Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
സംഭവബഹുലമായ ദിനം ഈ രാശിയ്ക്ക്
സംഭവബഹുലമായ ദിനം ഈ രാശിയ്ക്ക്
ഭാഗ്യവും നിര്‍ഭാഗ്യവും ഓരോ ദിവസവും മാറി വരും. ഇന്നത്തെ ഭാഗ്യം നാളെ ദുര്ഭാഗ്യമാകും, തിരിച്ചും. ഇതില്‍ പല ഘടകങ്ങളും പ്രധാനപ്പെട്ടതുമാണ്.
രാശി അഥവാ സോഡിയാക് സൈന്‍ നമ്മുടെ ദിവസങ്ങളെ, ഭാഗ്യങ്ങളെ, വര്‍ത്തമാനത്തെ, ഭാവിയെ എല്ലാം ബാധിയ്ക്കുന്ന ഒന്നാണ്. കഴിഞ്ഞു പോയ കാലങ്ങളിലും രാശി സ്വാധീനം നാമറിയാതെ സ്വാധീനിച്ചിട്ടുമുണ്ട്.
രാശി നമുക്ക് അനുകൂലമായി നില്ക്കുകയാണെങ്കില് നല്ല ഫലമാണ് ലഭിയ്ക്കുക. അല്ലെങ്കില്‍ ദോഷം ഫലവും. രാശി ഫലം ഇന്നത്തെ ദിവസം, അതായത് 2019 ജൂണ്‍ 4 ചൊവ്വാഴ്ച നിങ്ങള്‍ക്ക് അനൂകൂലമോ പ്രതികൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശിയ്
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വകാര്യ ജീവിതം, പ്രത്യേകിച്ചും ബന്ധങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുവാന്‍ ഏറെ പ്രയത്നിയ്ക്കുന്ന ദിവസമാണ്. പൊതുവേ ത്രില്ലിംഗ് ദിവസം. ബാക്കി വച്ച ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ ശ്രമിയ്ക്കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് വളരെ ശ്രദ്ധാലുവായ, അതേ സമയം സ്പിരിച്വലായ ദിവസമാകും. കലകളില്‍ താല്പര്യമുണ്ടാകുന്ന ദിവസവുമാണ്. മറുപക്ഷത്തെ, അതായത് വിപരീത സെക്സിനെ ആകര്‍ഷിയ്ക്കുകയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു സമാനമായ വ്യക്തികളുമായി നല്ല നിമിഷങ്ങളുണ്ടാകും. ജോലിയില്‍ പരിപൂര്‍ണത വരുത്തുവാന്‍ ശ്രമിയ്ക്കും. അതായത് പെര്‍ഫെക്ടായി ജോലി ചെയ്യുനവാന്. പ്രാക്ടിക്കലായി മാറുന്ന ദിവസവുമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പൊതുവേ വെല്ലുവിളികളുള്ള ദിവസമാണ്. ഇതു കൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയിരിയ്ക്കേണ്ട ദിവസവുമാണ്. ആത്മവിശ്വാസവും സ്വയംവിശ്വാസവും വളരെ പ്രധാനം. വീട്ടില്‍ ഇന്റീരിയല്‍ കാര്യങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് തെറ്റുകള്‍ പറ്റാന്‍ സധ്യതയുള്ള ദിവസമാണ്. ഇതു പോലെ കൂടുതല്‍ പ്രാക്ടിക്കലാകുന്നതും ശരിയല്ലെന്നു പറയാം. റിലാക്സ് ചെയ്യുക. ജോലിയുടെ കാര്യത്തിലും ശ്രദ്ധ വേണം. സ്വന്തം ലുക്കില്‍, അതായത് രൂപത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ സംഭവബഹുലമായ ദിവസമാണ്. വളരെ പ്രൊട്ടക്ടീവാകുന്ന ദിവസവുമാണ്. ചില മുന്‍ധാരണകളും തിരുത്തപ്പെടും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പഴയ പ്രണയ ബന്ധത്തെ കുറിച്ചോര്‍ക്കുന്ന ദിവസമാണ്. വൈകീട്ടോടെ ഗുണ ദോഷ സമ്മിശ്രമായ ദിവസവുമാണ്. നിങ്ങള്‍ക്കു ചെയ്യാനുള്ളതു ചെയ്യാന്‍ മറക്കരുത്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പൊതുവേ വളരെ ആക്ടീവായ, ഒന്നിന്നു പുറകെ മറ്റൊന്നായി കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. എന്നാല്‍ അമിതമായ ജിജ്ഞാസയും ഉത്കണ്ഠയുമെല്ലാം ആരോഗ്യത്തിനു ദോഷം വരുത്തും. നിങ്ങള്‍ക്ക് ഏറെ ഊര്‍ജസ്വലതയുള്ള ദിവസവും കൂടിയാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലിയില്‍ മാത്രം കൂടുതല്‍ ശ്രദ്ധ വയ്ക്കുന്ന, ഇതില്‍ മികവു പുലര്‍ത്തുന്ന ദിവസമാണ്. ജോലി ഭാരവും തിരക്കുമുള്ള ദിവസമാണെങ്കിലും ഇത് പൊതുവേ നല്ല രീതിയില്‍ പോകുന്ന ദിവസവുമാണ്. കുടുംബത്തിന്റെ സ്നേഹം നിങ്ങളെ സംരക്ഷിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ യുക്തി കണ്ടെത്തുന്ന ദിവസമാണ്. ജോലിയില്‍ സ്ട്രെസും വിഷമവുമെല്ലാം തോന്നും. എന്നാല്‍ ഭാവിയില്‍ നല്ലതു വരുമെന്ന ചിന്ത മുന്നോട്ടു പോകുവാന്‍ പ്രേരിപ്പിയ്ക്കും. കുടുംബത്തിന്റെ സ്നേഹം അനുഭവിയ്ക്കാന്‍ ഭാഗ്യം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ബുദ്ധികൂര്‍മതയോടെ തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണ്. തിടുക്കം ഒന്നിനും പരിഹാരമാകില്ല, പ്രത്യേകിച്ചും ഭാവിയിലേയ്ക്കുള്ള തീരുമാനങ്ങളില്‍.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കരിയറില്‍ ലക്ഷ്യങ്ങള്‍ നേടുന്ന ദിവസമാണ്. ബിസനസ് സംബന്ധമായ ടൂറിന് സാധ്യതയുണ്ട്. കുടുംബപരമായി എല്ലാം നല്ല രീതിയില്‍ നീങ്ങും.



Click it and Unblock the Notifications
