Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ധന ഭാഗ്യം ഫലമാണ് ഈ രാശിയ്ക്ക്
ധന ഭാഗ്യം ഫലമാണ് ഈ രാശിയ്ക്ക്
ദിവസങ്ങളുടെ ഗതി നിയന്ത്രമം പല വഴികളിലൂടെയാണ്. നമ്മുടെ കൈപ്പിടിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല, അത്. പല കാര്യങ്ങള്‍, പല ഘടകങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിയ്ക്കന്ന ഒന്നുമാണ്. ചിലത് നമ്മുടെ മനം പോലെ, പ്രവൃത്തി പോലെ, ചിലത് ഏതോ ശക്തികള്‍ നിയന്ത്രിയ്ക്കുന്നതും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇത്തരം നിയന്ത്രണങ്ങളുടെ വാഹകനാണെന്നു പറഞ്ഞാല്‍ തെറ്റില്ല. രാശി പ്രകാരം ഓരോ ദിവസ ഫലങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.
ഇന്നത്തെ ദിവസം, അതായത് 2019 ഏപ്രില്‍ 6 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏകാന്തത ഇഷ്ടപ്പെടുന്ന ഒരു ദിവസമാണ്. ഇതു ചിലപ്പോള്‍ ഏതെങ്കിലും നിരാശ കാരണവുമാകാം. ഇതു കൊണ്ടു തന്നെ മെഡിറ്റേഷന്‍ പോലുള്ളവയോടു താല്പര്യം തോന്നും. ഇതു നല്ലതാണ്. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യുന്നതും നല്ലതാണ്. കലാപരമായ എന്തെങ്കിലും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് രാവിലെ ബിസിസ് സംരംഭങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാകുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം ഇതു കുറയും. വൈകീട്ടോടെ സാമ്പത്തികമായ നേട്ടങ്ങള്‍ വന്നു ചേരും. ബന്ധങ്ങള്‍ മെച്ചപ്പെടുത്തും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ജോലിയിലും മീറ്റിംഗുകളിലുമെല്ലാം തെളിഞ്ഞു നില്ക്കും. ഇതിനു വേണ്ടി പ്രവര്‍ത്തിയ്ക്കും. വൈകീട്ടോടെ പ്രണയിക്കുന്നയാള്ക്കൊപ്പം നല്ലൊരു ഡിന്നറിനും സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലും സന്തോഷിയ്ക്കാനുള്ള അവസരങ്ങള്‍ക്കും ഒരു പോലെ സമയം കണ്ടെത്തും. പുതിയ ബിസിനസ് ഡീലുകള്‍ക്കു സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ സാധ്യത.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഏറെ അടുത്തു നില്ക്കുന്ന ദിവസമാണ്. നിങ്ങളെ മനസിലാക്കാന്‍ അവര്‍ക്കാകുകയും ചെയ്യും. സന്തോഷകരമായ കൂട്ടുകെട്ടുകളില്‍ സമയം പോകും. അല്പ കാലമായുള്ള ആഗ്രഹം സാധിച്ചു കിട്ടുന്ന ദിവസവുമാണ്. ഇന്നു തുടങ്ങുന്ന ബന്ധങ്ങള്‍ ഏറെക്കാലം നീണ്ടു നില്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതം ഏറെ ഉയരത്തിലെത്തുന്ന, നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. പ്ലാനുകള്‍ പരിപൂര്‍ണതയോടെ ചെയ്തു തീര്‍ക്കും. വൈകീട്ടോടെ കുടുംബത്തില്‍ നിന്നും ഏറെ സ്നേഹവും ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഭാവിയിലെ വിജയങ്ങളെക്കുറിച്ചു ചിന്തിച്ചു തീരുമാനങ്ങളെടുക്കാനും ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കാനും ശ്രമിയ്ക്കും. കാര്യങ്ങളെല്ലാം നിങ്ങളുടെ വഴിയ്ക്കു വരികയും ചെയ്യും. വൈകീട്ടോടെ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം സമയം ചിലവഴിയ്ക്കുക. ഇതിന് ഭക്ഷണമോ സിനിമയോ വഴിയാക്കാം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍, മാറ്റങ്ങള്‍ കൊണ്ടു വരുന്ന ദിവസമാണ്. ചില ശീലങ്ങള്‍ മാറ്റാന്‍ പ്രയാസമുണ്ടെങ്കിലും ശ്രമിച്ചാല്‍ സാധിയ്ക്കും. നിങ്ങളുടെ തീരുമാനങ്ങളും കഴിവുമെല്ലാം അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും സന്തോഷിപ്പിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടാതിരിയ്ക്കാന്‍ ഏതറ്റം വരെ വേണമെങ്കിലും പോകും. നിങ്ങളുടെ സഹപ്രവര്‍ത്തകരും സീനിയര്‍മാരും നിങ്ങളുടെ അര്‍പ്പണ ബോധത്തെ അഭിനന്ദിയ്ക്കും. ധനഭാഗ്യവും ഫലമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നല്ല ഉത്മാഹത്തോടെയുള്ള ദിവസമാകും. വീട്ടില്‍ വീട്ടുകാരുടെ വിശ്വാസം നേടാന്‍ കഷ്ടപ്പെടും. ജോലി സ്ഥലത്ത് ഈ ഗുണം നിങ്ങള്‍ക്കു ലഭിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഏറെ ഊര്‍ജമുള്ള ദിവസമാണ് ഇന്ന്. പുതിയ സ്കീമുകള്‍ക്ക് സുഹൃത്തുക്കളുടെ പിന്തുണ ലഭിയ്ക്കും. ഇതുപോലെ ബാക്കിയുള്ള ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടിയും വരും. ഇത് അപ്രാപ്യവുമല്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഏറ്റെടുക്കുന്നതെല്ലാം വിജയിക്കും. ഇതിനുള്ള ഫലം ലഭിയ്ക്കും. പുതിയ നല്ല ഐഡിയകളും പുതിയ എനര്‍ജിയുമെല്ലാം ലഭിയ്ക്കുന്ന ദിവസമാണ്.



Click it and Unblock the Notifications
