Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നല്ല അവസരങ്ങള്‍ക്കു സാധ്യത ഈ രാശിയ്ക്ക്
നല്ല അവസരങ്ങള്‍ക്കു സാധ്യത ഈ രാശിയ്ക്ക്
നല്ല ദിവസമാകണമേയെന്ന പ്രാര്‍ത്ഥനയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നവരാണ് എല്ലാവരും. ദിവസം കാത്തു വച്ചിരിയ്ക്കുന്നതെന്ത് എന്ന പ്രതീക്ഷയോടെ ഉണരുന്നവര്‍. നമ്മുടെ ദിവസങ്ങളെ നല്ലതും മോശവുമാക്കുന്നതില് പല കാര്യങ്ങള്‍ക്കും പങ്കുണ്ട്. ഇതില്‍ നാമെന്ന വ്യക്തി വരും, നമുക്കു നിയന്ത്രിയ്ക്കാനാത്ത ചില കാര്യങ്ങളും പെടും.
നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത ഇത്തരം കാര്യങ്ങളാണ് രാശി ഫലവും ഗ്രഹനിലയുമെല്ലാം. സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഓരോ ദിവസവും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്.
രാശി പ്രകാരം ഇന്നത്തെ, അതായത് 2019 എപ്രില്‍ 5 വെള്ളിയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ശാരീരിക സൗന്ദര്യം കാത്തു സൂക്ഷിയ്ക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുന്ന ദിവസമാണ്. റൊമാന്റിക് ഡേറ്റിനു സാധ്യതയുള്ള ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ പ്രാക്ടിക്കലും റിയലിസ്റ്റിക്കുമാകാന് ശ്രമിയ്ക്കേണ്ട ദിവസമാണ്. നിങ്ങള്‍ പൊതുവേ ഇമോഷണലാണെങ്കിലും ഇതു തീരുമാനങ്ങള്‍ എടുക്കാനുള്ള നിങ്ങളുടെ കഴിവിനെ, നിങ്ങളുടെ തീരുമാനങ്ങളെ ബാധിയ്ക്കരുത്. ഏകാഗ്രതയോടെ ജോലികള്‍ ചെയ്യുവാന്‍ ശ്രമിയ്ക്കുക. ചിലപ്പോഴെങ്കിലും മനസിനേക്കാള്‍ ബുദ്ധിയ്ക്കു പ്രാധാന്യം നല്‍കേണ്ടതും അത്യാവശ്യമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൂര്‍ണ ശ്രദ്ധയും ജോലിയില്‍ കേന്ദ്രീകരിയ്ക്കുന്ന ദിവസമാണ്. പുതിയ പ്രോജക്ടുകളിലും മറ്റും ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. പുതിയ ജോലിയ്ക്കുള്ള അവസരങ്ങള്‍ വരും. സഹപ്രവര്‍ത്തരുടെ പൂര്‍ണ പിന്തുണ ലഭിയ്ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ഇന്ന് ലഭിയ്ക്കുന്ന അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ക്കു പിഴ നല്‍കേണ്ടി വരുന്ന അവസങ്ങള്ക്കു സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. നിങ്ങളുടെ ശ്രദ്ധാപൂര്‍വമായ സമീപനങ്ങള്‍ പ്രശ്നങ്ങളില്‍ ചെന്നു ചാടാതിരിയ്ക്കുവാന് സഹായിക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കാരണം ആകെ ആശയക്കുഴപ്പത്തിലാകുന്ന ദിവസമാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതു പരിഹരിയ്ക്കുവാനായി ശ്രമിയ്ക്കുക. ജീവിതത്തില്‍ മുന്നോട്ടു പോകുവാന്‍ ശ്രമിയ്ക്കുക. ഇത്തരം സാഹചര്യങ്ങള്‍ പെട്ടെന്നു തന്നെ നീങ്ങിപ്പോകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഉള്ളിലുള്ള ടെന്‍ഷനും സ്ട്രെസുമെല്ലാം ഇല്ലാതാകുന്ന ദിവസമാണ്. ഗുണകരമായ, ഉന്നതിയുള്ള ദിവസമാണ് ഇന്ന്. പാര്‍ട്ടികള്‍ക്കു ക്ഷണം ലഭിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പുതിയ ടെക്നോളജികള്‍ പഠിച്ചെടുക്കാന്‍ സമയം കണ്ടെത്തും. ഈഗോ മാറ്റി വച്ചു പ്രവര്‍ത്തിച്ചാലേ ഗുണം ലഭിയ്ക്കൂവെന്നോര്‍ക്കുക. എന്നാല്‍ മാത്രമേ ഉയര്‍ച്ചയുടെ വഴിയിലൂടെ പോകാന്‍ സാധിയ്ക്കൂ.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് എത്ര ഉയരത്തിലെത്തിയാലും വിനയമുളളവരാകണം എന്ന പാഠം ഓര്മ വേണം. വിജയം തലയില്‍ കയറാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. കാര്‍ക്കശ്യവും അമിത ആത്മവിശ്വാസവും കയ്യില്‍ വരുന്നത് പോകാന്‍ ഇടയാക്കുമെന്നോര്ക്കുക. ദയ നിറഞ്ഞ സ്വഭാവം കാത്തു സൂക്ഷിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജോലിയിലെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും നിങ്ങള്‍ക്ക് ഫലം നല്‍കും. കരിയറില്‍ പുതിയ നല്ല വഴിത്തിരിവിനു സാധ്യത. ഇതു ഇന്റര്‍വ്യൂ രൂപത്തിലുമാകാം. നല്ല ഓഫറുകള്‍ക്കു സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഭാവിയെ കുറിച്ചു ചിന്തിയ്ക്കുമ്പോഴും തീരുമാനിയ്ക്കുമ്പോഴും ഇമോഷനുകളുടെ അടിസ്ഥാനത്തില്‍ ചെയ്യരുത്. പ്രാക്ടിക്കലായി തീരുമാനമെടുക്കുക. സന്തോഷവും സ്നേഹവും ചുറ്റും പരത്തുന്ന ദിവസവുമാണ് നിങ്ങള്‍ക്കിത്. ഏതു വഴി തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അര്ഹിയ്ക്കുന്നവരുടെ ഉപദേശം തേടുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ നിങ്ങളുടെ ഇമോഷനുകളും ഹൃദയവുമെല്ലാം വെളിപ്പെടുത്താം. എപ്പോഴും ധീരതയുടെ മുഖപടം അണിഞ്ഞു നില്ക്കേണ്ടതില്ലെന്നര്ത്ഥം. ഇത് വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വ്യക്തി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ട സന്ദര്‍ഭമാണ് ഇന്ന്. ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പങ്കാളിയോട്. പങ്കാളികള്‍ പരസ്പരം ഭരിയ്ക്കാന്‍ നോക്കാതിരുന്നാല്‍ നല്ല രീതിയില്‍ ജീവിതം മുന്നോട്ടു പോകും.



Click it and Unblock the Notifications
