Latest Updates
-
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഗ്രഹങ്ങള്‍ പ്രതികൂലമാണ് ഈ രാശിയ്ക്ക്
ഗ്രഹങ്ങള്‍ പ്രതികൂലമാണ് ഈ രാശിയ്ക്ക്
പ്രതീക്ഷിയ്ക്കുന്നതു വരുന്നതല്ല, ജീവിതം. അപ്രതീക്ഷിതമായ കാര്യങ്ങളാണ് ജീവിതത്തെ ജീവിതമാക്കുന്നതെന്നു പറയാം. രാത്രിയും പകലും പോലെ സന്തോഷവും സന്താപവും ആശയും നിരാശയും നല്ലതും മോശവുമെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
നമ്മുടെ ഒരു ദിവസത്തില്‍ നല്ല സ്വാധീനം ചെലുത്താനും മോശം സ്വാധീനം ചെലുത്താനും രാശിയ്ക്കാകും. രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ അനുകൂലമാകും, ഫലം, അല്ലെങ്കില്‍ പ്രതികൂലമാകും, ഫലം.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 2 ചൊവ്വാഴ്ചയിലെ നിങ്ങളുടെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. നിങ്ങള്‍ക്കുള്ളതില്‍ നിങ്ങള്‍ സന്തോഷിയ്ക്കുന്ന ദിവസവും. നിങ്ങള്‍ കൃത്യമായ പ്ലാനിംഗില്‍ മുന്‍പോട്ടു പോകുന്ന ദിവസവും. റൊമാന്‍സ് സാധ്യതകള്‍ ഉള്ള ദിവസം കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുട ആവശ്യങ്ങളും ധന സംബന്ധമായ കാര്യങ്ങളും പ്രധാനമാകുന്ന ദിവസമാണ്. സാമ്പത്തികമായ പ്രശ്നങ്ങള്‍ ഇന്ന് കൂടുതലാകും. നിങ്ങളുടെ അവസ്ഥയില്‍ മറ്റുള്ളവര്‍ക്ക് അദ്ഭുതം ഉണ്ടാകുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പൊതുവേ ഏറെ ഹെക്ടിക്കായ ദിവസമാണ്. ഇതു പോലെ പല മൂഡുമാറ്റങ്ങളുമുള്ള ദിവസവും. ധ്യാനം പോലുള്ളവ മനസിനെ ശാന്തമാക്കാന്‍ സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് കുടുംബവുമായി സമയം ചെലവിട്ട് സന്തോഷമായിരിയ്ക്കുന്ന ദിവസമാണ്. അതിഥികള്‍ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ സാധ്യത. പൊതുവേ ആഘോഷവും സന്തോഷവമുള്ള ദിവസമാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഏറെ ആത്മവിശ്വാസം അനുഭവപ്പെടുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ വലിയ റിസ്കുകളും ഏറ്റെടുക്കും. സ്പോട്സ്കാര്ക്കും ഏറെ നല്ല ദിവസമാണ്. നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ തടസങ്ങളും തട്ടി മാറ്റുന്ന ദിവസവുമാണ്. നിങ്ങളുടെ നിരീക്ഷണങ്ങളില്‍ ഒരു തടയിടുന്നതും നല്ലതാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാും. ഇതു നിങ്ങളുടെ നല്ലതിന് വഴിയൊരുക്കുമെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ് കാരണം. പുതിയ ഐഡിയകളും വെല്ലുവിളികള്‍ നേരിടാനുള്ള പുതിയ വഴികളുമെല്ലാം നിങ്ങള്‍ക്കു മുന്നോട്ടു കൊണ്ടു വരാനാകും. ബിസിനസ് സംബന്ധമായ കാര്യങ്ങളിലെ നിങ്ങളുടെ കാഴ്ചപ്പാട് ഗുണം നല്കുന്ന ഒന്നാണ്,

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആര്‍ട്സ് സംബന്ധമായ കഴിവുകള്‍ പുറത്തു വരുന്ന ദിവസമാണ്. നിങ്ങള്‍ക്കു താല്പര്യമുള്ള കാര്യങ്ങളില്‍ മനസു കേന്ദ്രീകരിയ്ക്കുവാന്‍ സാധിയ്ക്കും. നിങ്ങള്‍ക്കു താല്പര്യമുള്ള ഫീല്‍ഡില്‍ മുന്നോട്ടു പോകുവാനുമാകും. ലീഗല്‍ സംബന്ധമായ കാര്യങ്ങള്‍ ഗുണകരമാകും. പൊതുവേ നല്ലതും വിജയകരവുമായ ദിവസമാണ് ഇന്ന്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നൊസ്റ്റാള്‍ജിയ അനുഭവപ്പെടുന്ന, ഏറെ ചിന്തകളുണ്ടാകുന്ന ദിവസമാണ്. പോയ സമയം തിരിച്ചു വരില്ലെന്ന കാര്യം തിരിച്ചറിയും. ഇതിനാല്‍ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങുവാന്‍ സാധിയ്ക്കുകയും വേണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കുടുംബത്തിന് പ്രാധാന്യം നല്കുന്ന ദിവസമാണ്. നിങ്ങള്‍ക്കു പ്രിയപ്പെട്ടവരെ സ്നേഹിയ്ക്കുവാനും കരുതല്‍ നല്കുവാനും സാധിയ്ക്കുന്ന ദിവസം. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. ജോലിത്തിരക്കു കാരണം നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു ചിന്തിയ്ക്കാനുള്ള സമയം പോലും ലഭിയ്ക്കില്ല. ക്രിയേറ്റീവാകാന്‍ താല്പര്യമുണ്ടെങ്കിലും സമയക്കുറവ് ഇതിന് അനുവദിയ്ക്കില്ല. കൃത്യമായി സമയം പ്ലാന്‍ ചെയ്യുവാന്‍ സാധിയ്ക്കുന്നതു കൊണ്ടു തന്നെ വിജയം നിങ്ങളുടെ വഴിയ്ക്കു വരും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്ലാനുകള്‍ നടക്കുവാന്‍ സാധ്യതയുളള ദിവസമാണ്. വഴിയില്‍ ചില ചെറിയ തടസങ്ങള്‍ വന്നാലും ഇതൊന്നും തന്നെ നിങ്ങളെ നിരാശപ്പെടുത്തരുത്. വെല്ലുവിളികളെ നേരിടുവാന്‍ നിങ്ങള്‍ക്കാകും. കഠിനാധ്വാനം ചെയ്യുക, ഗുണം നിങ്ങളെ തേടിയെത്തും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഗ്രഹങ്ങള്‍ പ്രതികൂലമായ ദിവസമാണ്. ഇതു കൊണ്ടു തന്നെ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കരുത്. റിസ്ക് ഗുണം തരുന്ന ദിവസവുമല്ല. വ്യക്തി ജീവിതം പൊതുവേ സന്തോഷകരമാകും.



Click it and Unblock the Notifications