Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
മറ്റുള്ളവരുടെ തെറ്റിനു പഴി കേള്‍ക്കും രാശി
മറ്റുള്ളവരുടെ തെറ്റിനു പഴി കേള്‍ക്കും രാശി
കാലത്തിന്റെ ഗതി വേഗം നമുക്കു കൈപ്പിടിയില്‍ നിര്‍ത്താന്‍ സാധിയ്ക്കാത്ത ഒന്നാണ്. ദിവസങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നിന്നും നിര്‍ത്താന്‍ പറ്റാത്തത്ര വേഗത്തിലാണ് കടന്നു പോകുന്നത്.
ദിവസങ്ങളുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും ഇങ്ങനെ തന്നെയാണ്. ഒരു ദിവസം ഭാഗ്യമെങ്കില്‍ അടുത്ത ദിവസം നിര്ഭാഗ്യമായേക്കാം. നേരെ മറിച്ചും.
ദിവസങ്ങളുടെ ഗതി നിര്‍ണയത്തില്‍, ഭാഗ്യ നിര്‍ഭാഗ്യ നിര്‍ണയത്തില്‍ പ്രധാനപ്പെട്ട സ്ഥാനം സോഡിയാക് സൈന്‍ അഥവാ രാശിയ്ക്കുമുണ്ട്. രാശി ഭാഗ്യം നല്ലതെങ്കില്‍ ദിവസവും നല്ലതാകും, അല്ലെങ്കില്‍ ദിവസം മോശമാകുകയും ചെയ്യും.
രാശിയനുസരിച്ച് 2019 മെയ് 31 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പഴയ ഓര്‍മകള്‍ നിങ്ങളുടെ മൂഡിനെ സ്വാധീനിയ്ക്കുന്ന ദിവസമാണ് ഇന്ന്. പണത്തിന്റെ കാര്യത്തില്‍ ഭാവി മുന്നില്‍ കണ്ട് കരുതലോടെ പ്രവര്‍ത്തിയ്ക്കും. ധന സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഭാഗ്യകരമായ ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ ഭരണ സ്വഭാവവും അക്രമണോത്സുകതയുമെല്ലാം കാണിയ്ക്കുന്ന ദിവസമാണ്. പുതിയ സംരംഭങ്ങള്‍ക്കു ചേര്‍ന്ന ദിവസമല്ല. ഇതു കൊണ്ടു തന്നെ പുതിയതിനു തുടക്കം കുറിയ്ക്കുന്നതു മാറ്റി വയ്ക്കുന്നതാണ് നല്ലത്. സൗമ്യമായി സംസാരിയ്ക്കുക. ദേഷ്യം നിയന്ത്രിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ശാന്തമായിരിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ പരിപൂര്‍ണതയ്ക്കു ശ്രമിയ്ക്കുന്ന ദിവസമാണ.് നിങ്ങളുടെ ഊര്‍ജം ശരിയായ ദിശയിലേയ്ക്കും ലക്ഷ്യത്തിലേയ്ക്കുമെന്നും ഉറപ്പു വരുത്തും. നിങ്ങളുടെ അറിവു വര്‍ദ്ധിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ.്

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ദിവസമാണ്. നിങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിങ്ങള്‍ തിരക്കിലുമായിരിയ്ക്കും. ജോലി ഭാരം കാരണം ക്ഷീണവും തോന്നിയേക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഏറെ ഇമോഷണലായ, സെന്റിമെന്റലായ ദിവസമാണ്. നിങ്ങളുടെ ഈഗോ നിങ്ങളെ ശരിയായ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കുന്നതില്‍ നിന്നും തടയും. പ്രിയപ്പെട്ടവരുമായി സംവദിയ്ക്കുമ്പോള്‍ ഈ കാര്യം മനസില്‍ ഓര്‍ക്കുന്നതു നന്നായിരിയ്ക്കും. പ്രണയത്തിന് ചേര്‍ന്ന ദിവസമാണ് ഇന്ന്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് അകാരണമായ ഭയം നിങ്ങളെ അലട്ടുന്ന ദിവസമാണ്. ഈ ഭയം സമയം ചെയ്യുന്തോറും കൂടുകയും ചെയ്യും. വിദേശത്തുള്ള സുഹൃത്തുക്കള്‍ക്കായി കൂടുതല്‍ ചെലവാക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുട്ടികളുടെ നേട്ടങ്ങളില്‍ അഭിമാനിയ്ക്കാവുന്ന അവസരങ്ങളുണ്ടാകും. പാരമ്പര്യമായോ ജോലി സംബന്ധമായോ ധന ഭാഗ്യമുണ്ടാകുന്ന ദിവസമാണ്. റിയല്‍ എസ്്റ്റേറ്റിലൂടെയോ ഇന്ഷുറന്സിലൂടെയോ കാര്യമായ ലാഭമുണ്ടാകുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നല്ല ദിവസമല്ല. ഇത നിങ്ങളുടെ ഭാഗ്യത്തിന് തടസം വരുത്തുകയും ചെയ്യും. തര്‍ക്കങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്. വൈകീട്ടോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പ്രവൃത്തിയ്ക്കാണ് വാക്കുകളേക്കാള്‍ ശക്തിയെന്നു തെളിയുന്ന ദിവസമാണ്. ഏറെക്കാലമായുള്ള ജോലി ചെയ്തു തീര്‍ക്കാന്‍ സാധിയ്ക്കും. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിയ്ക്കുവാന്‍ സാധിയ്ക്കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് നിങ്ങളുടെ ജോലിയ്ക്കു വേണ്ടി നിങ്ങള്‍ ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഇതിനുള്ള ഗുണം ലഭിയ്ക്കുന്ന ദിവസമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിയ്ക്കുന്ന ദിവസം. പ്രൊമോഷനോ ശമ്പള വര്‍ദ്ധനവിനോ സാധ്യതയുണ്ട്. അല്പം ഫ്രീ സമയം ലഭിയ്ക്കുവാന്‍ വേണ്ടി ജോലി പെട്ടെന്നു തന്നെ പൂര്‍ത്തീകരിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങളും പരിഹരിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ മറ്റുള്ളവരുടെ തെറ്റുകള്‍ക്കു പഴി കേള്‍ക്കേണ്ടിയും വരും. എന്നാലും ദൗര്‍ബല്യം ശക്തിയാക്കി മാറ്റാമെന്ന കാര്യം ഓര്‍ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി തിരിച്ചടികളുണ്ടാകുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications