Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഈ രാശിയ്ക്ക് ഭാഗ്യ കടാക്ഷം ഫലം
ഈ രാശിയ്ക്ക് ഭാഗ്യ കടാക്ഷം ഫലം
ഓരോ ദിവസങ്ങളും വ്യത്യസ്തങ്ങളാണ്. ചിലതു ഭാഗ്യവും മറ്റു ചിലതു ദുര്ഭാഗ്യവും കൊണ്ടുവരും. പല ഘടകങ്ങളും ഇത്തരത്തിലെ കാര്യങ്ങളെ സ്വാധീനിയ്ക്കുന്നുമുണ്ട്. നമ്മുടെ പൊസറ്റീവ് ഊര്‍ജം, പ്രവൃത്തി പിന്നെ രാശി, ഗ്രഹ സ്വാധീനവും.
ഇന്നത്തെ ദിവസം, അതായത് 2019 ഏപ്രില്‍ 4 വ്യാഴം നിങ്ങളുടെ രാശി ഫലം അറിയൂ, നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ തെളിഞ്ഞ ദിവസമാകും. ക്രിയേറ്റീവായ മൂഡെങ്കില്‍ നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യുക. ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന ഏറെ അഭിവൃദ്ധിയുള്ള ദിവസമാണ്. നിങ്ങളുടെ പ്ലാനുകളും കണക്കു കൂട്ടലുകളുമെല്ലാം നല്ല ഫലം തരാന്‍ സാധ്യതയുള്ള ദിവസമാണ്. ബിസിനസ് രംഗത്ത് നിങ്ങളുടെ സത്യസന്ധതയും കഴിവും സഹായകമാകും. ബിസിനസ് വിപുലീകരിയ്ക്കാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ മനോഭാവവും കഠിനാധ്വാനവും സമീപ ഭാവിയില്‍ നിങ്ങള്‍ക്ക് ധന ഭാഗ്യം കൊണ്ടു വരും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കേണ്ട ദിവസമാണ്. നിങ്ങളുടെ ദയയുള്ള, വിശാല മനസുള്ള പെരുമാറ്റം നിങ്ങളേക്കാള്‍ മറ്റുള്ളവരെ കുറിച്ചു ചിന്തിയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കാറുമുണ്ട്. കൂട്ടുകാരും കുടുംബക്കാരുമൊത്ത് കൂടുതല്‍ സമയം ചെലവഴിയ്ക്കാന്‍ ശ്രമിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ ചെയ്തികള്‍ക്ക് നിങ്ങള്‍ ശിക്ഷിയ്ക്കപ്പെടാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. നിങ്ങളുടെ ശ്രദ്ധ ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്നു ചാടാതിരിയ്ക്കാന്‍ അത്യാവശ്യമാണ്. വിലപ്പെട്ട ജീവിത പാഠങ്ങള്‍ നിങ്ങള്‍ പഠിയ്ക്കുന്ന ദിവസമാണ് ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കാര്യമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്ത ദിവസമാണ് ഇന്ന്. എന്നാലും ചില കാര്യമായ പ്രശ്നങ്ങളെങ്കിലും കൈകാര്യം ചെയ്യുവാന്‍ ശ്രദ്ധിയ്ക്കുക. തിരയ്ക്കൊപ്പം സഞ്ചരിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബുദ്ധിയും കലാപരമായ കഴിവുമെല്ലാം ആളുകളെ പിടിച്ചു നിര്‍ത്തുന്നതിനു സഹായിക്കും. അവരുടെ ശ്രദ്ധ നിങ്ങള്‍ നേടും. ഇത്തരം കഴിവുകള്‍ പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നതും നല്ലതാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സാധാരണ മടുപ്പിയ്ക്കുന്ന ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി യാത്ര പോകാന്‍ പ്ലാന്‍ ചെയ്യാവുന്ന സന്തോഷകരമായ ദിവസമാണ്. ചെറിയ പിക്നിക്കിനു സാധ്യതയുമുണ്ട്. ഇത് എനര്‍ജി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാകുകയും ചെയ്യും. സ്വകാര്യ ബന്ധങ്ങളില്‍ നല്ല ഫലമുണ്ടാകുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആത്മവിശകലനം നടത്തുന്ന ദിവസമാണ്. ഇത് വരും ദിവസങ്ങളില്‍ വളരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ നല്‍കുകയും ചെയ്യും. നിങ്ങളുടെ ഐഡികള്‍ ബോസിന്റെ അംഗീകാരം നേടുകയും അഭിനന്ദനം നേടുകയും ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഭാഗ്യ കടാക്ഷം കൊണ്ടു സ്വപ്നങ്ങള്‍ സത്യമാകുന്ന ദിവസമാണ്. മാറ്റങ്ങള്‍ സാധാരണയാണെന്നും നിരാശകള്‍ മറി കടക്കേണ്ടതാണെന്നും തിരിച്ചറിയുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്ലാനിംഗ് കൃത്യമായി ഉള്ള ദിവസമാണ്. ഇത് എങ്ങനെ നടപ്പാക്കണമെന്നതു മാത്രമാണ് ബാക്കിയാകുന്നത്. തടസങ്ങളും വൈകുന്നതുമെല്ലാം വഴിയില്‍ സാധാരണയുമാണ്. ഇതൊന്നും തന്നെ നിങ്ങളെ നിരാശപ്പെടുത്തരുത്. തടസങ്ങളെല്ലാം തന്നെ മാറുമെന്നു തിരിച്ചറിയുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഏറെ ചിലവാക്കുന്ന ദിവസമാണ്. എന്നാല്‍ ഇത് നിങ്ങളുടെ പോക്കറ്റില്‍ ഓട്ട വീഴ്ത്താതെ നോക്കേണ്ടതുമാണ്. ഓരോ ചുവടും ശ്രദ്ധയോടെ വേണം. നിങ്ങളുടെ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ നോക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ റൊമാന്റിക് ദിവസം എന്നു വേണം, പറയാന്‍. പങ്കാളികള്‍ ഉള്ളവര്‍ക്ക് അവരോടു കൂടുതല്‍ അടുപ്പം, പ്രണയം തേടുന്നവര്‍ക്ക് അതിനുള്ള സാധ്യത എന്നെല്ലാം പറയാം.ജോലിയോടുള്ള വീക്ഷണവും സമീപനവും മാറും. ഇത് നല്ല രീതിയിലായിത്തീരും. കരിയറിന് ഗുണം നല്‍കും.



Click it and Unblock the Notifications