Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
മോശം പേരു വരാതെ സൂക്ഷിയ്ക്കണം ഈ രാശി
മോശം പേരു വരാതെ സൂക്ഷിയ്ക്കണം ഈ രാശി
ദിവസങ്ങള്‍, ദിവസങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നാം പോലും പ്രതീക്ഷിയ്ക്കാത്തത്ര വേഗത്തിലും ഭാവത്തിലുമാണ് മാറി വരിക. നല്ലതും ചീത്തയുമെല്ലാം സംഭവിയ്ക്കും. ഇതാണ് ജീവിതമെന്നു പറയുന്നതും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പലപ്പോഴും ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല രീതിയിലും മോശം രീതിയിലും. ഇതിന്റെ ഫലം അനുകൂലമെങ്കില്‍ നല്ല ദിവസവും അല്ലെങ്കില്‍ മോശം ദിവസവുമാകും, ഫലം.
2019 ഏപ്രില്‍ 3 ബുധനാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ദൈവവുമായും ഇത്തരം സ്പിരിച്വല്‍ ചിന്തകളുമായും അടുപ്പം തോന്നുന്ന, ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ ദൈവത്തോടു നന്ദി തോന്നുന്ന ദിവസമാണ്. ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കുന്ന ദിവസവും കൂടിയാണിന്ന്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഏറെ ആഗ്രഹങ്ങള്‍, അത്യാഗ്രങ്ങള്‍ തോന്നുന്ന ദിവസമാണ്. മറ്റുള്ളവരെ മറി കടക്കാന്‍, വലിയ എന്തെങ്കിലും കാര്യം ചെയ്യാന്‍ തോന്നുന്ന ദിവസം. വളരെ വില കൂടിയ എന്തെങ്കിലും കാര്യത്തില്‍ കൈ വയ്ക്കുന്ന ദിവസം. ഒരു പരിധി വരെ ആഗ്രഹ പൂര്‍ത്തീകരണത്തില്‍ വിജയിക്കുമെങ്കിലും ഇതു മറ്റുള്ളവരുടെ മുന്നില്‍ നിങ്ങള്‍ക്കു മോശപ്പേരു വരുത്തി വയ്ക്കാതെ ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ആചാരപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുന്നതും ഇവിടെ സമയം ചെലവഴിയ്ക്കുന്നതും സമാധാനം നല്‍കും. ജോലികളിലും ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യത്തില്‍ മനസര്പ്പിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ വിചാരിച്ച ഫലം ലഭിച്ചുവെന്നു വരില്ല. ഇതില്‍ ഖിന്നത തോന്നേണ്ട കാര്യവുമില്ല. ഇതിനുള്ള ഫലം ഭാവിയില്‍ ലഭിയ്ക്കുക തന്നെ ചെയ്യും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് ഇത്തരം ഘട്ടങ്ങളില്‍ നല്ലതാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സമയത്തിന്റെ വില മനസിലാക്കി പ്രവര്‍ത്തിയ്ക്കേണ്ട, പോയ സമയം തിരിച്ചു കിട്ടില്ലെന്നു തിരിച്ചറിയേണ്ട ദിവസമാണ്. കാര്യങ്ങള്‍ വേണ്ട വിധത്തില്‍ പ്ലാന്‍ ചെയ്തു മുന്നോട്ടു പോകുക. ഇതിനായി ഏതു പ്ലാനിംഗ് വഴി വേണമെങ്കിലും സ്വീകരിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ട ദിവസമാണ്. ചെറിയൊരു യാത്രയ്ക്കു സാധ്യത. മറ്റുുള്ളവരുമായി ചേര്‍ന്നു പോകുന്ന, ബന്ധുക്കളോടും പ്രിയപ്പെട്ടവരോടും ഇഷ്ടം പ്രകടിപ്പിയ്ക്കുന്ന ദിവസവുമാണ്. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സമൂഹത്തില്‍ സ്ഥാനം നേടാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇത് ആശയ വിനിമയത്തിലൂടെയോ അല്ലെങ്കില്‍ നിങ്ങളുടെ തന്നെ ചിന്താപ്രക്രിയകളിലൂടെയോ വന്നു ചേരും. നിങ്ങളുട ഫ്രീ സമയത്ത് പുതിയ കാര്യങ്ങളെക്കുറിച്ചു പഠിയ്ക്കാന്‍ ശ്രമിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നല്ല സംസാരവും പെരുമാറ്റവും നിങ്ങളെ ഉയരത്തിലെത്തിയ്ക്കും. എന്നു കരുതി ഇത് നിങ്ങളുടെ തലയില്‍ കയറാതിരിയ്ക്കട്ടെ. ചിലപ്പോള്‍ മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നതു പറയുന്നതിനേക്കാള്‍ സത്യം പറയുന്നതാകും, നല്ലതെന്നതു തിരിച്ചറിയുക. സൂക്ഷിച്ചു സംസാരിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബന്ധുക്കള്‍ക്കും അടുപ്പക്കാര്ക്കുമിടയില് നിങ്ങള്‍ ഹീറോയാകുന്ന ദിവസമാണ്. ഇത് നിങ്ങളെ സന്തോഷിപ്പിയ്ക്കും. പ്രൊമോഷന് പോലെയുള്ള കാര്യങ്ങള്‍ക്കു സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ അധ്വാനവും പ്ലാനിംഗുമെല്ലാം നടക്കാത്തതില്‍ നിരാശ തോന്നുന്ന ദിവസമാണ്. മറ്റുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വാക്കു തര്ക്കങ്ങളിലേയ്ക്കു പോകാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് നിങ്ങളുടെ മനം കെടുത്തും. ഇത്തരം സമയം കഴിഞ്ഞു പോകുമെന്നും നല്ല സമയം വരുമെന്നും ചിന്തിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വീടും ഓഫീസ് ടേബിളുമെല്ലാം വൃത്തിയാക്കുന്ന ദിവസമാണ്. ഇതു പോലെ മാനസികമായ തടസമുണ്ടാക്കുന്ന കാര്യങ്ങളും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് തെററുകള്‍ സമ്മതിയ്ക്കാനുള്ള നിങ്ങളുടെ മനസിനെ ആളുകള്‍ അഭിനന്ദിയ്ക്കും. തെറ്റുകള്‍ പറ്റുകയെന്നത് സാധാരണമാണ്. പക്ഷേ അതു സമ്മതിയ്ക്കാനും തിരുത്താനും കഴിയുന്നതാണ് മഹത്തരം. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കും.



Click it and Unblock the Notifications