Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല വാര്‍ത്ത തേടിയെത്തും ഈ രാശിയെ ഇന്ന്
നല്ല വാര്‍ത്ത തേടിയെത്തും ഈ രാശിയെ ഇന്ന്
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി നമ്മുടെ ഓരോ ദിവസങ്ങളേയും ജീവിതത്തേയും പല തരത്തില്‍ സ്വാധീനിയ്ക്കുന്നുണ്ട്. ചിലപ്പോള്‍ നല്ല ഫലമാകും, ചിലപ്പോള്‍ മോശം ഫലവും.
രാശി, ഗ്രഹ സ്വാധീനത്തിനൊപ്പം നമ്മുടെ സത്പ്രവൃത്തിയും സത്ചിന്തകളുമെല്ലാം ഏറെ ഗുണം നല്‍കും.
രാശി പ്രകാരം 2019 മാര്‍ച്ച് 5 ചൊവ്വാഴ്ച നിങ്ങളുടെ ദിവസം എങ്ങനെ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്നു പൊതുവേ സയന്‍സ് സംബന്ധമായ കാര്യങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന, വിദ്യാര്‍ത്ഥികള്‍ക്കു പൊതുവേ ഗുണകരമായ ദിവസമാണ്. പഠനത്തില്‍ ഏറെ മെച്ചം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു പൊതുവേ ഉത്കണ്ഠ കാരണം സ്ട്രെസും മറ്റുമുണ്ടാകുന്ന ദിവസം. ജോലിയില്‍ വൈകീട്ടോടെ വിജയമുണ്ടാകും. ബിസിനസ് കഴിവുകളുടെ കാര്യത്തില്‍ നിങ്ങള്‍ റോള്‍ മോഡലാകും

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഇമോഷനുകള്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന ദിവസമാണ്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിയ്ക്കാന്‍ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തിന്റെ പേരില്‍ നിങ്ങള്‍ അല്പം ഭയമുണ്ടാകുന്ന ദിവസം. ആര്‍ട്സിനെ നിങ്ങളുടെ കഴിവ് നിങ്ങള്‍ക്ക് ആരാധകരെ നേടിത്തരും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി കുടുംബത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു വേണം, പറയാന്‍. ജോലിയിലും പണമുണ്ടാക്കുന്നതിലും മുഴുകി ഇത്തരം കാര്യങ്ങളില്‍ ഉപേക്ഷ കാണിയ്ക്കുന്നത് നിര്‍ത്തുക. പങ്കാളിയുമായി അടുപ്പം വര്‍ദ്ധിപ്പിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് തെറ്റുകള്‍ പറ്റിയാല്‍ ഇത് ധൈര്യപൂര്‍വം ഏറ്റെടുക്കേണ്ട ദിവസം. മനുഷ്യരായാല്‍ തെറ്റു കുറ്റങ്ങള്‍ പറ്റുന്നത് സ്വാഭാവികമാണെന്നറിയുക. ഇത് സ്വീകരിയ്ക്കാന്‍, സമ്മതിയ്ക്കാന്‍ മനസുണ്ടാവുകയെന്നത് മഹത്തരമാണ്. പഴയ സൗഹൃദങ്ങളും ബന്ധങ്ങളും പുതുക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ ബുദ്ധി മറ്റുള്ളവര്‍ക്കു മുന്നില്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുക. നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യുകയെന്നതിലാണു കാര്യം.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്നു ജോലിയുടെ തിരക്കില്‍ നിന്നും വിടുതല്‍ നേടേണ്ട സന്ദര്‍ഭമാണ്. ഇതിനായി വെക്കേഷന് തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല. വൈകീട്ടോടെ പ്രിയപ്പെട്ടവരില്‍ നിന്നും മുറിവേല്‍പ്പിയ്ക്കുന്ന ചില വാക്കുകള്‍ കേള്‍ക്കേണ്ടി വരും. ന്നു കരുതി ഇത് വല്ലാതെ ബാധിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ നിങ്ങളുടെ അടിത്തളയിളകുന്നു എന്നൊരു തോന്നലിന് സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസത്തേയും ഇതു ബാധിച്ചേക്കാം. എന്നാലും ഇതൊന്നും നിങ്ങളെ തളര്‍ത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് തുറന്ന മനസോടെ പെരുമാറുന്നത് അതിന്റേതായ ഗുണങ്ങള്‍ നല്‍കും. പങ്കാളി പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കും. ഇത് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരവുമാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെക്കാലം കാത്തിരുന്ന സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ലക്ഷ്യം മുന്നില്‍ കണ്ട് ജോലിയില്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. ഇത് പ്ലാനുകള്‍ ഉണ്ടാക്കുവാനും ഭാവിയിലേയ്ക്കു വേണ്ട തീരുമാനങ്ങള്‍ എടുക്കുവാനും സഹായിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കിലും നടക്കുന്ന നല്ല കാര്യങ്ങള്‍ കാരണം ഈ ആഗ്രഹം ഉപേക്ഷിയ്ക്കും

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു പൊതുവേ ചില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കും. ഇതു വഴി ജീവിതത്തില്‍ മാററങ്ങളുമുണ്ടാകും. നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്കും കഠിനാധ്വാനത്തിനും നിങ്ങള്‍ക്ക് അംഗീകാരം ലഭിയ്ക്കുകയും ചെയ്യും. ഇതെല്ലാം നിങ്ങള്‍ ശരിയായ വഴിയിലാണെന്ന് ഉറപ്പു വരുത്താനും സഹായിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിവസമാണ്. രാവിലെ ഏറെ തിരക്കുള്ള ദിവസമെങ്കിലും വൈകീട്ടോടെ സന്തോഷകരമായ സന്ദര്‍ഭങ്ങളുണ്ടാകും.



Click it and Unblock the Notifications
