Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വലിയ ചെലവുകള്‍ വഴിയേ ഈ രാശിയ്ക്ക്
വലിയ ചെലവുകള്‍ വഴിയേ ഈ രാശിയ്ക്ക്
നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവയുടെ നിയന്ത്രണം നമ്മുടെ കയ്യിലൊതുങ്ങുകയുമില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നമുക്കു മേലുളള ശക്തികളെക്കുറിച്ച് നാം ബോധവാന്മാരാകുക.
നമ്മെ നിയന്ത്രിയ്ക്കുന്ന പ്രകൃതി ശക്തികള്‍ പലതുണ്ട്. ഇതില്‍ നല്ലതും മോശവുമെല്ലാം വരും. നാമെല്ലാവും ജനിച്ച മാസ പ്രകാരം വരുന്ന രാശികളുണ്ട്. ഇംഗ്ലീഷില്‍ സോഡിയാക് സൈന്‍ എന്നു വേണം. പറയാന്‍.
ഈ രാശി സ്വാധീനം നമ്മുടെ ഓരോ ദിവസങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഇതില്‍ നല്ല സ്വാധീനവും മോശവുമെല്ലാം വരും. നല്ല രാശി സ്വാധീനമെങ്കില്‍, ഗ്രഹങ്ങള്‍ നല്ല സ്ഥാനത്തെങ്കില്‍ നല്ല ഫലമാണ് വരിക. അല്ലെങ്കില്‍ മോശവും.
രാശി പ്രകാരം 2019 മെയ് 30 വ്യാഴാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇത് നല്ലതോ മോശമോ വരുത്തുന്നത് എന്നുമറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. പുതിയ ലുക്ക് സ്വന്തമാക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. എന്നാല്‍ പുറം മോടിയിലല്ല, കാര്യം എന്നതു തിരിച്ചറിയുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പൊതുവേ റൊമാന്റിക് മൂഡുള്ള ദിവസമാകും. നിങ്ങളുടെ പങ്കാളിയെക്കുറിച്ചാകും, കൂടുതല്‍ ചിന്തകള്‍. അവര്‍ക്കൊപ്പം സമയവും സന്തോഷകരമായ നിമിഷങ്ങളും പങ്കു വയ്ക്കും. പ്രണയത്തിന്റെ മാജിക് നിങ്ങളില്‍ ഊര്‍ജം നിറയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഏറെ ലാഭദായകമായ, ഉയര്‍ച്ചയുള്ള ദിവസമാണ് നിങ്ങളെ കാത്തിരിയ്ക്കുന്നത്. ജോലിയില്‍ പ്രൊമോഷന് സാധ്യതയുള്ളതു കൊണ്ടു തന്നെ ഉത്തരവാദിത്വങ്ങളും ഏറും. എന്നാല്‍ വിജയം തലയ്ക്കു പിടിയ്ക്കാതെ നോക്കുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ ആത്മാര്‍ത്ഥതയും വിശ്വസ്തതയുമെല്ലാം ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. ശാരീരികമായും മാനസികമായും സന്തോഷമുണ്ടാകും. ഭാവിയെക്കുറിച്ചു ചിന്തിയ്ക്കും. ഇത് ആത്മവിശ്വാസവും വര്‍ദ്ധിപ്പിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കാലങ്ങളായി നിങ്ങള്‍ ഉണ്ടാക്കിയെടുത്ത നല്ല സൗഹൃദങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകാന്‍ സധ്യതയുള്ള ദിവസമാണ്. സുഹൃത്തുക്കള്‍ ഏറ്റവും നല്ല ധനമാണെന്നോര്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആളുകളെ നിങ്ങളുടെ പ്രകടനത്താല്‍ പിടിച്ചിരുത്തുവാന്‍ സാധിയ്ക്കും. മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കുന്ന പ്രകടനങ്ങള്‍ നിങ്ങളില്‍ നിന്നുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിയ്ക്കുന്ന ദിവസമാണ്. ചെറിയ കാര്യങ്ങളേയും പ്രശ്നങ്ങളേയും കുറിച്ചോര്‍ത്തു നിങ്ങള്‍ വിഷമിയ്ക്കുന്ന ദിവസം കൂടിയാണ്. പല ഉറവിടങ്ങളില്‍ നിന്നും നിങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും. നിങ്ങളുടെ മനസ് ബാലന്‍സ് ചെയ്തു നിര്‍ത്തിയാല്‍ ജോലിയില്‍ അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് റിയല്‍ എസ്റ്റേറ്റിലും മറ്റും പണം നിക്ഷേപിയ്ക്കുന്നതു ലാഭം നല്കുന്ന ദിവസമാണ്. അവസരങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്ട്രെസ് നിറഞ്ഞ ജീവിതത്തിന്റെ ഫലം അറിയുന്ന ദിവസം. ഇതു കൊണ്ടു തന്നെ ആരോഗ്യത്തെ കുറിച്ചു ബോധവാനുമാകും. ജോലിയില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരമുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വികാരക്ഷോഭങ്ങളില്‍ നിങ്ങള്‍ വിജയത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സെന്റിമെന്റ്സ്, നിങ്ങളുടെ ഭാവിയിലെ ഉയര്‍ച്ചയെ തടസപ്പെടുത്താതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. നിങ്ങളുടെ വിനയം പലരേയും ആകര്‍ഷിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. മുതിര്‍ന്നവരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ശരിയായ വഴിയില്‍ നീങ്ങാന്‍ നിങ്ങളെ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ശക്തിപ്പെടുത്തുന്ന ദിവസമാണ്. എന്നാല്‍ വിചാരിച്ച പോലെ സമയത്തു തന്നെ ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സാധിച്ചുവെന്നു വരില്ല. എന്നാല്‍ പ്രതീക്ഷ കൈ വിടരുത്. നാളത്തെ ദിവസം നിങ്ങളുടേതാകാം. റിലാക്സ് ചെയ്യുക. കഠിനാധ്വാനത്തിന് ഫലമുണ്ടാകുക തന്നെ ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വലിയ ചിലവുകള്‍ വഴിയേ വരുന്നുവെങ്കിലും പലതും ഒഴിവാക്കാനും സാധിയ്ക്കും. ഇതിന് ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമിടയില്‍ ഒരു വര വരയ്ക്കണമെന്നു മാത്രം. ഇത്തരം കാര്യങ്ങള്‍ പരിശീലിയ്ക്കുന്നത് അമിത ചെലവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
