Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഉയിര്ത്തെഴുന്നേല്ക്കും രാശിയാണ് ഇന്നിത്
ഉയിര്ത്തെഴുന്നേല്ക്കും രാശിയാണ് ഇന്നിത്
ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഓരോ മനുഷ്യരേയും പിന്തുടരും. ഒരു നാണയത്തിന്റെ ഇരു വശങ്ങള് പോലെ, പകലും രാത്രിയും പോലെ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ജീവിതത്തിന്റെ ഭാഗവുമാണ്.
പല കാര്യങ്ങളും നമ്മുടെ ഒരു ദിവസത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില്‍ നമ്മുടെ പ്രവൃത്തികളുള്‍പ്പെടെ പല കാര്യങ്ങളും പെടുന്നു. ഇതിനു പുറമേ നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയാത്ത പല പ്രപഞ്ച ശക്തികളും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതില്‍ ഗ്രഹ, രാശി സ്വാധീനം പ്രധാനപ്പെട്ടതാണ്.
2019 ജൂലായ് 3 ബുധനാഴ്ചയിലെ രാശി, ഗ്രഹ നില നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ദിവസം തുടങ്ങുന്നത് അല്പം പ്രയാസത്തോടെയാകും. നിങ്ങളുടെ കഴിവുകള്‍ പരിശോധിയ്ക്കപ്പെടാനുള്ള പല അവസരങ്ങളും വന്നു ചേരും. വൈകീട്ടോടെ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രകടനത്തിന് അഭിനന്ദനങ്ങളും ലഭിയ്ക്കും. ദൈവാനുഗ്രഹം കൂടെങ്കില് ചില പുതിയ കാര്യങ്ങള്‍ക്ക് ഒപ്പു വയ്ക്കാന്‍ ഭാഗ്യം ലഭിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മനസിലെ ചില ചിന്തകള്‍ നിങ്ങളെത്തന്നെ സങ്കീര്‍ണമാക്കും. തുറന്നു സംസാരിയ്ക്കുക. ഇതാണ് മറ്റുള്ളവരോട് കാര്യങ്ങള്‍ വ്യക്തമാക്കാനുള്ള എളുപ്പ വഴി. സന്തോഷകരമല്ലാത്ത സാഹചര്യങ്ങള്‍ നേരിടാന്‍ നിങ്ങളിന്നു തയ്യാറുമാകില്ല. എന്നിരുന്നാലും ഗ്രഹ ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലം തന്നെയാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് റൊമാന്റിക് മൂഡുണ്ടാകുന്ന ദിവസമാണ്. പ്രണയത്തിനും സാധ്യതയുള്ള ദിവസമാണ്. ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം നിങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവിനെ പുറത്തു കൊണ്ടു വരും. നിങ്ങളുടെ കഴിവും ബുദ്ധിയുമെല്ലാം അളക്കുന്നത് നിങ്ങളുടെ ജോലിയില്‍ കൂടി ആയിരിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുവാനും ഇതനുസരിച്ചു കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും സാധിയ്ക്കും. ചിലവിനേക്കാള്‍ വരവുണ്ടാകും. കാഷ്യര്‍മാര്‍ക്കും പണം കടം കൊടുക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം നല്ല ദിവസമാണ്. കഠിനാധ്വാനം ഫലം കാണുമെന്നു ചുരുക്കം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും നിങ്ങളുടെ മനസിലെ ആഗ്രഹങ്ങള്‍ തുറന്നു പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കാത്ത ദിവസമാണ്. ഇവ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുക. നിങ്ങളുടെ ജോലിയെ ഏറെ ഗൗരവത്തോടെ കാണുന്ന ദിവസവുമാണ്. മുന്കൂട്ടിയുണ്ടാകാത്ത ചില കാരണങ്ങള്‍ കാരണം നിങ്ങളുടെ കാര്യങ്ങളില്‍ അല്പം താമസമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് തിരിച്ചടികളില്‍ തളരാതെ ഉയിര്ത്തെഴുന്നേല്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ലോജിക്കും അനുമാനങ്ങളും ജോലി പൂര്‍ത്തീകരിയ്ക്കുവാന്‍ നിങ്ങളെ സഹായിക്കും. വൈകീട്ടോടെ പങ്കാളിക്കൊപ്പമോ സുഹൃത്തിനൊപ്പമോ സമയം ചെലവഴിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പല കാര്യങ്ങളെക്കുറിച്ചും ടെന്‍ഷനും വിഷമങ്ങളുമുണ്ടാകുന്ന ദിവസമാണ്. സ്പിരിച്വാലിറ്റി വഴിയിലേയ്ക്കു തിരിയുന്നത് ഇത്തരം കാര്യങ്ങളില്‍ നിന്നും മോചനം നല്‍കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിഅഥവാ കന്നി രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക്
ഇന്ന് ജോലി കാരണം നിങ്ങള്‍ ഏറെ തിരക്കിലാകുന്ന ദിവസമാണ്. പല കാര്യങ്ങളിലും ഒരേ സമയം വരുന്ന കണ്ഫ്യൂഷന് കാരണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സാധിയ്ക്കാതെ വരുന്ന ദിവസവും. എന്നാലും നിങ്ങള്‍ ഒരു പോരാളിയെപ്പോലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഉയിര്ത്തെഴുന്നേല്ക്കും. ഒരു സമയം ഒരു പ്രശ്നം മാാത്രം പരിഹരിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതാണ് നല്ലത്.

സാജിറ്റേറിയസ് അഥവാധനു രാശി
സാജിറ്റേറിയസ് അഥവാധനു രാശിയ്ക്ക് ഇന്ന് മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന, മറ്റുള്ളവരുടെ ഹൃദയം കവരുന്ന ദിവസമാണ്. പ്രണയിക്കുന്നയാള്‍ക്കു മുന്നില്‍ വിജയിക്കാന്‍ സാധിയ്ക്കുന്ന ദിവസവും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പൊതുവേ വിരസമായ ഒരു ദിവസമാണ്. എന്നാല്‍ ഇതോര്‍ത്തു വിഷമിയ്ക്കാനില്ല, ഗ്രഹ സ്വാധീനം കാരണം കാര്യങ്ങള്‍ മാറി വരും. സമീപ ഭാവിയില്‍ തന്നെ പൊസററീവായ കാര്യങ്ങളുണ്ടാകും. നല്ല നാളേയ്ക്കു വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആശയ വിനിമയപാടവം നിങ്ങള്‍ക്ക് അനുകൂലമായി നില്ക്കുന്ന ദിവസമാണ്. എന്നാല്‍ നിങ്ങളുടെ മനസിലെന്തെന്നത് നിങ്ങള്‍ക്കു പോലും ആശയക്കുഴപ്പമുണ്ടാക്കുന്ന ദിവസമവുമാണ.് നിങ്ങളുടെ മനസു തിരിച്ചറിഞ്ഞ് ആലോചിച്ചു തീരുമാനങ്ങളെടുക്കുക. ആശയക്കുഴപ്പത്തില്‍ പെട്ട് മോശം തീരുമാനങ്ങള്‍ അരുത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലിയില്‍ പ്രൊമോഷന് ആഗ്രഹിയ്ക്കുന്നവര്‍ക്ക് അതു ലഭിയ്ക്കുന്ന ദിവസമാണ്. ഫ്രീലാന്‍സുകാര്‍ക്കും ബിസിനസുകാര്‍ക്കുമെല്ലാം ഏറെ നല്ല ദിവസമാണ്. ബിസിനസില്‍ ഏറെ ലാഭമുണ്ടാകും. സ്വകാര്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്കു സാധ്യതയില്ല. പൊതുവേ ഉന്നതിയുള്ള, സന്തോഷകരമായ ദിവസമാണ് ഇന്ന്.



Click it and Unblock the Notifications
