ധനം വരാന്‍ വഴി കാണും ദിവസമാണ് ഈ രാശിയ്ക്ക്

ധനം വരാന്‍ വഴി കാണും ദിവസമാണ് ഈ രാശിയ്ക്ക്

ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ ഗതി മാറ്റവും പതിവാണ്. നല്ലതും മോശവുമെല്ലാം വന്നു ചേരും. ഇതിന് കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളും ഇതല്ലാതെ നമ്മെ നിയന്ത്രിയ്ക്കുന്ന ശക്തികളുമെല്ലാം ഇതില്‍ ഭാഗഭാക്കാകും.

ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 4 വ്യാഴാഴ്ചയിലെ രാശി ഫലത്തെ കുറിച്ചറിയൂ,

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങലുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വയ്‌ക്കേണ്ട ദിവസമാണ്. പുതിയ ഭക്ഷണങ്ങളോ പാചകമ പരീക്ഷിയ്ക്കാന്‍ സാധ്യതയുള്ള ദിവസം. നിങ്ങള്‍ അവഗണിച്ചു കളഞ്ഞ ചില പഴയ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ ശ്രമിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കൂട്ടുകാരുടെ ചിന്തയുണ്ടാകുന്ന ദിവസമാണ്. പ്രണയത്തിന് ഏറെ സാധ്യതയുള്ള ദിവസമാണ്. ഇതു പോലെ വിവാഹ സാധ്യതകളും.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വീട്ടില്‍ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ വീട്ടുകാരുടെ ആവശ്യങ്ങള്‍ നിങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഇത് നിങ്ങള്‍ക്ക് ദേഷ്യമുണ്ടാകാന്‍ കാരണവുമാകും. ഇത്തരം ആവശ്യങ്ങള്‍ക്കായി വലിയ ചെലവുകള്‍ വന്നു ചേരും. ചെലവുകള്‍ ചുരുക്കി ധനം സമ്പാദിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സാമ്പത്തികം നിങ്ങളുടെ ബുദ്ധിപരമായ കാര്യങ്ങള്‍ കൊണ്ട് മെച്ചപ്പെടുത്തുവാന്‍ സാധിയ്ക്കും. വ്യക്തി ജീവിതത്തിലും കരിയറിലുമെല്ലാം വിജയമുണ്ടാകുന്ന ദിവസം. പല ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്ക് ലഭിയ്ക്കും. വൈകീട്ടോടെ നിങ്ങള്‍ നിങ്ങള്‍ക്കായി സമയം നീക്കി വയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് മാര്‍ക്കറ്റിംഗ് ജോലികളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്ക് നല്ല പ്രസന്റേഷന് സാധിയ്ക്കും. യാത്രകള്‍ വൈകുവാന്‍ സാധ്യതയുമുണ്ട്. നിങ്ങള്‍ക്ക് പാരമ്പര്യമായുള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതു നല്ലതാണ്. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൂല്യം തെളിയിക്കാന്‍ സാധിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് എഴുതാനുള്ള കഴിവുകള്‍ പുറത്തു വരുന്ന ദിവസമാണ്. നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിയ്ക്കുന്ന ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം നേടാന്‍ സാധിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുടംബത്തിനു വേണ്ടി കൂടുതല്‍ സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. വീട് മോടി പിടിപ്പിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ദിവസവും സമയവും. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിയ്ക്കും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് രോഗങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിയ്‌ക്കേണ്ട ദിവസവും. ആരോഗ്യകരമായ ഭക്ഷണ, വ്യായാമ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മനസര്‍പ്പിച്ചു ജോലി ചെയ്യുന്ന ദിവസമാണ്. എന്നാല്‍ പ്രയത്‌നത്തിനുള്ള ഗുണം ലഭിച്ചില്ലെന്നു വരും. എങ്കിലും നിങ്ങള്‍ക്കു നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിയ്ക്കാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് പ്രാധാന്യമേറും. നിങ്ങളുടെ സത്യസന്ധതയും പരിശ്രമവും ഫലവത്താകും. എന്നാല്‍ നാളെ അത്ര കണ്ട് അനുകൂലമാകില്ല. അതു കൊണ്ടു തന്നെ ഇന്നിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് അത് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഫലവത്താകുന്ന ദിവസമാണ്. ഇത് മറ്റുള്ളവരുടെ മനസില്‍ നിങ്ങളെക്കുറിച്ച് നല്ല അഭിപ്രായമുണ്ടാക്കും. ധനം വരാന്‍ വഴി കാണുന്ന ദിവസവുമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യങ്ങള്‍ക്കായി വഴി കണ്ടു പിടിയ്ക്കുവാന്‍ സാധിയ്ക്കും. നിങ്ങളെ നിങ്ങള്‍ തന്നെ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുക.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ ഏറെ ഹെക്ടിക്കായ ദിവസമാണ്. ജോലിയ്ക്കും പേഴ്‌സണല്‍ ജീവിതത്തിനുമായി ഗുണം കണ്ടു പിടിയ്‌ക്കേണ്ട ദിവസം. മതപരമായ ചില ചടങ്ങുകളില്‍ പങ്കെടുക്കും. ഇതല്ലാതെ പ്രത്യേകിച്ചൊന്നും നടക്കില്ല.

Story first published: Thursday, July 4, 2019, 11:32 [IST]
X
Desktop Bottom Promotion