Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ലക്ഷ്യം നേടാന്‍ അധ്വാനിയ്ക്കും രാശി
ലക്ഷ്യം നേടാന്‍ അധ്വാനിയ്ക്കും രാശി
ശുഭ പ്രതീക്ഷകളോടെ ദിവസങ്ങള്‍ തുടങ്ങുന്നവരാണ് നാം. നല്ല ദിവസം പ്രതീക്ഷിച്ചും അതിനായി പ്രാര്‍ത്ഥിച്ചും അതിനായി പ്രവര്‍ത്തിച്ചും നീങ്ങുന്നവര്‍. എന്നാല്‍ ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യം പലപ്പോഴും മാറി മറിഞ്ഞു വരും. ചിലപ്പോള്‍ നല്ല ദിവസമാകും, ചിലപ്പോള്‍ മോശവും.
ദിവസങ്ങളുടെ ഗതി നിര്‍ണയത്തില്‍ രാശികള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. നല്ല രാശിയെങ്കില്‍, രാശി ഫലം അനുകൂലമെങ്കില്‍ അനുകൂല ഫലം. അല്ലെങ്കില്‍ പ്രതികൂലവും.
രാശി 2019 ജൂണ്‍ ആറ് വ്യാഴാഴ്ച നിങ്ങള്‍ക്ക് അനുകൂലമാണോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ ക്രിയേറ്റീവായ, വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ദിവസമാണ്. ജോലി സ്ഥലത്തും ഗുണങ്ങളുണ്ടാകും. റിലാക്സ് ചെയ്യുകയും വേണം. കാരണം ആരോഗ്യത്തിന് ഇത് അത്യാവശ്യമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുന്ന ദിവസമാണ്. ഇതിനു വിചാരിച്ച പ്രയോജനം ലഭിയ്ക്കില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. പൊതുവേ പ്രശ്ന രഹിതമായ ദിവസമാണ് ഇന്ന്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മറ്റുളളവരെ, പ്രത്യേകിച്ചും വിപരീത സെക്സിലുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ സഹായം തേടും. വൈകീട്ട് പ്രണയിക്കുന്നയാളുമൊത്ത് സന്തോഷകരമായ നിമിഷങ്ങളുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് കുട്ടികളുടെ ഭാവിയെക്കരുതി കഠിനാധ്വാനം ചെയ്യുന്ന ദിവസമാണ്. വൈകീട്ടോടെ അവരുടെ പഠനത്തെ കുറിച്ച് നല്ല വാര്‍ത്തകള്‍, വിജയ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. മെഡിറ്റേഷന്‍, പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങള്‍ക്കായി സമയം ചെലവാക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബെസ്റ്റ് ഡേ എന്നു പറയാനാകില്ലെങ്കിലും നിങ്ങളുടെ ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്യും. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിച്ച ലാഭമുണ്ടാകില്ല. ബന്ധങ്ങളുടെ കാര്യത്തില്‍ വിള്ളല്‍ വീഴാതിരിയ്ക്കാന്‍ ഉറപ്പിച്ചു പിടിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ ഏറെ നല്ല ദിവസം. എക്സലന്റ് എന്നു പറയാവുന്ന ദിവസമാണ്. ജോലിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെങ്കിലും ഇതു മറി കടക്കുവാന്‍ സാധിയ്ക്കും. വൈകീട്ട് പാര്‍ട്ടി ടൈം എന്നു പറയാം.

യ്ക്ക് ഇന്ന് നിങ്ങള്‍ക്കു
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു താല്പര്യമുള്ള കാര്യത്തില്‍ നിങ്ങള്‍ സ്പെഷലായി എന്തെങ്കിലും ചെയ്യുന്ന ദിവസമാണ്. പഴയ ഓര്‍മകള്‍ നിങ്ങളിലേയ്ക്കു കടന്നു വരും. നിങ്ങളുടെ മനസ് നിങ്ങള്‍ക്കു സ്പെഷലായ ഒരാളോടു തുറന്നു പറയുവാനും സാധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കലകളില്‍ ഏറെ ക്രിയേറ്റീവിറ്റി കാണിയ്ക്കുന്ന ദിവസമാണ്. വൈകീട്ടോടെ റൊമാന്സിനു പറ്റുന്ന ദിവസവുമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഉയര്‍ന്ന രീതിയില്‍ ചിന്തിയ്ക്കുന്ന, അതേ സമയം സിംപിളായി ജീവിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ജോലിയെ നല്ല ആശയങ്ങള്‍ കൊണ്ടും നയതന്ത്രത്തോടെയും സമീപിയ്ക്കുക. കുടംബത്തിന് അവരോടുളള നിങ്ങളുടെ കരുതല്‍ തിരിച്ചറിയാന്‍ സാധിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ നല്ല ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലിയിലെ സമ്മര്‍ദത്താല്‍ ശാന്തമായ ഒഴിവു കാലത്തിനായി മനസു കൊതിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സങ്കല്പങ്ങളെ അതിന്റെ വഴിയ്ക്കു വിടുക. യാത്രകള്‍ക്കു സാധ്യത.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കുടുംബവുമായി അടുത്തു നില്ക്കുന്ന ദിവസമാണ്. നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ട പരിഗണന നല്‍കുന്നില്ലെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന ദിവസം. നിങ്ങളുടെ ആത്മാര്‍ത്ഥത അവരുടെ ഹൃദയത്തെ സ്പര്ശിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ദിവസമാണ്. ഇവയുടെ ഉറവിടം മനസിലാക്കുന്നത് പകുതി ജോലി പൂര്‍ത്തീകരിയ്ക്കുവാന്‍ സഹായിക്കും. ധൈര്യത്തോടെ മുന്നേറി ഇവ പരിഹരിയ്ക്കുവാനും.



Click it and Unblock the Notifications
