Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
ക്ഷമ ഗുണം ചെയ്യും രാശിയിതാണ്
ക്ഷമ ഗുണം ചെയ്യും രാശിയിതാണ്
ദിവസങ്ങള്‍ കടന്നു പോകുന്നതിനോടൊപ്പം നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും മാറി മറിഞ്ഞു വരും. ചിലപ്പോള്‍ ഭാഗ്യമുള്ള ദിവസമാകും, ചിലപ്പോള്‍ ദുര്ഭാഗ്യമുള്ള ദിവസവും.
ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യ നിര്‍ണയത്തില്‍ രാശി സ്വാധീനവും പ്രധാനമാണ്. നല്ല രാശിയെങ്കില്‍ നല്ല ഭാഗ്യവും അല്ലെങ്കില്‍ മോശവുമാകും, ഫലം.
2019 ജൂണ്‍ 3 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മുതലിനെ കുറിച്ച് ഏറെ ബോധവാനാകുന്ന, ഇത് മറ്റാരുമായി പങ്കു വയ്ക്കാന്‍ തയ്യാറാകാത്ത ദിവസം. പ്രണയ, വിവാഹ സംബന്ധമായി നല്ലതു നടക്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സ്വന്തം രൂപത്തിലും വേഷത്തിലും മേയ്ക്കപ്പിലുമെല്ലാം ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. ഇതിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് രണ്ടു മനസു തോന്നുന്ന ദിവസമാണ്. പെട്ടെന്നു തന്നെ മൂഡു മാറ്റമുണ്ടാകുന്ന ദിവസമാണ്. ഇത് മെന്റല്‍ സ്ട്രെസ് ഉണ്ടാകുന്ന ദിവസമാണ്. കുടുംബത്തുള്ളവരുമായി സംസാരിച്ച് സ്ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും. ആരോഗ്യത്തെക്കുറിച്ചു കൂടുതല്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പുതിയ സംരംഭങ്ങളില്‍ വിജയമുണ്ടാകുന്ന ദിവസമാണ്. കുടുംബവും കൂട്ടുകാരുമായി ചേര്‍ന്നു സന്തോഷിയ്ക്കാന്‍ പറ്റിയ സമയവും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. വീടു നന്നാക്കുവാനും വീട്ടിലെ ഫര്‍ണിച്ചറുകള്‍ മാറ്റാനും സാധ്യതയുണ്ട്. കുടുംബവുമായി ചേര്‍ന്നു സന്തോഷിയ്ക്കുവാന്‍ അവസരമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കുട്ടികള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ടാകുന്ന ദിവസമാണ്. അംഗീകാരം നേടുന്ന ദിവസവും. യുക്തിയോടെ കാര്യങ്ങള്‍ ചെയ്യുന്ന ദിവസവും. എന്തെല്ലാം സംഭവിച്ചാലും സന്തോഷത്തോടെ ഇരിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് വിവാഹ, പ്രണയ സംബന്ധമായ കാര്യങ്ങളില്‍ ഇന്ന് നല്ല ദിവസമാണ്. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് അവരുമായി കൂടുതല്‍ അടുക്കുവാന്‍ സാധിയ്ക്കും. സന്തോഷകരമായ ദിവസമാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നല്ലൊരു ഭാവിയ്ക്കായി പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിയ്ക്കരുത്. നല്ല ക്ഷമ ഗുണം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് അടുപ്പമുള്ളവരും നിങ്ങളോട് വിസമ്മതം പ്രകടിപ്പിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ എല്ലാവരേയും എപ്പോഴും സന്തോഷിപ്പിയ്ക്കാന്‍ സാധിയ്ക്കില്ല. എന്നിരുന്നാലും ശ്രദ്ധയും ക്ഷമയും വേണ്ട ദിവസമാണ്. നിങ്ങളുടെ ക്ഷമ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നല്‍കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വിദേശ പഠനത്തിനായി ശ്രമിയ്ക്കുന്നുവെങ്കില്‍ ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ തുടങ്ങാന്‍ നല്ല ദിവസമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്ല ദിവസം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് മുന്‍പു ചെയ്ത പ്രയത്നം ഫലവത്താകുന്ന ദിവസമാണ്. ഇപ്പോള്‍ ലഭിച്ച നേട്ടങ്ങളില്‍ തൃപ്തി കണ്ടെത്താതെ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വലിയ നിക്ഷേപങ്ങള്‍ക്കു പോകാതിരിയ്ക്കുന്നതാണ് നല്ലത്. നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും നല്ലതല്ല. ജോലിയില്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നതു ഗുണം നല്‍കും.



Click it and Unblock the Notifications