ്നേഹിയ്ക്കുന്നവര്‍ക്കു മനസിലാകുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങള്‍ക്കു പ്രയോജനകരമാകുന്ന, ഭാഗ്യമാകുന്ന ദിവസമാണ്. പുതിയ സംരംഭങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ കഴിവും അധ്വാനവും നിങ്ങളുടെ പേരു വര്‍ദ്ധിപ്പിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ധാരാളം പ്രശംസ ലഭിയ്ക്കുന്ന ദിവസമാണ്. ഇത് കൂടുതല്‍ നല്ല രീതിയില്‍ ജോലി ചെയ്യുവാന്‍ പ്രേരണ നല്‍കും. ഇത് നിങ്ങളുടെ തലക്കനം വര്ദ്ധിപ്പിയ്ക്കാനോ ഇതു വഴി ജോലിയെ ബാധിയ്ക്കാനോ ഇടയാക്കാതെയിരിയ്ക്കുക. സംസാരത്തിലും ഏറെ ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ശരിയായ കാര്യങ്ങള്‍ ഉയര്ത്തിപ്പിടിയ്ക്കേണ്ട, ഇതു മുറുകെപ്പിടിയ്ക്കേണ്ടുന്ന ദിവസമാണ്. അനീതിയ്ക്കെതിരെ ശബ്ദിയ്ക്കും. നല്ല ദിവസമാണ് പൊതുവേ രാശി പ്രകാരം പറയുന്നത്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ബിസിനസിലുള്ളവര്‍ക്ക് എതിരാളികളാല്‍ ബുദ്ധിമുട്ടുണ്ടാകുന്ന ദിവസമാണ്. ആരോഗ്യത്തിലും ശ്രദ്ധ വേണം. പ്രണയിക്കുന്നയാള്ക്കൊപ്പം നല്ല നിമിഷങ്ങളുണ്ടാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ജോലികള്‍ ബാക്കി വന്നതു ചെയ്തു തീര്‍ക്കാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ കരിയറിന്റെ കാര്യത്തില്‍ ഭാവിയില്‍ നല്ലതു വരത്തക്ക വിധത്തിലെ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി നല്ല ദിവസമാണ്. ധന നില മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന സാമ്പത്തിക കാര്യങ്ങള്‍ നടക്കും. എന്നാല്‍ നിങ്ങളുടെ തകര്‍ച്ച രഹസ്യമായി ആഗ്രഹിയ്ക്കുന്നവരുമായി ഇടപെടാനും ഇന്നു സാധ്യതയുണ്ട്. ഇതു കൊണ്ടു ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
