Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
അകാരണമായ ഭയം അലട്ടുന്നുവോ രാശിയെ
അകാരണമായ ഭയം അലട്ടുന്നുവോ രാശിയെ
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി എല്ലാ അര്‍ത്ഥത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നമ്മുടെ പല കാര്യങ്ങളിലും നമുക്കു മാത്രം നിയന്ത്രണം വയ്ക്കാന്‍ കഴിയുന്നതിലും അപ്പുറത്ത് ഇത്തരം സ്വാധീനങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. ഇതു കൊണ്ടാകാം, ചിലപ്പോള്‍ നമ്മുടെ പ്രവര്‍ത്തങ്ങള്‍ നൂറു ശതമാനം ഫലം കാണുമെന്നു പ്രതീക്ഷിയ്ക്കുമ്പോഴും ഇതില്ലാതെ പോകുന്നതും ചിലപ്പോള്‍ പ്രതീക്ഷിയ്ക്കാതെ നേട്ടം വരുന്നതും. ഭാഗ്യം എന്ന പേരിട്ടാകും, നാം പലപ്പോഴും ഇവയെ വിളിയ്ക്കുക.
സോഡിയാക് സൈന്‍ അഥവാ രാശി ഇന്നത്തെ ദിവസത്തെ, അതായത് 2019 മാര്‍ച്ച് 29നെ എപ്രകാരം സ്വാധീനിയ്ക്കുന്നുവെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊതുവേ സ്വാതന്ത്ര്യം അനുഭവപ്പെടുന്ന ദിവസമാണ്. നിങ്ങള്‍ ചെയ്യാനാഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസം. കുടുംബത്തോടൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസവും. ഭാവിയെക്കുറിച്ചും പ്ലാനുകളുണ്ടാക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും സന്തോഷത്തോടെ പങ്കെടുക്കുന്ന ദിവസമാണ്. പൊതുവേ ഏറെ തിരക്കുള്ള ദിവസമാണ്. എന്നാല്‍ ഇതിലും അത്രയ്ക്കേറെ ബുദ്ധിമുട്ടു തോന്നുകയില്ല. സ്ട്രെസ് ഇല്ലാത്തതു കൊണ്ടു തന്നെ സന്തോഷത്തോടെയിരിയ്ക്കാന് സഹായിക്കുകയും ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ബിസിനസിലെ എതിരാളികളുമായി ഈ രംഗത്ത് മത്സരമുണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക. മുന്‍ പ്രണയബന്ധങ്ങളില്‍ പരാജയമായവര്ക്ക് പുതിയ ബന്ധങ്ങള്‍ക്ക് സാധ്യത.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചാരിറ്റികളിലേയ്ക്കു സംഭാവന നല്കുന്ന ദിവസമാണ്. ഇത് സന്തോഷം നല്‍കും. ജോലികള്‍ പതിവു രീതിയില്‍ തന്നെ മുന്നോട്ടു പോകും. സാമ്പത്തികമായി പൊതുവേ നല്ല ദിവസം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഓഫീസില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ദിവസമാണ്. തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് എല്ലാ വഴികളെക്കുറിച്ചും ചിന്തിയ്ക്കുക. പങ്കാളിയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ക്കു സാധ്യതയുണ്ട്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പഴയ കാല നേട്ടങ്ങള്‍ സ്മരിച്ചിരിയ്ക്കുകയല്ല, ഇപ്പോഴത്തെ ജോലി നല്ല പോലെ ചെയ്യുകയെന്നതാണ് വേണ്ടത്. കഴിഞ്ഞ കാലത്തെ വിജയങ്ങള്‍ ആവര്ത്തിയ്ക്കണമെങ്കില് ഏകാഗ്രതയോടെ പ്രവര്‍ത്തിയ്ക്കുക. ബന്ധങ്ങള്‍ വിസ്മരിയ്ക്കാതിരിയ്ക്കുക, ഇവ വിജയത്തിനു സഹായകമായ ഘടകങ്ങളാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഇഷ്ടപ്പെട്ട, താല്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. പുതിയ പ്രണയബന്ധത്തിനു സാധ്യത. ആ പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഒരു വഴിത്തിരിയില് എത്തി നില്ക്കുന്ന, ഏതു വഴിയിലേയ്ക്കു തിരിയണം എന്ന് അല്പം ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്. വ്യക്തി ജീവിതം സംബന്ധിച്ച് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ദിവസമാണ്. തിടുക്കപ്പെട്ട തീരുമാനങ്ങള്‍ എടുക്കരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്ക്കുകയെന്നത് നിങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ദിവസമാണ്. ജോലി സ്ഥലത്ത് അധികാരം കാണിയ്ക്കുമെങ്കിലും ഇത് സഹപ്രവര്‍ത്തകര്‍ക്കു മുഷിച്ചിലായി തോന്നില്ല. വിജയം തലയില്‍ കയറ്റാതെ സൂക്ഷിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ബ്രാന്റഡ് വസ്തുക്കളും മറ്റും വാങ്ങാനായി ധാരാളം ചെലവിട്ടതിനെ കുറിച്ചു പശ്ചാത്താപം തോന്നുന്ന ദിവസമെങ്കിലും ധനം ലഭിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതില്‍ നിന്നും ആശ്വാസം നേടും. പണത്തിന്റെ വില മനസിലാക്കുന്ന ദിവസം കൂടിയാണ് ഇത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സാധാരണ ദിവസം പോലെ തന്നെയാകും. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകില്ല. ദിവസവും ചെയ്യുന്ന ജോലി നിങ്ങളുടെ കഴിവു വര്‍ദ്ധിപ്പിയ്ക്കും. വിജയം 99 ശതമാനവും അധ്വാനമാണെന്നോര്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് അകാരണമായ ഭയം നിങ്ങളെ അലട്ടുന്ന ദിവസമാണ്. ഇതിന്റെ കാരണം കണ്ടെത്തുവാനും ഇതു പരിഹരിയ്ക്കുവാനും നിങ്ങള്‍ ശ്രമിയ്ക്കും. പൊതുവേ ഫലവത്തായ ദിവസമാണ്.



Click it and Unblock the Notifications